ശ്രീനഗർ: ഷോപ്പിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ച് സൈന്യം. രാത്രി മുഴുവൻ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇവരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. ഷോപ്പിയാനിലെ ഖെരിപ്പോരയിൽ സംഘർഷം തുടരുകയാണ്.
ആക്രമണത്തിൽ മലയാളിയടക്കം അഞ്ച് സൈനികർ കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ചിരുന്നു. കൊല്ലം ഓടനാവട്ടം കുടവട്ടൂർ ശിൽപ്പാലയത്തിൽ ഹരി കുമാറിന്റെയും ബീനയുടെയും മകൻ വൈശാഖ്(25) ആണ് വീരമൃത്യു വരിച്ചത്.
പൂഞ്ച് ജില്ലയിലെ സുരൻകോട്ട് ഡി കെ ജി വന മേഖലയിൽ ആയുധധാരികളായ ഭീകരർ ഒളിച്ചിരിക്കുന്നെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർത്തതിനെ തുടർന്നാണ് സൈനികർ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |