ന്യൂഡൽഹി: സ്വിസ് ബാങ്കിൽ നിക്ഷേപമുള്ളവരുടെ മൂന്നാം ഘട്ട വിവരങ്ങൾ സ്വിറ്റ്സർലന്റിൽ നിന്ന് ഇന്ത്യയ്ക്ക് കിട്ടി. 96 രാജ്യങ്ങളിലായുള്ള 33 ലക്ഷം ധനകാര്യ അക്കൗണ്ടുകളുടെ രേഖകളാണ് സ്വിറ്റ്സർലന്റ് കൈമാറിയത്. ഇത്തവണത്തെ രേഖാകൈമാറ്റം പത്ത് രാജ്യങ്ങൾക്ക് കൂടിയുള്ളതാണെന്ന് സ്വിറ്റ്സർലന്റിലെ ദ ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. ആന്റിഗ്വ ആൻഡ് ബർബുഡ, അസർബൈജാൻ, ഡൊമിനിക, ഘാന, ലെബനൻ, മക്കാവു, പാക്കിസ്ഥാൻ, ഖത്തർ, സമോവ വൗതു എന്നിവിടങ്ങളാണ് പുതിയ ഘട്ട വിവരങ്ങൾ കിട്ടിയ രാജ്യങ്ങൾ. കഴിഞ്ഞ മാസമാണ് വിവരങ്ങൾ കൈമാറിയത്. 2019 സെപ്തംബറിലാണ് ഇന്ത്യയ്ക്ക് ആദ്യഘട്ട വിവരങ്ങൾ കിട്ടിയത്. അതിൽ 75 രാജ്യങ്ങൾക്കാണ് അന്ന് വിവരങ്ങൾ കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |