കോവളം:പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രവാസി ക്ഷേമനിധി ബോർഡ്,നോർക്ക,കിലെ എന്നിവയുമായ സഹകരിച്ച് പ്രവാസക്ഷേമ പദ്ധതികളെക്കുറിച്ച് നടത്തിയ ശില്പശാല നോർക റസിഡന്റ് വൈസ് ചെയർമാൻ വരദരാജൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.ആർ.ജോയി അദ്ധ്യക്ഷത വഹിച്ചു.സംഘടനാകാര്യ ജനറൽ സെക്രട്ടറി സലിം പള്ളിവിള,സംസ്ഥാന ഭാരവാഹികളായ എ.കെ.അബ്ദുള്ളമോൻ ,സോമശേഖരൻ നായർ,ദീപാ അനിൽ,സിദ്ധാർത്ഥൻ ആശാൻ,അഷറഫ് മാടക്കര,പൂലന്തറ മണികണ്ഠൻ,അഷറഫ് ആലംകോട് തുടങ്ങിയവർ നേതൃത്വം നൽകി.ക്ഷേമനിധി ബോർഡ് ഫാക്കൽറ്റി അജിത്,നോർക്ക ഫാക്കൽറ്റി ശ്രീജിത്ത്,കിലെ ഫാക്കൽറ്റി ഡോ.ശ്യാം ലാൽ എന്നിവർ ക്ലാസ് നയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |