SignIn
Kerala Kaumudi Online
Saturday, 20 April 2024 4.01 AM IST

എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്, സന്ദർശിക്കാനെത്തിയ ഐഷയോട് പോരാട്ട വിശേഷങ്ങൾ തിരക്കി മുഖ്യമന്ത്രി പിണറായി വിജയൻ 

cm

തിരുവനന്തപുരം : ലക്ഷദ്വീപിൽ അടുത്തിടെ നടന്ന പ്രതിഷേധ സമരങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായികയും, സാമൂഹിക പ്രവർത്തകയുമായ ഐഷ സുൽത്താന മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. തലസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ എല്ലാ പിന്തുണയും വാഗ്ദ്ധാനം ചെയ്ത മുഖ്യമന്ത്രി ഐഷയോട് ദ്വീപിലെ പോരാട്ട വിശേഷങ്ങളും തിരക്കി. ദ്വീപിന് പിന്തുണ നൽകിക്കൊണ്ട് കേരളം നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു.

സർക്കാരിന്റെ ഈ പിന്തുണയ്ക്ക് നേരിട്ട് കണ്ട് മറുപടി പറയുന്നതിനായിട്ടാണ് ഐഷ ഇന്ന് തലസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ലക്ഷദ്വീപിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞുവെന്ന് ഐഷ പ്രതികരിച്ചു. തനിക്കെതിരെ എടുത്ത എഫ് ഐ ആർ ദദ്ദുചെയ്യുന്നതിനുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഇപ്പോൾ അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്നും ബുദ്ധിമുട്ടിക്കുന്ന നടപടികളൊന്നും ഇല്ലെന്നും ഐഷ സുൽത്താന പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN, AISHA SULTHANA, VIJAYAN, CM, LAKSHADEEP, KERALA CM, AISHA MEET PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.