SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.07 PM IST

വാക്‌സിൻ സ്വീകരിച്ച് മാസങ്ങൾ കഴിയുമ്പോൾ ഫലം കുറയുന്നുണ്ടോ? മൂന്ന് ദിവസത്തിനിടെ രോഗം ബാധിച്ചവരിൽ 57% പേരും കുത്തിവയ്‌പ്പെടുത്തവർ

covid-19

തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ സ്വീകരിച്ച് മാസങ്ങൾ കഴിയുമ്പോൾ ഫലം കുറയുന്നുണ്ടോ എന്ന ആശങ്കയിൽ ആരോഗ്യ വിദഗ്ദ്ധർ. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രോഗം ബാധിച്ചവരിൽ 57 ശതമാനം പേരും കുത്തിവയ്‌പ്പെടുത്തവരാണ്.

6996 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ചത്. ഇതിൽ 2083 പേരും രണ്ട് ഡോസ് കുത്തിവയ്‌പ്പെടുത്തവരാണെന്നാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച വാക്‌സിൻ അവലോകന റിപ്പോർട്ടിൽ പറയുന്നത്. ഞായറാഴ്ച 10691 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 6303 പേരും കുത്തിവയ്പ് എടുത്തവരാണ്.

ശനിയാഴ്ച 9470 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 5364 പേരും വാക്‌സിൻ ലഭിച്ചവരാണ്.ആദ്യ മാസങ്ങളിൽ കുത്തിവയ്‌പ്പെടുത്തവരിൽ ഫലം കുറയുന്നുണ്ടോ എന്നാണ് ആശങ്ക. എന്നാൽ വാക്‌സിൻ സ്വീകരിച്ചവരിൽ രോഗം ഗുരുതരമാകുന്നത് കാര്യമായി കുറഞ്ഞിട്ടുണ്ട്. പ്രതിദിന കൊവിഡ് മരണത്തിലും കുറവുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID 19, COVID VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.