കൊച്ചി: സ്വർണാഭരണങ്ങളുടെ നീക്കത്തിന് ഇ-വേ ബിൽ നടപ്പാക്കുമെന്ന ധനമന്ത്റി കെ.എൻ.ബാലഗോപാലിന്റെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. സ്വർണാഭരണ വ്യാപാരത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും നികുതി വിധേയമായ വ്യാപാരം വർദ്ധിപ്പിക്കാനും ഇ-വേ ബിൽ സഹായിക്കും. വാഹനത്തിൽ
കൊണ്ടുപോകുന്ന ആഭരണത്തിന്റെ മുഴുവൻ വിവരങ്ങളും ജി.എസ്.ടി പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതുകൊണ്ട് ഒരു തടസവുമില്ലാതെയും സുരക്ഷിതമായും ഉത്പ്പന്നങ്ങൾ കൊണ്ടുപോകാൻ കഴിയും. ഇ-വേ ബിൽ ഉള്ള വാഹനം ട്രാക്ക് ചെയ്യാൻ കഴിയുന്നത് സുരക്ഷിതത്വം വർദ്ധിപ്പിക്കും. ചോർച്ച തടയുന്നതിന് മുഖ്യമന്ത്റി പ്രഖ്യാപിച്ച മറ്റു നടപടികൾ വൈകാതെ സർക്കാർ സ്വീകരിക്കണമെന്നും
അഹമ്മദ് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |