SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.56 PM IST

ആയിരം കൊടുത്താൽ മലബാറിൽ നിന്നും മൂന്നാറിലെത്തി തങ്ങി തിരികെ എത്താം, ആകർഷക പാക്കേജുമായി കെ എസ് ആർ ടി സി 

munnar-

മലപ്പുറത്ത് നിന്നും തെക്കിന്റെ കാശ്മീർ എന്ന വിശേഷണമുള്ള മൂന്നാറിലേക്ക് കുറഞ്ഞ ചിലവിൽ യാത്ര ആരംഭിക്കുകയാണ് കെ എസ് ആർ ടി സി. കേവലം ആയിരം രൂപയ്ക്ക് മൂന്നാറിലെത്തി കാഴ്ചകൾ കണ്ട് തിരികെ എത്തിക്കുന്നതാണ് പാക്കേജ്. കോടമഞ്ഞുപുതച്ച മൂന്നാറിന്റെ സൗന്ദര്യം ആനവണ്ടിയിലെത്തി നുകരാൻ തയ്യാറായിക്കോളൂ...

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"മൂന്നാർ" തെക്കിൻ്റെ കാശ്മീർ...

മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ, ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും.

വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യം. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ.

കോടമഞ്ഞുപുതച്ച മൂന്നാറിൻ്റെ സൗന്ദര്യം കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ സാധിക്കുമോ?

പലരും ചിന്തിക്കുന്നുണ്ട്......

എന്നാൽ നമ്മുടെ സ്വന്തം ആനവണ്ടി അതിന് അവസ്സരം നൽകുകയാണ്.

"മലപ്പുറത്തു നിന്ന് മൂന്നാറിലേക്ക് ഒരു ഉല്ലാസയാത്ര"

അതൊ വെറും 1000 രൂപക്ക് .
മലപ്പുറത്തു നിന്ന് മൂന്നാറിലേക്ക് കെ.എസ്.ആർ.ടി.സി ടൂർ പാക്കേജുമായി എത്തുന്നു.

1000 രൂപക്ക് സഞ്ചാരികൾക്ക് മലപ്പുറത്ത് നിന്നും മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്ര, അന്തിയുറങ്ങാൻ കുറഞ്ഞ ചിലവിൽ സ്ലീപ്പർ ബസ്, ചുറ്റിയടിക്കാൻ സൈറ്റ് സീയിംഗ് സർവ്വീസ് എല്ലാം ഈ പാക്കേജിൽ സഞ്ചാരികൾക്ക് ലഭ്യമാണ്.

എന്താ വരുകയല്ലേ സഞ്ചാരികളേ .....

കൂടുതൽ വിവരങ്ങൾക്ക്

കെ എസ്സ് ആർ ടി സി മലപ്പുറം

Phone-0483 2734950
email - mpm@kerala.gov.in

മൂന്നാർ

Phone-04865 230201
email - mnr@kerala.gov.in

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC, TOUR, MUNNAR, MUNNAR TOUR, MUNNAR TOUR PACKAGES, HOW TO REACH MUNNAR
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.