SignIn
Kerala Kaumudi Online
Saturday, 20 April 2024 7.30 AM IST

ഫെഡറൽ ബാങ്ക് വഴി നികുതി അടയ്ക്കാം

fg

കൊച്ചി: ഫെഡറൽ ബാങ്ക് വഴി ഇനി മുതൽ പ്രത്യക്ഷ- പരോക്ഷ നികുതികൾഅടയ്ക്കാം. കേന്ദ്രധനമന്ത്രാലയത്തിലെ കൺട്രോളർ ജനറൽ ഒഫ് അക്കൗണ്ട്‌സിന്റെ (സി.ജി.എ) ശുപാർശയുടെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയാണ് ഫെഡറൽ ബാങ്കിന് അംഗീകാരം നൽകിയത്. ബാങ്കിന്റെ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ആദായനികുതി, ജി.സ്.ടി തുടങ്ങിയവ അടയ്ക്കാം. മൊബൈൽ ബാങ്കിംഗ് ആപ്പായ ഫെഡ്‌മൊബൈൽ, നെറ്റ് ബാങ്കിംഗ് സംവിധാനമായ ഫെഡ്‌നെറ്റ്, കോർപ്പറേറ്റ് ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഫെഡ്ഇബിസ് തുടങ്ങിയവ വഴിയും ബാങ്ക് ശാഖകൾ വഴിയുമാണ് നികുതി അടയ്ക്കാനുള്ള സംവിധാനം സജ്ജമാക്കുക.

നികുതിയുമായ ബന്ധപ്പെട്ട സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സർക്കാരും ആർ.ബി.ഐ.യും ഫെഡറൽ ബാങ്കിനെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് ഫെഡറൽ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ഹോൾസെയിൽ ബാങ്കിംഗ് കൺട്രി ഹെഡുമായ ഹർഷ് ദുഗർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.