SignIn
Kerala Kaumudi Online
Sunday, 28 November 2021 8.59 AM IST

മരുപ്പച്ച

maru

ക​ന​ക​ൻ​!​ അ​താ​യി​രു​ന്നു​ ​അ​യാ​ളു​ടെ​ ​പേ​ര്.​ ശ​രീ​ര​ത്തി​ന് ​ക​ന​ക​ത്തി​ന്റെ​ ​കാ​ന്തി​യൊ​ന്നു​മി​ല്ലെ​ങ്കി​ലും​ ​ത​നി​ ​ത​ങ്കം​ ​പോ​ലെ​യാ​യി​രു​ന്നു​ ​മ​ന​സ് ​ നൂ​റാ​യി​രം​ ​പ്ര​ശ്ന​ങ്ങ​ൾ​ ​നി​റ​ഞ്ഞ​ ​ജീ​വി​ത​ത്തി​ൽ​ ​പ​ക്ഷേ​ ​ഒ​രു​പാ​ട് ​മു​ഖ​ങ്ങ​ളി​ൽ​ ​സം​തൃ​പ്തി​യു​ടെ​ ​ചി​രി​ ​പ​ട​ർ​ത്തു​ന്നു​ണ്ട് ​അ​യാ​ൾ.​സ​ത്യ​നും​ ​ന​സീ​റും​ ​ജ​യ​നും​ ​ഒ​ക്കെ​ ​തി​ള​ങ്ങി​നി​ന്ന​ ​സി​നി​മാ​ ​ലോ​ക​ത്തോ​ട് ​ചെ​റു​പ്പം​ ​മു​ത​ലേ​ ​വ​ല്ലാ​ത്ത​ ​അ​ഭി​നി​വേ​ശ​മാ​യി​രു​ന്നു​ ​ക​ന​ക​ന്.​ അ​ഭി​ന​യി​ക്കാ​നൊ​ന്നു​മ​ല്ല.​ ​അ​ല്ലെ​ങ്കി​ലും​ ​അ​ഭി​ന​യം​ ​അ​യാ​ൾ​ക്ക് ​വ​ശ​മി​ല്ല​ല്ലോ.
ജീ​വി​ത​ത്തി​ൽ​ ​പോ​ലും​ ​എ​ല്ലാ​വ​രും​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ഈ​ ​ലോ​ക​ത്തെ​ ​പ​ച്ച​യാ​യ​ ​അ​പൂ​ർ​വം​ ​മ​നു​ഷ്യ​രി​ലൊ​രാ​ൾ....
അ​താ​ണ് ​ക​ന​ക​ൻ.
ആ​രാ​ധി​ച്ചി​രു​ന്ന​ ​ന​ടി​ ​ന​ട​ന്മാ​രെ​യൊ​ക്കെ​ ​ഒ​ന്ന് ​അ​ടു​ത്ത് ​കാ​ണ​ണം...​ ​ഒ​ന്ന് ​മി​ണ്ട​ണം...​ ​അ​ങ്ങ​നെ​യ​ങ്ങ​നെ​ ​ചെ​റി​യ​ ​ആ​ഗ്ര​ഹ​ങ്ങ​ൾ.​ ​പ​ണ്ടെ​ങ്ങോ​ ​കോ​ഴി​ക്കോ​ട്ട​ങ്ങാ​ടി​യി​ൽ​ ​ജ​യ​ന്റെ​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​ക​ണ്ടി​ട്ടു​ ​വ​ന്ന​ ​അ​യ​ൽ​ക്കാ​ര​ൻ​ ​അ​ബൂ​ബ​ക്ക​റ് ​പൊ​ടി​പ്പും​ ​തൊ​ങ്ങ​ലും​ ​ചേ​ർ​ത്തു​ ​പ​റ​ഞ്ഞ​ ​ക​ഥ​ക​ളൊ​ക്കെ​ ​മ​ന​സി​ൽ​ ​കി​ട​ന്ന​ങ്ങ​നെ​ ​വി​ങ്ങു​ന്നു​ണ്ട്.
ഉ​ദ​യാ​ ​സ്റ്റു​ഡി​യോ​ ​ക​ന​ക​ന്റെ​ ​സ്വ​ന്തം​ ​നാ​ട്ടി​ലാ​ണെ​ങ്കി​ലും​ ​അ​തി​ന​ക​ത്തൊ​ന്നു​ക​യ​റ​ണ​മെ​ന്നു​ള്ള​ ​ആ​ഗ്ര​ഹം​ ​പോ​ലും​ ​ഇ​തു​വ​രെ​ ​സാ​ധി​ച്ചി​ല്ല.
ഒ​രി​ക്ക​ലെ​പ്പോ​ഴോ​ ​ഒ​രു​ ​ന​സീ​ർ​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​ഉ​ദ​യാ​യി​ൽ​ ​ന​ട​ക്കു​ന്ന​ ​കാ​ലം.​ ​എ​ന്താ​യാ​ലും​ ​അ​ദ്ദേ​ഹ​ത്തെ​ ​ഒ​ന്ന് ​കാ​ണ​ണ​മെ​ന്ന​ ​ക​ല​ശ​ലാ​യ​ ​പൂ​തി.​ ​ഒ​ന്നു​ര​ണ്ട് ​ത​വ​ണ​ ​ഗേ​റ്റു​ ​വ​രെ​ ​ചെ​ന്ന് ​കാ​ല് ​പി​ടി​ച്ച് ​ക​ര​ഞ്ഞി​ട്ടും​ ​സെ​ക്യൂ​രി​റ്റി​ ​ക​നി​ഞ്ഞി​ല്ല.
ഒ​ടു​ക്കം​ ​ഇ​രു​ട്ട് ​പ​ര​ക്കു​ന്ന​ത് ​വ​രെ​ ​അ​വി​ടെ​യൊ​ക്കെ​ ​ചു​റ്റി​ത്തി​രി​ഞ്ഞു​ ​ന​ട​ന്നു.​ ​പി​ന്നെ​ ​ഇ​രു​ട്ടി​ന്റെ​ ​മ​റ​വു​പ​റ്റി​ ​സ്റ്റു​ഡി​യോ​യു​ടെ​ ​വ​ലി​യ​ ​മ​തി​ൽ​ ​ചാ​ടി.​ ​ചാ​ടി​ ​വീ​ണി​ട​ത്ത് ​നി​ന്നും​ ​ഒ​ന്ന് ​നി​വ​രും​ ​മു​മ്പേ​ ​ചൂ​ര​ലി​നു​ള്ള​ ​അ​ടി​പൊ​ട്ടി.​ ​അ​ങ്ങോ​ട്ട് ​ചാ​ടി​യ​തി​നേ​ക്കാ​ൾ​ ​വേ​ഗ​ത്തി​ൽ​ ​തി​രി​കെ​ ​ചാ​ടി.​ ​എ​ന്നി​ട്ടും​ ​സി​നി​മ​യോ​ടു​ള്ള​ ​ആ​വേ​ശം​ ​കു​റ​ഞ്ഞി​ല്ല.​ ​ന​സീ​റും​ ​സ​ത്യ​നു​മൊ​ക്കെ​ ​മ​ന​സി​ൽ​ ​നി​ന്നും​ ​മാ​ഞ്ഞ​തു​മി​ല്ല.
പു​തി​യ​ ​സി​നി​മ​ ​റി​ലീ​സാ​യി​ക്ക​ഴി​ഞ്ഞാ​ൽ​ ​ആ​ദ്യ​ത്തെ​ ​ഷോ​യ്‌​ക്ക് ​ക​ന​ക​ൻ​ ​ഹാ​ജ​രു​ണ്ടാ​വും.​ ​ചി​ല​ ​ദി​വ​സം​ ​ര​ണ്ടും​ ​മൂ​ന്നും​ ​സി​നി​മ​ ​വ​രെ​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​കൗ​മാ​ര​ത്തി​ൽ​ ​നി​ന്നും​ ​യൗ​വ്വ​ന​ത്തി​ലേ​ക്കു​ള്ള​ ​മാ​റ്റം​ ​ക​ന​ക​ന്റെ​ ​സി​നി​മാ​ ​പ്രേ​മ​ത്തി​ന് ​കു​റ​വൊ​ന്നും​ ​വ​രു​ത്തി​യി​ല്ല.​ ​സി​നി​മ​ ​ബ്ലാ​ക്ക് ​ആ​ൻഡ് ​വൈ​റ്റി​ൽ​ ​നി​ന്നും​ ​ക​ള​റി​ലേ​ക്ക് ​മാ​റി.​ ​ന​സീ​റും​ ​ജ​യ​നു​മൊ​ക്കെ​ ​കാ​ല​യ​വ​നി​ക​യ്‌​ക്കു​ള്ളി​ൽ​ ​മ​റ​ഞ്ഞു.
പു​തി​യ​ ​താ​ര​ങ്ങ​ൾ​ ​ഉ​ദ​യം​ ​ചെ​യ്‌​തു.​ ​ക​ന​ക​ൻ​ ​മാ​ത്രം​ ​മാ​റി​യി​ല്ല.​ ​ആ​യി​ട​യ്‌​ക്കാ​ണ് ​നാ​ട്ടി​ൽ​ ​ഒ​രു​ ​സി​നി​മാ​ ​ഷൂ​ട്ടിം​ഗ് ​എ​ത്തു​ന്ന​ത്.
ചെ​റി​യൊ​രു​ ​സി​നി​മ.​ ​വ​ലി​യ​ ​താ​ര​ങ്ങ​ളൊ​ന്നു​മി​ല്ല.​ ​ഷൂ​ട്ടിം​ഗ് ​കാ​ണാ​ൻ​ ​ക​ന​ക​നും​ ​പോ​യി.​ ​പ്രൊ​ഡ​ക്ഷ​നി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​പ​യ്യ​ൻ​മാ​ർ​ ​ന​ടീ​ന​ട​ന്മാ​രു​ടെ​ ​അ​ടു​ത്ത് ​ചെ​ല്ലു​ന്ന​തും​ ​അ​വ​രു​മാ​യി​ ​സം​സാ​രി​ക്കു​ന്ന​തും​ ​അ​വ​ർ​ക്ക് ​ചാ​യ​യും​ ​കാ​പ്പി​യു​മൊ​ക്കെ​ ​കൊ​ണ്ടു​ ​കൊ​ടു​ക്കു​ന്ന​തും​ ​ഒ​ക്കെ​ ​വ​ലി​യ​ ​അ​തി​ശ​യ​ത്തോ​ടെ​ ​അ​വ​ൻ​ ​നോ​ക്കി​ ​നി​ന്നു.
എ​ങ്ങ​നെ​യെ​ങ്കി​ലും​ ​അ​വ​രോ​ടൊ​പ്പം​ ​ഒ​രു​ ​ജോ​ലി​ ​സം​ഘ​ടി​പ്പി​ക്ക​ണം.​ ​അ​താ​യി​ ​ചി​ന്ത.
അ​പ്പോ​ഴൊ​ന്നും​ ​അ​തി​ൽ​ ​നി​ന്നും​ ​കി​ട്ടു​ന്ന​ ​വ​രു​മാ​ന​മ​ല്ല,​ ​മ​റി​ച്ച് ​അ​യാ​ളു​ടെ​ ​മ​ന​സി​ലെ​ ​ആ​ ​വ​ർ​ണ​ ​ലോ​ക​ത്ത് ​ഒ​ന്ന് ​എ​ത്തി​പ്പെ​ടു​ക​ ​എ​ന്ന​ത് ​മാ​ത്ര​മാ​യി​രു​ന്നു​ ​ചി​ന്ത.​ ​എ​ന്താ​യാ​ലും​ ​ആ​ ​ചി​ത്രീ​ക​ര​ണ​ ​സം​ഘം​ ​അ​വി​ടെ​ ​നി​ന്നും​ ​പോ​കു​ന്ന​തി​ന് ​മു​ൻ​പേ​ ​ത​ന്നെ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ചീ​ഫി​നെ​ ​സോ​പ്പി​ട്ട് ​അ​യാ​ൾ​ ​ജോ​ലി​ ​ത​ര​പ്പെ​ടു​ത്തി.
'​'​ഇ​വി​ടെ​ ​ഇ​പ്പോ​ ​ആ​ളു​ണ്ട്.​ ...​ ​അ​ടു​ത്ത​ ​പ​ടം​ ​ഉ​ട​നെ​ ​തു​ട​ങ്ങും...​ ​അ​റി​യി​ക്കാം​ ...​ ​അ​പ്പോ​ ​വ​ന്നാ​ ​മ​തി.​""
ചീ​ഫ് ​പ​റ​ഞ്ഞു.
അ​യ​ൽ​വ​ക്ക​ത്ത് ​താ​മ​സി​ക്കു​ന്ന​ ​ജോ​സ​ഫേ​ട്ട​ന്റെ​ ​വീ​ട്ടി​ലെ​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​ചീ​ഫി​ന്റെ​ ​കൈയി​ൽ​ ​കു​റി​ച്ചു​ ​ന​ൽ​കി.
വീ​ടി​ന് ​കു​റ​ച്ച് ​അ​ക​ലെ​യാ​ണ് ​ജോ​സ​ഫേ​ട്ട​ന്റെ​ ​വീ​ട്.​ ​പ്ര​ദേ​ശ​ത്ത് ​ആ​കെ​യൊ​രു​ ​ഫോ​ൺ​ ​ഉ​ള്ള​ത് ​അ​വി​ടെ​യാ​ണ്.
അ​യാ​ളു​ടെ​ ​മൂ​ത്ത​ ​മ​ക​ൻ​ ​അ​ങ്ങ് ​അ​മേ​രി​ക്ക​യി​ലാ​യ​തു​ ​കൊ​ണ്ട് ​വാ​ങ്ങി​ ​വ​ച്ച​ ​ഫോ​ണാ​ണ്.
അ​വി​ടെ​ ​അ​ത്യാ​വ​ശ്യം​ ​ചി​ല​ ​ചി​ല്ല​റ​ ​പ​ണി​ക​ൾ​ക്കൊ​ക്കെ​ ​സ​ഹാ​യി​യാ​യി​ട്ട് ​ക​ന​ക​നും​ ​കൂ​ടാ​റൊ​ണ്ട്.
ക​ന​ക​നെ​ ​അ​യാ​ൾ​ക്ക് ​വ​ലി​യ​ ​കാ​ര്യ​വു​മാ​ണ്.​ ​അ​തു​കൊ​ണ്ട് ​ന​മ്പ​ർ​ ​കൊ​ടു​ക്കു​മ്പോ​ ​പു​ള്ളി​ക്കാ​ര​നോ​ട് ​ആ​ലോ​ചി​ച്ച​തൊ​ന്നു​മി​ല്ല.
തി​രി​ച്ച് ​പോ​യ​പ്പോ​ൾ​ ​അ​വി​ടെ​ ​ക​യ​റി​ ​വി​വ​രം​ ​പ​റ​ഞ്ഞു.​ ​ക​ന​ക​ന്റെ​ ​സി​നി​മാ​ ​പ്രേ​മം​ ​ശ​രി​ക്ക​റി​യാ​മാ​യി​രു​ന്ന​ ​ജോ​സ​ഫേ​ട്ട​നും​ ​സ​ന്തോ​ഷം.
'​'​ക​ർ​ത്താ​വ് ​ക​രു​ണ​യു​ള്ള​വ​നാ​ടാ​ ...​ ​നീ​ ​കൊ​റേ​ ​ആ​ഗ്ര​ഹി​ച്ച​ത​ല്ലി​യോ​ ​ന​ട​ക്ക​ട്ടെ​ ...​ ​വി​ളി​ ​വ​ന്നാ​ ​ഞാ​ൻ​ ​അ​റി​യി​ച്ചേ​ക്കാം.​""
അ​ങ്ങ​നെ​ ​കു​റേ​ ​ദി​വ​സം​ ​ക​ഴി​ഞ്ഞു.​ ​ഒ​രു​ ​മ​ഴ​യ​ത്ത് ​ചൊ​റി​യും​ ​കു​ത്തി​ ​വീ​ട്ടി​ലി​രു​ന്ന് ​അ​പ്പ​ന്റെ​ ​വാ​യി​ൽ​ ​നി​ന്ന് ​പ​ണി​ക്കൊ​ന്നും​ ​പോ​വാ​ത്ത​തി​ലു​ള്ള​ ​തെ​റി​യും ​ ​അ​മ്മ​യു​ടെ​ ​വ​ക​ ​ശ​കാ​ര​വും​ ​ഒ​ക്കെ​ ​കേ​ട്ട് ​അ​ങ്ങ​നെ​യി​രി​ക്കു​മ്പോൾ​ ​ജോ​സ​ഫേ​ട്ട​ന്റെ​ ​വാ​ല്യ​ക്കാ​ര​ൻ​ ​വ​റീ​ത് ​മാ​പ്പി​ള​ ​കു​ട​യും​ ​ചൂ​ടി​ ​ക​യ​റി​ ​വ​ന്നു.
'​'​ആ​ ​സി​നി​മാ​ക്കാ​ര് ​വി​ളി​ച്ചു​ ...​ ​നാ​ളെ​ ​ചെ​ല്ല​ണം​ന്ന് ​പ​റ​ഞ്ഞു​ ...​ ​കോ​ഴി​ക്കോ​ട്ടാ​ ..​ ​ദാ​ണ്ടെ​ ​ഈ​ ​അ​ഡ്ര​സി​ൽ​ ​ചെ​ല്ല​ണം​ ...​ ​ജോ​സ​പ്പേ​ട്ട​ൻ​ ​കു​റി​ച്ചെ​ടു​ത്ത​താ...​""
വ​റീ​ത് ​മാ​പ്പി​ള​ ​ഒ​രു​ ​തു​ണ്ടു​ ​ക​ട​ലാ​സ് ​നീ​ട്ടി​ക്കൊ​ണ്ട് ​പ​റ​ഞ്ഞു.​ ​ക​ന​ക​ൻ​ ​സ​ന്തോ​ഷം​ ​കൊ​ണ്ട് ​തു​ള്ളി​ച്ചാ​ടി.
കാ​ര്യ​മ​റി​യാ​തെ​ ​അ​പ്പ​നും​ ​അ​മ്മ​യും​ ​അ​ന്ധാ​ളി​ച്ചു​ ​നി​ന്നു.​ ​വ​റീ​ത് ​മാ​പ്പി​ള​ ​മു​ണ്ടി​ന്റെ​ ​കോ​ന്ത​ല​യി​ൽ​ ​തി​രു​കി​ ​വ​ച്ചി​രു​ന്ന​ ​ഒ​രു​ ​അ​ൻ​പ​ത് ​രൂ​പ​ ​നോ​ട്ടെ​ടു​ത്ത് ​ക​ന​ക​ന് ​നേ​രെ​ ​നീ​ട്ടി.
'​'​ദാ​ണ്ടെ​ ...​ ​ജോ​സ​പ്പേ​ട്ട​ൻ​ ​ത​ന്ന​താ​ ...​ ​വ​ണ്ടി​ക്കൂ​ലി​ക്കും​ ​വ​ഴി​ച്ചെ​ല​വി​നും...​ ​""
അ​തു​കൂ​ടി​ ​കേ​ട്ട​പ്പോ​ ​ക​ന​ക​ന് ​സ്വ​ർ​ഗം​ ​കി​ട്ടി​യ​തു​പോ​ലെ.​ ​അ​ന്ന് ​വൈ​കി​ട്ട​ത്തെ​ ​ട്രെ​യി​നി​ന് ​കോ​ഴി​ക്കോ​ട്ടേ​ക്കു​ ​തി​രി​ച്ചു.
വി​ലാ​സം​ ​ക​ണ്ടു​ ​പി​ടി​ക്കാ​ൻ​ ​വ​ലി​യ​ ​ബു​ദ്ധി​മു​ട്ടൊ​ന്നും​ ​ഉ​ണ്ടാ​യി​ല്ല.​ ​അ​ങ്ങ​നെ​ ​ക​ന​ക​നും​ ​സി​നി​മ​യി​ലെ​ത്തി.
പെ​രു​മാ​റ്റ​ത്തി​ന്റെ​ ​ഗു​ണം​ ​കൊ​ണ്ടും ​ ​മ​ന​സി​ന്റെ​ ​ന​ന്മ​ ​കൊ​ണ്ടും​ ​സി​നി​മാ​ക്കാ​ർ​ക്കൊ​ക്കെ​ ​ക​ന​ക​ൻ​ ​പ്രി​യ​പ്പെ​ട്ട​വ​നാ​യി.
ചു​രു​ക്കി​ ​പ​റ​ഞ്ഞാ​ ​നാ​ല​ഞ്ച് ​കൊ​ല്ലം​ ​ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും​ ​ക​ന​ക​ന്റെ​ ​കൈയീന്ന് ​ഒ​രു​ ​ചാ​യ​ ​വാ​ങ്ങി​ക്കു​ടി​ച്ചി​ട്ടി​ല്ലാ​ത്ത​ ​സി​നി​മാ​ക്കാ​ർ​ ​ഭൂ​മി​ ​മ​ല​യാ​ള​ത്തി​ലി​ല്ല​ ​എ​ന്ന​ ​അ​വ​സ്ഥ​യി​ലാ​യി.
അ​തി​നി​ടെ​ ​ഒ​രു​ ​നാ​ട്ടി​ൻ​പു​റ​ത്തു​കാ​രി​ ​പെ​ങ്കൊ​ച്ചി​നെ​ ​ജീ​വി​ത​ ​സ​ഖി​യു​മാ​ക്കി.​ ​അ​തി​ൽ​ ​ക​ന​ക​ന്റെ​ ​ത​നി​പ്പ​ക​ർ​പ്പാ​യി​ ​ര​ണ്ട് ​മ​ക്ക​ളും.​ ​കാ​ലം​ ​മു​ന്നോ​ട്ട് ​പോ​യി.​ ​ക​ന​ക​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ചീ​ഫാ​യി.​ ​സ​മ്പാ​ദ്യ​ത്തി​ൽ​ ​നി​ന്ന് ​ന​ല്ലൊ​രു​ ​തു​ക​ ​ചി​ല​വ​ഴി​ച്ച് ​കു​റേ​ ​പാ​ത്ര​ങ്ങ​ളും​ ​അ​നു​ബ​ന്ധ​ ​സാ​ധ​ന​ങ്ങ​ളും​ ​ഒ​ക്കെ​ ​വാ​ങ്ങി.​ ​ഒ​രു​ ​പ്രൊ​ഡ​ക്ഷ​ൻ​ ​വ​ണ്ടി​യും​ ​സ്വ​ന്ത​മാ​ക്കി.
കാ​ര്യ​ങ്ങ​ൾ​ ​കു​ഴ​പ്പ​മി​ല്ലാ​തെ​ ​മു​ന്നോ​ട്ട് ​നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്നു.​ ​മി​ന്നു​ന്ന​തെ​ല്ലാം​ ​പൊ​ന്നാ​ണെ​ന്ന് ​വി​ശ്വ​സി​ച്ചി​രു​ന്ന​ ​ശു​ദ്ധ​ഗ​തി​ക്കാ​ര​നാ​യ​ ​ക​ന​ക​നെ​ ​ചി​ല​ ​സി​നി​മാ​ക്കാ​രൊ​ക്കെ​ ​പ​റ്റി​ക്കാ​നും​ ​തു​ട​ങ്ങി.​ ​സി​നി​മ​ക​ൾ​ ​പാ​ക്ക​പ്പാ​യി​ ​ക​ഴി​യു​മ്പോ​ൾ​ ​ഓ​രോ​ ​ഡി​പ്പാ​ർ​ട്ട് ​മെ​ന്റി​നെ​യാ​യി​ ​സെ​റ്റി​ൽ​മെ​ന്റി​ന് ​വി​ളി​ക്കും.
ന​ല്ല​ ​നി​ർമ്മാ​താ​ക്ക​ളും​ ​ക​മ്പ​നി​യു​മൊ​ക്കെ​യാ​ണെ​ങ്കി​ൽ​ ​ന​യാ​ ​പൈ​സ​ ​ബാ​ക്കി​യി​ല്ലാ​തെ​ ​കൊ​ടു​ത്തു​ ​തീ​ർ​ക്കും.
പ​ക്ഷേ​ ​കൂ​ട്ട​ത്തി​ൽ​ ​ചി​ല​ർ​ ..
ക​ന​ക​നെ​പ്പോ​ലെ​യു​ള്ള​വ​ർ​ ​അ​വ​രു​ടെ​ ​ഇ​ര​ക​ളാ​യി​രു​ന്നു.
'​'​ക​ന​കാ...​ ​നീ...​ ​മ്മ​ടെ​ ​സ്വ​ന്തം​ ​ആ​ള​ല്ലേ....​ ​ഇ​പ്പം​ ​ച്ചി​രി​ ​ടൈ​റ്റ് ...​ ​നി​ന്നോ​ടാ​വു​മ്പം​ ​പ​റ​ഞ്ഞാ​ ​മ​ന​സി​ലാ​വു​വ​ല്ലോ​ ....​നീ​ ​പൊ​ക്കോ​ ​പൈ​സ​ ​അ​ക്കൗ​ണ്ടി​ൽ​ ​ഇ​ട്ടേ​ക്കാം.​""
ഇ​താ​യി​രി​ക്കും​ ​ചി​ല​യി​ട​ത്തെ​ ​പ​റ​ച്ചി​ൽ.​ ​അ​തും​ ​കേ​ട്ട് ​പാ​വം​ ​ക​ന​ക​ൻ​ ​തി​രി​ച്ചു​ ​പോ​കും.​ ​പി​ന്നെ​ ​ഈ​ ​സി​നി​മ​ക്കാ​രെ​ക്കു​റി​ച്ച് ​ഒ​ര​റി​വും​ ​ഉ​ണ്ടാ​കി​ല്ല.​ ​വി​ളി​ച്ചാ​ലൊ​ട്ട് ​കി​ട്ടു​ക​യു​മി​ല്ല.​ ​ചി​ല​ർ​ ​ചെ​ക്ക് ​കൊ​ടു​ക്കും.​ ​ന​ല്ല​ ​ഒ​ന്നാന്തരം​ ​വ​ണ്ടി​ച്ചെ​ക്ക്.
അ​ങ്ങ​നെ​ ​കി​ട്ടി​യ​ ​ചെ​ക്കു​ക​ൾ​ ​എ​ല്ലാം​ ​കൂ​ടി​ ​വ​ലി​യൊ​രു​ ​കാ​ൽ​പ്പെ​ട്ടി​ ​നി​റ​ഞ്ഞ് ​വീ​ട്ടി​ലി​രി​പ്പു​ണ്ട്.​ ​ഈ​ ​പ​റ​ഞ്ഞ​ ​സി​നി​മ​ക​ളി​ൽ​ ​ചി​ല​തൊ​ക്കെ​ ​തി​യേ​റ്ററി​ലെ​ത്തി​ ​ഹി​റ്റാ​വു​ക​യും​ ​ചെ​യ്യും.​ ​അ​യ​ൽ​പ​ക്ക​ക്കാ​രെ​യും​ ​വീ​ട്ടു​കാ​രെ​യും ​കൂ​ട്ടു​കാ​രെ​യും​ ​ഒ​ക്കെ​ ​കൂ​ട്ടി​ ​ക​ന​ക​നും​ ​പോ​യി​ ​ആ​ ​സി​നി​മ​ ​കാ​ണും.​ ​അ​പ്പോ​ഴും​ ​കി​ട്ടാ​നു​ള്ള​ ​കാ​ശി​ന്റെ​ ​ക​ണ​ക്കെ​ഴു​തി​യ​ ​വ​ലി​യ​ ​ഡ​യ​റി​ ​പോ​ക്ക​റ്റി​ലു​ണ്ടാ​വും.​ ​എ​ന്നാ​ലും​ ​ക​ന​ക​ന് ​പ​രാ​തി​യി​ല്ലാ​യി​രു​ന്നു.
സി​നി​മ​യോ​ടു​ള്ള​ ​പ്രേ​മം​ ​കൂ​ടി​യ​ത​ല്ലാ​തെ​ ​കു​റ​ഞ്ഞ​തു​മി​ല്ല.​ ​കി​ട്ടാ​നു​ള്ള​തി​ന്റെ​യൊ​ക്കെ​ ​ക​ണ​ക്ക് ​പോ​ലെ​ ​ത​ന്നെ​ ​കൊ​ടു​ക്കാ​നു​ള്ള​തി​ന്റേ​യും​ ​ക​ണ​ക്ക് ​കൂ​ടി​ക്കൂ​ടി​ ​വ​ന്നു.​ ​ര​ണ്ട് ​പെ​ൺ​മ​ക്ക​ൾ​ ​കെ​ട്ടു​പ്രാ​യ​ത്തി​ലെ​ത്തി​ ​നി​ൽ​ക്കു​ന്നു.
കെ​ട്ടു​താ​ലി​ ​ഒ​ഴി​കെ​ ​പെ​ണ്ണും​പി​ള്ള​യു​ടെ​ ​ക​ഴു​ത്തി​ലും​ ​കാ​തി​ലു​മാ​യി​ ​കി​ട​ന്ന​തൊ​ക്കെ​ ​പ​ണ​യ​ ​ഉ​രു​പ്പ​ടി​ക​ളാ​യി.
ചി​ല​ത് ​വി​റ്റു.​ ​ചി​ല​ത് ​കാ​ലാ​വ​ധി​ ​തി​ക​ഞ്ഞ് ​ലേ​ല​ത്തി​ൽ​ ​പോ​യി.
മൂ​ത്ത​വ​ളു​ടെ​ ​ക​ല്യാ​ണം​ ​ശ​രി​യാ​യ​പ്പോ​ ​താ​മ​സി​ച്ചി​രു​ന്ന​ ​വീ​ടും​ ​പ​റ​മ്പും​ ​വി​റ്റ് ​വാ​ട​ക​വീ​ട്ടി​ലേ​ക്ക് ​മാ​റി.
'​'​ന്റെ​ ​ക​ന​കാ​ ...​ ​ഇ​വി​ടെ​ ​ഓ​രോ​ ​സി​നി​മാ​ക്കാ​ര് ​മ​ണി​മാ​ളി​ക​ ​വെ​ക്കു​ന്നു​ ...​ ​നീ​ ​ഇ​ത്രേം​ ​കാ​ലം​ ​ഇ​തും​കൊ​ണ്ട് ​ന​ട​ന്നി​ട്ട് ​ഒ​ടു​ക്കം​ ​കെ​ട​പ്പാ​ടം​ ​വി​റ്റേ​ത​ല്ലോ​?​""
പ​ല​രും​ ​ചോ​ദി​ച്ചു.
സി​നി​മ​യു​ടെ​ ​വ​ർ​ണ​മേ​ളം​ ​തി​യേ​റ്റ​റി​ൽ​ ​മാ​ത്ര​മാ​ണെ​ന്ന് ​അ​വ​രോ​ട് ​പ​റ​യാ​ൻ​ ​ക​ന​ക​ന് ​മ​ന​സ് ​വ​ന്നി​ല്ല.​ ​അ​വി​ടെ​ ​എ​ല്ലാ​വ​രും​ ​ഒ​രു​പോ​ലെ​യ​ല്ലെ​ന്നും​ ​പ​റ​ഞ്ഞി​ല്ല.​ ​അ​ല്ലെ​ങ്കി​ലും​ ​സി​നി​മ​യെ​യും​ ​സി​നി​മാ​ക്കാ​രെ​യും​ ​പ​റ്റി​ ​മോ​ശം​ ​പ​റ​യു​ന്ന​ത് ​അ​യാ​ൾ​ക്ക് ​ഇ​ഷ്‌​ട​മാ​യി​രു​ന്നി​ല്ല.​ ​ഇ​നി​ ​അ​ഥ​വാ​ ​ആ​രെ​ങ്കി​ലും​ ​പ​റ​യു​ന്ന​ത് ​കേ​ട്ടാ​ൽ​ ​അ​വി​ടെ​ ​ക​യ​റി​ ​ഇ​ട​പെ​ടു​ക​യും​ ​ചെ​യ്യും.​ ​എ​ന്തൊ​ക്കെ​ ​വേ​ദ​ന​ക​ൾ​ ​സ​മ്മാ​നി​ച്ചാ​ലും​ ​സി​നി​മ​ ​അ​യാ​ൾ​ക്ക് ​ഒ​രു​ ​പ്ര​ത്യേ​ക​ ​വി​കാ​ര​മാ​യി​രു​ന്നു.​ ​ഈ​യി​ടെ​യാ​യി​ ​സി​നി​മ​ക​ൾ​ ​കു​റ​ഞ്ഞു.​ ​ര​ണ്ടു​ ​മാ​സ​ത്തെ​ ​വാ​ട​ക​ ​കു​ടി​ശി​ക​യാ​യി.
'​'​അ​ടു​ത്ത​ ​മാ​സം​ ​ഒ​രു​ ​വ​ലി​യ​ ​പ​ടം​ ​വ​രു​ന്നു​ണ്ട്.​ ​അ​ത് ​ക​ഴി​ഞ്ഞാ​ൽ​ ​ത​രാം.​""
ക​ന​ക​ൻ​ ​പ​റ​ഞ്ഞ​ത് ​കേ​ട്ട് ​വീ​ട്ടു​ട​മ​ ​മ​ട​ങ്ങി.​ ​ക​ന​ക​ന്റെ​ ​അ​വ​സ്ഥ​ ​അ​യാ​ൾ​ക്കും​ ​മ​ന​സി​ലാ​കു​മാ​യി​രു​ന്നു.​ ​കൈയി​ലു​ണ്ടെ​ങ്കി​ൽ​ ​അ​യാ​ൾ​ ​ക​ള​വ് ​പ​റ​യാ​റി​ല്ല​ല്ലോ.​ ​പ​ടം​ ​തു​ട​ങ്ങാ​ൻ​ ​ഒ​രു​ ​മാ​സം​ ​കൂ​ടി​യു​ണ്ട്.​ ​അ​തു​വ​രെ​ ​പി​ടി​ച്ചു​ ​നി​ൽ​ക്ക​ണം.
പ​ല​ച​ര​ക്കു​ ​ക​ട​ക്കാ​ര​നോ​ട് ​കാ​ര്യം​ ​പ​റ​ഞ്ഞു.
'​'​ഒ​രു​മാ​സം​ ​കൂ​ടി​ ​ഒ​ന്ന് ​ക്ഷ​മി​ക്ക​ണം.​""
ഒ​രു​ ​മാ​സ​മ​ല്ലേ...​ ​അ​യാ​ളും​ ​സ​മ്മ​തി​ച്ചു.​ ​വ​ലി​യ​ ​പ​ട​മാ​ണ് ​അ​ടു​ത്ത​ത്.​ ​പ​ത്ത​റു​പ​ത് ​ദി​വ​സം​ ​ഷൂ​ട്ടിം​ഗ് ​ഉ​ണ്ടെ​ന്നാ​ണ് ​ക​ൺ​ട്രോ​ള​ർ​ ​പ​റ​ഞ്ഞ​ത്.​ ​അ​ത് ​ക​ഴി​ഞ്ഞ് ​വ​ന്നാ​ൽ​ ​വാ​ട​ക​ക്കു​ടി​ശി​ക​ ​മു​ഴു​വ​ൻ​ ​കൊ​ടു​ത്ത് ​തീ​ർ​ക്ക​ണം.​ ​പ​ല​ച​ര​ക്ക് ​ക​ട​യി​ലെ​ ​ഇ​ട​പാ​ട് ​തീ​ർ​ക്ക​ണം.​ ​ഭാ​ര്യ​യ്‌​ക്ക് ​ന​ല്ലൊ​രു​ ​സാ​രി​യും​ ​ബ്ലൗ​സും​ ​വാ​ങ്ങ​ണം.​ ​കു​റെ​യാ​യി​ട്ട് ​ഒ​ന്നും​ ​വാ​ങ്ങി​യി​ട്ടി​ല്ല.​ ​അ​വ​ളാ​ണെ​ങ്കി​ൽ​ ​ഒ​ന്നും​ ​ആ​വ​ശ്യ​പ്പെ​ടാ​റു​മി​ല്ല.​ ​എ​ങ്കി​ലും​ ​അ​ങ്ങ​നെ​യ​ല്ല​ല്ലോ...​ ​പി​ന്നെ​ ​പ​ലി​ശ​ക്കാ​ർ​ക്കൊ​ക്കെ​ ​കു​റേ​ശ്ശെ​ ​കൊ​ടു​ത്തു​ ​തീർക്ക​ണം.
അ​തു​ ​ക​ഴി​ഞ്ഞാ​ലേ​ ​മ​ന​സി​നൊ​രു​ ​സ​മാ​ധാ​ന​മാ​വൂ.​ ​ര​ണ്ടാ​മ​ത്ത​വ​ൾ​ക്ക് ​പ​തി​നെ​ട്ടു​ ​ക​ഴി​ഞ്ഞി​ട്ടേ​യു​ള്ളൂ.​ ​ആ​ലോ​ച​ന​ക​ളൊ​ന്നും​ ​ത​ത്ക്കാ​ലം​ ​നോ​ക്കു​ന്നി​ല്ല.​ ​ഡി​ഗ്രി​ ​ക​ഴി​യാ​ൻ​ ​ര​ണ്ട് ​കൊ​ല്ലം​ ​കൂ​ടി​ ​ബാ​ക്കി​യു​ണ്ട്.
അ​ത് ​ക​ഴി​യ​ട്ടെ...​ ​അ​പ്പോ​ഴേ​ക്കും​ ​കാ​ര്യ​ങ്ങ​ളൊ​ക്കെ​ ​ശ​രി​യാ​വും.​ ​ഓ​രോ​ന്നോ​ർ​ത്ത് ​ക​ന​ക​ൻ​ ​ക​സേ​ര​യി​ലേ​ക്ക് ​ചാ​ഞ്ഞു.
ടി​വി​യി​ൽ​ ​വാ​ർ​ത്ത​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​ചൈ​ന​യി​ൽ​ ​ഏ​തോ​ ​പു​തി​യ​ ​അ​സു​ഖം​ ​വ​ന്നി​ട്ടു​ണ്ട് ​പോ​ലും...​ ​കു​റ​ച്ച് ​ദി​വ​സ​മാ​യി​ ​അ​തു​ ​ത​ന്നെ​ ​വാ​ർ​ത്ത.​ ​അ​യാ​ൾ​ക്ക് ​അ​തൊ​ന്നും​ ​മ​ന​സി​ലാ​യി​ല്ല.​ ​രാ​ത്രി​ ​ചു​ട്ട​ ​പ​പ്പ​ട​വും​ ​പൊ​ടി​യ​രി​ക്ക​ഞ്ഞി​യും​ ​കു​ടി​ച്ച് ​സു​ഖ​മാ​യി​ ​ഉ​റ​ങ്ങി.​ ​രാ​വി​ലെ​ ​പ​തി​വു​പോ​ലെ​ ​രാ​മ​ച​ന്ദ്ര​ന്റെ​ ​ചാ​യ​ക്ക​ട​യ്‌​ക്ക് ​മു​ന്നി​ലെ​ത്തി​യ​പ്പോ​ ​ക​ട​ ​അ​ട​ച്ചി​ട്ടി​രി​ക്കു​ന്നു.
'​'​ശ്ശെ​ടാ...​ ​ഇ​തെ​ന്തു​ ​പ​റ്റി​?​""
നേ​രേ​ ​കു​റു​പ്പി​ന്റെ​ ​ക​ട​യി​ലേ​ക്ക് ​ന​ട​ന്നു.​ ​അ​തും​ ​അ​ട​ച്ചി​രി​ക്കു​ന്നു.​ ​പ​തി​വ് ​തെ​റ്റി​ക്കാ​ത്ത​ ​ആ​റ് ​മ​ണി​യു​ടെ​ ​ചേ​ർ​ത്ത​ല​ ​ഫാ​സ്റ്റും​ ​ക​ണ്ടി​ല്ല.​ ​ആ​കെ​യൊ​രു​ ​പ​ന്തി​കേ​ട്.​ ​പ​ത്ര​ക്കാ​ര​ൻ​ ​പ​യ്യ​നെ​ ​ക​ണ്ട​പ്പോ​ൾ​ ​കാ​ര്യം​ ​തി​ര​ക്കി.
'​'​ക​ന​ക​ണ്ണാ....​ ​നി​ങ്ങ​ള് ​വാ​ർ​ത്ത​യൊ​ന്നും​ ​ക​ണ്ടി​ല്ലി​യോ​ ....​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​മു​ത​ല് ​ലോ​ക്ക് ​ഡൗ​ണാ...​""
അ​തും​ ​പ​റ​ഞ്ഞ് ​അ​വ​ൻ​ ​പോ​യി.
'​'​ലോ​ക്ക് ​ഡൗ​ൺ​?​""
അ​യാ​ൾ​ ​ആ​ ​വാ​ക്ക് ​ത​ന്നെ​ ​ആ​ദ്യ​മാ​യി​ ​കേ​ൾ​ക്കു​ക​യാ​യി​രു​ന്നു.​ ​നേ​രെ​ ​വീ​ട്ടി​ലേ​ക്ക് ​വ​ച്ചു​പി​ടി​ച്ചു.​ ​ന്യൂ​സ് ​ചാ​ന​ൽ​ ​വ​ച്ചു.​ ​കാ​ര്യ​ങ്ങ​ളു​ടെ​ ​ഗൗ​ര​വം​ ​അ​യാ​ൾ​ക്ക് ​മ​ന​സി​ലാ​യി.​ ​ര​ണ്ടാ​ഴ്‌​ച.​ ​ര​ണ്ടാ​ഴ്‌​ച​ ​ലോ​ക്ക് ​ഡൗ​ൺ.​ ​അ​തി​വേ​ഗം​ ​സ​മ​യം​ ​ക​ട​ന്നു​ ​പോ​യി.
ലോ​ക്ക് ​ഡൗ​ൺ​ ​വീ​ണ്ടും​ ​നീ​ണ്ടു.​ ​ഒ​രു​ ​മാ​സം​ ...​ ​ര​ണ്ട് ​മാ​സം...​ ​പി​ന്നെ​യും...​ ​തു​ട​ങ്ങാ​നി​രു​ന്ന​ ​സി​നി​മ​യു​ടെ​ ​ക​ൺ​ട്രോ​ള​റെ​ ​വി​ളി​ച്ചു.
'​'​ന​ട​ക്കി​ല്ല​ ​ചേ​ട്ടാ​ ....​ ​ഇ​ക്കൊ​ല്ലം​ ​മി​ക്ക​വാ​റും​ ​ഇ​ങ്ങ​നെ​ ​പോ​വും...​""
ക​ന​ക​ന് ​ത​ല​ ​ക​റ​ങ്ങി.​ ​വാ​ട​ക,​ ​പ​ല​ച​ര​ക്ക് ​ക​ട​യി​ലെ​ ​കു​ടി​ശി​ക,​ ​പ​ലി​ശ​ക​ൾ.​ ​ലോ​ക്ക് ​ഡൗ​ൺ​ ​വീ​ണ്ടും​ ​നീ​ണ്ടു​ ​പോ​യി.
ആ​ശി​ച്ച് ​സ്വ​ന്ത​മാ​ക്കി​യ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​വ​ണ്ടി​ ​ക​ച്ച​വ​ട​മാ​ക്കി.​ ​വേ​റൊ​രു​ ​വ​ഴി​യും​ ​മു​ൻ​പി​ലു​ണ്ടാ​യി​രു​ന്നി​ല്ല.
'​'​പോ​ട്ടെ​ ...​ ​പ​ടം​ ​തു​ട​ങ്ങു​മ്പോ​ ​ത​ത്ക്കാ​ലം​ ​വാ​ട​ക​വ​ണ്ടി​ ​വി​ളി​ക്കാം...​""
ഭാ​ര്യ​യെ​ ​പ​റ​ഞ്ഞ് ​സ​മാ​ധാ​നി​പ്പി​ച്ചു.​ ​വീ​ണ്ടും​ ​ഉ​ദ​യാ​സ്‌​ത​മ​യ​ങ്ങ​ൾ.​ ​പാ​ത്ര​ങ്ങ​ളും​ ​സാ​മ​ഗ്രി​ക​ളും​ ​പ​ഴ​യ​വി​ല​യ്‌​ക്ക് ​വി​റ്റു.
'​'​അ​തും​ ​വാ​ട​ക​യ്‌​ക്ക് ​കി​ട്ടും​ ....​ ​പോ​ട്ടെ.​""
ഇ​തി​നി​ടെ​ ​മ​ക​ളു​ടെ​ ​പ​ത്തൊ​ൻ​പ​താം​ ​പി​റ​ന്നാ​ൾ​ ​ക​ഴി​ഞ്ഞു.​ ​ഇ​രു​പ​തി​ലേ​ക്ക് ​കാ​ലൂ​ന്നി​യ​ ​അ​വ​ൾ​ക്ക് ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സ്സി​ന് ​പു​തി​യ​ ​മൊ​ബൈ​ൽ​ ​വേ​ണം.​ ​അ​വ​ളു​ടെ​ ​ത​ന്നെ​ ​പൊ​ട്ടു​ ​ക​മ്മ​ൽ​ ​വി​റ്റു.​ ​ആ​കെ​യു​ണ്ടാ​യി​രു​ന്ന​ ​പൊ​ന്ന്....!
വ​ർ​ഷം​ ​ഒ​ന്നു​ ​ക​ഴി​ഞ്ഞു.​ ​കൊ​റോ​ണ​ ​മൊ​ത്ത​ത്തി​ൽ​ ​പ​ട​ർ​ന്നു​പി​ടി​ച്ച്,​ ​പി​ന്നെ​ ​ഒ​ന്നൊ​തു​ങ്ങി.​ ​ചെ​റി​യ​ ​ചെ​റി​യ​ ​ഇ​ള​വു​ക​ൾ​ ...
സി​നി​മാ​ ​ചി​ത്രീ​ക​ര​ണ​ത്തി​ന് ​അ​നു​മ​തി.​ ​പ​രി​ച​യ​മു​ള്ള​ ​എ​ല്ലാ​ ​ക​ൺ​ട്രോ​ള​ർ​മാ​രെ​യും​ ​വി​ളി​ച്ചു.​ ​ആ​കെ​ ​തു​ട​ങ്ങു​ന്ന​ത് ​മൂ​ന്നോ​ ​നാ​ലോ​ ​ചെ​റി​യ​ ​പ​ട​ങ്ങ​ൾ​ ​മാ​ത്രം...​ ​ചെ​റി​യ​ ​ബ​ഡ്‌​ജ​റ്റ്.
'​'​പൈ​സ​ ​ഇ​ത്തി​രി​ ​കു​റ​ഞ്ഞാ​ലും​ ​വേ​ണ്ടി​ല്ല...​ ​സി​നി​മ​ ​കി​ട്ടി​യാ​ൽ​ ​മ​തി...""
ക​ന​ക​ന്റെ​ ​അ​പേ​ക്ഷ.​ ​എ​റ​ണാ​കു​ള​ത്ത് ​ഒ​രു​ ​ചെ​റി​യ​ ​പ​ടം​ ​കി​ട്ടി.​ ​വ​ണ്ടി​ ​വാ​ട​ക​യ്‌​ക്കെ​ടു​ത്തു.​ ​പാ​ത്ര​ങ്ങ​ളും​ ​സാ​മ​ഗ്രി​ക​ളും​ ​വാ​ട​ക​യ്‌​ക്കെ​ടു​ത്തു.​ ​നേ​രെ​ ​എ​റ​ണാ​കു​ള​ത്തേ​ക്ക്.​ ​ഇ​രു​പ​ത് ​ദി​വ​സ​ത്തെ​ ​ഷൂ​ട്ടിം​ഗാ​ണ്.​ ​ഉ​ള്ള​താ​വ​ട്ടെ...​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന്റെ​ ​പ​രി​ശോ​ധ​ന.​ ​ഒ​രാ​ൾ​ക്കെ​ങ്കി​ലും​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചാ​ൽ​ ​ഷൂ​ട്ടിം​ഗ് ​നി​ർ​ത്തും.
നി​ർ​മ്മാ​താ​വി​നെ​ക്കാ​ൾ,​ ​സം​വി​ധാ​യ​ക​നെ​ക്കാ​ൾ​ ​ഒ​ക്കെ​ ​പ്രാ​ർ​ത്ഥ​ന​ ​ക​ന​ക​നാ​യി​രു​ന്നു.
'​'​ഈ​ശ്വ​രാ​ ​ഒ​രു​ ​കു​ഴ​പ്പ​വും​ ​വ​രു​ത്ത​ല്ലേ...​""
പ​തി​ന​ഞ്ച് ​ദി​വ​സം​ ​ക​ഴി​ഞ്ഞു.
ബാ​റ്റാ​സ്ലി​പ്പും​ ​മ​റ്റും​ ​എ​ഴു​തി​യ​ ​പേ​പ്പ​റു​മാ​യി​ ​നി​ർ​മ്മാ​താ​വി​നെ​ ​ക​ണ്ടു.
'​'​കു​റ​ച്ച് ​പൈ​സ​ ​കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ...​""
'​'​എ​ന്താ​ ​ക​ന​കാ...​ ​ഇ​നി​ ​ആ​കെ​ ​അ​ഞ്ച് ​ദി​വ​സ​മ​ല്ലേ​യു​ള​ളൂ...​ ​ഒ​ന്നി​ച്ച​ങ്ങ് ​ത​ന്നേ​ക്കാം...​ ​പോ​രാ​യോ​?​""
'​'​മ​തി...​""
അ​ല്ലാ​തെ​ ​വേ​റൊ​ന്നും​ ​പ​റ​യാ​ൻ​ ​തോ​ന്നി​യി​ല്ല.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​പെ​രു​മ​ഴ​യി​ൽ​ ​ഒ​രു​ ​ബം​ഗ്ലാ​വി​നുള്ളിലെ​ ​രം​ഗ​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം.​ ​പു​റ​ത്ത് ​ടാ​ർ​പോ​ളി​ൻ​ ​വ​ലി​ച്ചു​കെ​ട്ടി​യ​ ​ഷെ​ഡി​നു​ള​ളി​ൽ​ ​നാ​ല് ​മ​ണി​ ​ചാ​യ​യു​ടെ​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ​ക​ന​ക​ൻ.
പ്രൊ​ഡ​ക്ഷ​ൻ​ ​മാ​നേ​ജ​ർ​ ​ഓ​ടി​ക്കി​ത​ച്ചെ​ത്തി​ ​നി​ർ​മ്മാ​താ​വി​നോ​ട് ​എ​ന്തോ​ ​പ​റ​യു​ന്നു.​ ​ക​ന​ക​ൻ​ ​ചെ​വി​ ​വ​ട്ടം​ ​പി​ടി​ച്ചു.
നി​ർ​മ്മാ​താ​വ് ​സം​വി​ധാ​യ​ക​നെ​ ​വി​ളി​ക്കു​ന്നു.​ ​ക​ൺ​ട്രോ​ള​റെ​ ​വി​ളി​ക്കു​ന്നു.​ ​എ​ല്ലാ​വ​രും​ ​മൊ​ബൈ​ലി​ൽ​ ​ന്യൂ​സ് ​കാ​ണു​ന്നു.
ഇ​ട​യി​ലൂ​ടെ​ ​ത​ല​യി​ട്ട് ​ക​ന​ക​നും​ ​നോ​ക്കി.
'​'​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന് ​രാ​ത്രി​ ​മു​ത​ൽ​ ​വീ​ണ്ടും​ ​ലോ​ക്ക് ​ഡൗ​ൺ​ ​നി​ല​വി​ൽ​ ​വ​രും.​ ​സി​നി​മാ​ ​ചി​ത്രീ​ക​ര​ണ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​നി​ർ​ത്തി​വ​യ്‌​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം.​""
സി​നി​മാ​ ​സെ​റ്റ് ​മൊ​ത്ത​ത്തി​ൽ​ ​നി​ശ​ബ്‌​ദ​മാ​യി.​ ​ലൈ​റ്റു​ക​ൾ​ ​ഓ​ഫാ​യി.​ ​ജ​ന​റേ​റ്റ​ർ​ ​കി​ത​ച്ചു​ ​നി​ന്നു.​ ​അ​ന്ന് ​രാ​ത്രി​ ​ത​ന്നെ​ ​എ​ല്ലാ​വ​രും​ ​വീ​ടു​ക​ളി​ലേ​ക്ക് ​തി​രി​ച്ചു.​ ​ക​ന​ക​ൻ​ ​സാ​ധ​ന​ങ്ങ​ളൊ​ക്കെ​ ​പാ​ക്ക് ​ചെ​യ്‌​ത് ​വ​ണ്ടി​യി​ൽ​ ​ക​യ​റ്റി,നി​ർ​മ്മാ​താ​വി​നെ​ ​ചെ​ന്നു​ ​ക​ണ്ടു.
'​'​അ​തേ...​ ​ക​ന​കാ...​ ​ഇ​തി​പ്പം​ ​ഓ​ർ​ക്കാ​പ്പു​റ​ത്താ​യി​പ്പോ​യി​ ...​ ​ഉ​ള്ള​ ​കാ​ഷ് ​ഹോ​ട്ട​ലി​ലും​ ​ആ​ർ​ട്ടി​സ്റ്റി​നും​ ​ഒ​ക്കെ​ ​സെ​റ്റി​ൽ​ ​ചെ​യ്തു​ ....​ ​പി​ന്നെ...​""
കു​റ​ച്ച് ​പ​ണം​ ​ക​ന​ക​ന് ​നേ​രെ​ ​നീ​ട്ടി​ ​അ​യാ​ൾ​ ​തു​ട​ർ​ന്നു.
'​'​ഇ​തൊ​രു​ ​പ​തി​നാ​യി​രം​ ​രൂ​പ​യൊ​ണ്ട്....​ ​ത​ത്ക്കാ​ലം​ ​വ​ച്ചോ​ ...​ ​അ​ടു​ത്ത​ ​ഷെ​ഡ്യൂ​ളി​ൽ​ ​ബാ​ക്കി​ ​സെ​റ്റി​ൽ​ ​ചെ​യ്യാം...​""
നി​റ​ഞ്ഞു​ ​വ​ന്ന​ ​ക​ണ്ണു​ക​ൾ​ ​അ​യാ​ൾ​ ​ആ​രും​ ​കാ​ണാ​തെ​ ​തു​ട​ച്ചു.​ ​ആ​ ​നോ​ട്ടു​ക​ൾ​ ​വാ​ങ്ങി​ ​തി​രി​കെ​ ​ന​ട​ന്നു.
കൂ​ടെ​യു​ള്ള​ ​നാ​ല് ​പേ​രു​ണ്ട്.​ ​വ​ണ്ടി​യി​ലെ​ ​ഡ്രൈ​വ​റു​ണ്ട്.​ ​ഇ​തു​വ​രെ​ ​ബാ​റ്റ​ ​ഒ​ന്നും​ ​കൊ​ടു​ത്തി​ട്ടി​ല്ല.​ ​അ​വ​ർ​ക്കും​ ​കു​ടും​ബ​മു​ണ്ട് ...
ര​ണ്ടാ​യി​രം​ ​രൂ​പ​ ​എ​ടു​ത്ത് ​പോ​ക്ക​റ്റി​ൽ​വ​ച്ചു.​ ​വ​ണ്ടി​ക്ക് ​ഡീ​സ​ൽ​ ​വേ​ണം.​ ​ബാ​ക്കി​യു​ള്ള​ത് ​എ​ല്ലാ​വ​ർ​ക്കു​മാ​യി​ ​വീ​തി​ച്ചു.
'​'​ത​ത്ക്കാ​ലം​ ​ഇ​ത് ​വ​ച്ചോ​ ...​ ​ര​ണ്ട് ​ദി​വ​സ​ത്തി​ന​കം​ ​പൈ​സ​ ​ഞാ​ൻ​ ​ത​രാം...​""
ര​ണ്ട് ​ദി​വ​സ​ത്തി​ന​കം​ ​എ​വി​ടെ​നി​ന്നു​ ​കൊ​ടു​ക്കും​ ​എ​ന്നൊ​ന്നും​ ​ആ​ലോ​ചി​ച്ചി​ല്ല.​ ​ക​ന​ക​നെ​ ​വി​ശ്വാ​സ​മു​ള്ള​തു​കൊ​ണ്ട് ​അ​വ​രാ​രും​ ​മ​റു​ത്തൊ​ന്നും​ ​പ​റ​ഞ്ഞു​മി​ല്ല.​ ​രാ​ത്രി​ ​വൈ​കി​ ​ആ​ല​പ്പു​ഴ​ ​എ​ത്താ​റാ​കു​മ്പോ​ഴേ​ക്കും​ ​ഫോ​ൺ​ ​ബെ​ല്ല​ടി​ക്കു​ന്നു.
വ​ണ്ടി​ക്കാ​ര​നാ​ണ്.​ ​വാ​ർ​ത്ത​യൊ​ക്കെ​ ​അ​യാ​ളും​ ​ക​ണ്ടു​കാ​ണും.​ ​ഇ​നി​യി​പ്പോ​ ​പാ​ത്ര​ക്കാ​ര​ൻ​ ​വി​ളി​ക്കും.
പൈ​സ​യ്‌​ക്ക് ​പൈ​സ​ ​ത​ന്നെ​ ​വേ​ണം.​ ​എ​വി​ടു​ന്നെ​ടു​ത്ത് ​കൊ​ടു​ക്കാ​ൻ?​ ​അ​യാ​ൾ​ ​ഫോ​ൺ​ ​ഓ​ഫ് ​ചെ​യ്‌​തു.
ത​ല​ ​നീ​റി​പ്പു​ക​യു​ന്നു.​ ​ഓ​ഫ് ​ചെ​യ്തു​ ​വ​ച്ച​ ​ഫോ​ൺ​ ​വീ​ണ്ടും​ ​ഒ​ന്നെ​ടു​ത്തു​ ​നോ​ക്കി.​ ​എ​ല്ലാ​ ​ക​ൺ​ട്രോ​ള​ർ​മാ​ർ​ക്കും​ ​ഈ​ ​ന​മ്പ​രാ​ണ് ​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​അ​വ​രാ​രെ​ങ്കി​ലും​ ​വി​ളി​ച്ചാ​ലോ?​ ​പു​തി​യ​ ​ഏ​തെ​ങ്കി​ലും​ ​പ​ടം​ ​എ​വി​ടെ​യെ​ങ്കി​ലും​ ​തു​ട​ങ്ങി​യാ​ലോ​ ?
ഒ​ന്നാ​ലോ​ചി​ച്ച് ​വീ​ണ്ടും​ ​ആ​ ​ഫോ​ൺ​ ​ഓ​ൺ​ ​ചെ​യ്തു.​ ​നി​റ​ഞ്ഞ​ ​ഇ​രു​ട്ടി​ൽ​ ​കോ​ർ​ത്തു​ ​പി​ടി​ക്കു​ന്ന​ ​ര​ണ്ട് ​കൈ​ക​ളു​ടെ​ ​ചി​ഹ്നം​ ​നീ​ല​വെ​ളി​ച്ച​ത്തി​ന്റെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​സ്‌​ക്രീ​നി​ൽ​ ​തെ​ളി​ഞ്ഞു.​ ​ആ​ ​വെ​ളി​ച്ച​ത്തി​ൽ​ ​അ​യാ​ളു​ടെ​ ​വി​ള​ർ​ത്ത​ ​മു​ഖം.
കു​ഴി​ഞ്ഞ​ ​ക​ണ്ണു​ക​ളി​ൽ​ ​പ്ര​തീ​ക്ഷ​യു​ടെ​ ​നേ​രി​യൊ​രു​ ​തി​ള​ക്കം​ ​അ​പ്പോ​ഴും​ ​ബാ​ക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KATHA, KATHA
KERALA KAUMUDI EPAPER
TRENDING IN LITERATURE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.