മുണ്ടക്കയം: ബസ് ജീവനക്കാർ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്നില്ലെന്ന് പരാതി. കൺസഷൻ കാർഡുകൾ അനുവദിച്ചിട്ടില്ലാത്തതിനാൽ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാനാവില്ലെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ഇതിനാൽ മുഴുവൻ ടിക്കറ്റ് ചാർജ് നൽകിയാണ് വിദ്യാർത്ഥികൾ യാത്ര ചെയ്യുന്നത്. ഐ.ഡി കാർഡ് ഹാജരാക്കിയാൽ കൺസഷൻ നൽകാമെന്ന് ചില ബസ് ജീവനക്കാർ പറയുന്നുണ്ട്. പക്ഷെ ഐ.ഡി കാർഡ് ഹാജരാക്കുമ്പോൾ കൺസഷൻ കാർഡ് ഇല്ലാതെ ഇളവ് നൽകില്ലെന്ന് പറയുന്നെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസവും മുണ്ടക്കയം, എരുമേലി ബസ് സ്റ്റാൻഡുകളിൽ ബസ് ജീവനക്കാരും വിദ്യാർത്ഥികളുമായി വാക്കേറ്റമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |