മുംബയ്: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മുൻ ചെയർമാൻ രജനീഷ് കുമാർ ഫിൻടെക്ക് ഭാരത് പേയുടെ ചെയർമാനായി സ്ഥാനമേറ്റു. കമ്പനിയുടെ ബിസിനസ്, കോർപറേറ്റ് ഗവേണൻസ് വിഭാഗങ്ങളുടെ ചുമതലയായിരിക്കും അദ്ദേഹത്തിന്. 2017 ഒക്ടോബർ മുതൽ 2020 ഒക്ടോബർ വരെ എസ്.ബി.ഐയുടെ ചെയർമാനായിരുന്നു രജനീഷ്. രജനീഷിന്റെ അമൂല്യമായ മാർഗനിർദേശത്തിൽ ഭാരത് പേ മുന്നോട്ട് പ്രവർത്തിക്കുമെന്ന് കമ്പനി സഹസ്ഥാപകനും എം.ഡിയുമായ അഷ്നീർ ഗ്രോവർ പറഞ്ഞു.