SignIn
Kerala Kaumudi Online
Saturday, 28 May 2022 6.09 PM IST

സമൂഹമാദ്ധ്യമങ്ങളുടെ ഇരകൾക്ക് പിന്തുണ: യുവജന കമ്മിഷൻ

chintha

കോട്ടയം: സമൂഹ മാദ്ധ്യമങ്ങളിൽ മോർഫിംഗ് മുഖേനയടക്കം വ്യാജപ്രചാരണങ്ങൾക്ക് ഇരയാകുന്നവർക്ക് നിയമസഹായവും മാനസിക പിന്തുണയും നൽകുമെന്ന് സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ഡോ. ചിന്ത ജെറോം പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമ്മിഷൻ അദാലത്തിനു ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

അദാലത്തിൽ പരിഗണിച്ച 16 അപേക്ഷകളിൽ 14 എണ്ണം തീർപ്പാക്കി. ശേഷിക്കുന്ന രണ്ടെണ്ണം വിശദമായ ഹിയറിംഗിനായി മാറ്റി. പുതുതായി രണ്ട് പരാതി ലഭിച്ചു. കോളേജ് വിദ്യാർത്ഥിനി നിഥിന മോളുടെ കുടുംബത്തിന് നിയമനടപടികൾക്ക് പിന്തുണ നൽകും. പ്രണയത്തകർച്ച കൊലപാതകത്തിലേക്കു നയിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കമ്മിഷന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ എന്നിവയെ പരിപാടിയിൽ പങ്കാളികളാക്കും. സ്ത്രീ-പുരുഷ വ്യത്യാസമില്ലാത ജനാധിപത്യപരമായ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കാൻ ഉതകുന്ന പാഠഭാഗങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാരിനോടു ശുപാർശ ചെയ്യും. ഗാർഹിക പീഡന കേസുകൾ അടിയന്തരമായി തീർപ്പാക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ച് പ്രത്യേക സിറ്റിംഗുകൾ നടത്തുമെന്നും അവർ പറഞ്ഞു. കമ്മിഷൻ അംഗങ്ങളായ കെ.പി. പ്രശാന്ത്, റെനീഷ് മാത്യു, സെക്രട്ടറി ക്ഷിതി പ്രസാദ് എന്നിവർ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, CHINTHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.