SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.27 PM IST

അവസാനത്തെ ആഗ്രഹം നടത്തിതരാൻ മോദിക്കു മാത്രമേ സാധിക്കൂ, പ്രധാനമന്ത്രിക്ക് ആത്മഹത്യാകുറിപ്പെഴുതി 16കാരൻ ജീവനൊടുക്കി

suicide

ഭോപാൽ: തനിക്ക് വേണ്ടി ഒരു സംഗീത ആൽബം നിർമിക്കണമെന്നും അതിൽ അരിജിത് സിംഗ് പാടുകയും സുശാന്ത് ഖത്രി കൊറിയോഗ്രഫി ചെയ്യണമെന്നും ആത്മഹത്യാകുറിപ്പ് എഴുതി വച്ച് 16കാരൻ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. മദ്ധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ അജിത് വന്‍ഷ്‌കര്‍ എന്ന പ്ളസ് വൺ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്.

ഒരു നർത്തകനായി അറിയപ്പെടാനായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാൽ തന്റെ മാതാപിതാക്കൾ തന്റെ ആഗ്രഹത്തിനു പിന്തുണ നൽകുന്നില്ലെന്നും അജിത് ആത്മഹത്യാകുറിപ്പിൽ പറയുന്നു. നർത്തകനായി പേരെടുക്കുക എന്നത് വലിയ പണക്കാർക്കു മാത്രം സാധിക്കുന്ന കാര്യമാണെന്നും തന്റെ ഹെയർ സ്റ്റൈൽ പോലും മാതാപിതാക്കൾക്ക് ഇഷ്ടമല്ലെന്നും അജിത് കുറിച്ചു. തന്റെ ഈ ആഗ്രഹം നടത്തിതരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രമേ സാധിക്കുകയുള്ളുവെന്നും അജിത് കുറിച്ചു. എത്രയും വേഗം ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കണമെന്നും ഇല്ലെങ്കിൽ തന്റെ ആത്മാവ് ശാന്തി ലഭിക്കാതെ അലഞ്ഞുതിരിയുമെന്നും അജിത് ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SUICIDE, MADHYAPRADESH, PRIME MINISTER, NARENDRA MODI
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.