SignIn
Kerala Kaumudi Online
Thursday, 25 April 2024 5.25 PM IST

പറയുമ്പോൾ വെറുമൊരു സ്കൂട്ടർ, പക്ഷേ സാക്ഷാൽ ബുള്ളറ്റ് പോലും ഇവന്റെ മുന്നിൽ മാറി നിൽക്കും, ഇന്ത്യയിൽ എത്തുന്ന ബി എം ഡബ്ളിയു സി 400ന്റെ വിശേഷങ്ങൾ അറിയാം

bmw-c400

ന്യൂഡൽഹി: ബി എം ഡബ്ലിയു തങ്ങളുടെ സി 400 മാക്സി സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു. നിലവിൽ ഇന്ത്യയിൽ ലഭിക്കുന്നതിൽ വച്ച് ഏറ്റവും കരുത്തുറ്റ എൻജിനുള്ള സ്കൂട്ടർ എന്ന പ്രത്യേകതയുമായാണ് സി 400 ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 350 സി സി എൻജിനിൽ നിന്ന് 34 എച്ച് പി പവറും 35 എൻ എം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ സ്കൂട്ടറിന് സാധിക്കും. റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ ക്ലാസിക്ക് 350 പോലും 20.21 പി എസ് പവറും 27 എൻ എം ടോർക്കും മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.

ഇതിന്റെ സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾ എൻജിനിൽ ഉപയോഗിച്ചിരിക്കുന്നത് സി വി ടി ഗിയർ ബോക്സാണ്. പൂജ്യത്തിൽ നിന്ന് വെറും 9.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം സി 400ന് കൈവരിക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. മണിക്കൂറിൽ 139 കിലോമീറ്റർ വരെ വേഗത്തിലും പോകാൻ ഇവന് സാധിക്കും. നഗരത്തിലൂടെയുള്ള ചെറിയ യാത്രകൾക്കും ദീർഘദൂര യാത്രകൾക്കുമെല്ലാം യോജിച്ച രീതിയിലാണ് സി 400ന്റെ ഡിസൈൻ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ബി എം ഡബ്ളിയു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാഹ് പറഞ്ഞു.

bmw-c400

സി 400ന്റെ ഡിസൈൻ തന്നെയാണ് ആദ്യം എല്ലാവരുടേയും കണ്ണിലുടക്കുക. വലിയ പാനലും, എൽ ഇ ഡി ലൈറ്റും, ഒതുങ്ങിയ പിൻഭാഗവും ആദ്യനോട്ടത്തിൽ തന്നെ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റും. മറ്റ് സ്കൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായി മുൻ വശത്തേക്കാൾ വലിപ്പം കുറഞ്ഞ ടയറുകളാണ് സി 400ന്റെ പിൻഭാഗത്തുലളത്. മുൻ ഭാഗത്ത് 15 ഇഞ്ചിന്റെ ടയറുകളാണെങ്കിൽ പിന്നിൽ 14 ഇഞ്ച് ടയറുകളാണ് ബി എം ഡബ്ളിയു ഉപയോഗിച്ചിട്ടുള്ളത്. പിന്നിൽ കൂടുതൽ സ്ഥലസൗകര്യത്തിനു വേണ്ടിയാണ് വലിപ്പം കുറഞ്ഞ ടയറുകൾ ഉപയോഗിച്ചതെന്നാണ് കമ്പനിയുടെ വാദം. കീലെസ് ഇഗ്നീഷൻ സിസ്റ്റം വഴി താക്കോൽ ഉപയോഗിക്കാതെ തന്നെ വാഹനം സ്റ്റാർട്ട് ചെയ്യാൻ സാധിക്കും. ഇതിനു പുറമേ മൊബൈൽ ഫോൺ ചാർജറും ബ്ലൂടൂത്ത് കണക്ടിവിറ്റുയുള്ള ടി എഫ് ടി ഡിസ്‌പ്ളേ സ്ക്രീൻ മുതലായ സൗകര്യങ്ങൾ വേറെയുമുണ്ട്.

മുന്നിൽ ട്വിൻ ഡിസ്ക്കും പിന്നിൽ സിംഗിൾ ഡിസ്ക്കും അടങ്ങിയ ബ്രേക്കിംഗ് സംവിധാനം വാഹനത്തിനു മേൽ റൈഡറിന് കൂടുതൽ നിയന്ത്രണം നൽകുന്നു. ഇതിനു പുറമേ എ ബി എസും ട്രാക്ഷൻ കണ്ട്രോളും വിവിധ തരം റൈഡ് മോഡുകളും കൂടുതൽ സുരക്ഷിതം നൽകുന്നുണ്ട്. ഇതൊക്കെയാണെങ്കിലും സി 400ന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില 9.95 ലക്ഷം രൂപയോളം ആകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, BMW, MAXI SCOOTER, C400, ROYAL ENFIELD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.