വാഴൂർ: വാഴൂർ പഞ്ചായത്തിൽ ഗ്രോബാഗിൽ പച്ചക്കറി തൈ വിതരണ പദ്ധതി ആരംഭിച്ചു. ഒരു കുടുംബത്തിന് 10 ഗ്രോബാഗിൽ പച്ചക്കറി നൽകും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി .എൻ .ഗിരീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെമ്പർമാരായ തോമസ് വെട്ടവേലിൽ, ശ്രീകാന്ത്. പി. തങ്കച്ചൻ, ഡി. സേതുലക്ഷ്മി , അജിത് കുമാർ, നിഷ രാജേഷ്, കൃഷി ഓഫീസർ ജി .അരുൺകുമാർ കാർഷിക കർമസേന സെക്രട്ടറി കെ.വി. ജ്ഞാനകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |