കൊച്ചി: അഭിനയത്തിന്റെ അതുല്യപ്രഭ നെടുമുടി വേണുവിനെ ആദരാഞ്ജലി അർപ്പിക്കുന്നതിനായി ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് ചാവറ കൾച്ചറൽ സെന്ററിൽ വെച്ച് അനുസ്മരണസമ്മേളനം സംഘടിപ്പിക്കുന്നു. സംവിധായകൻ മോഹൻ, തിരക്കഥാകൃത്ത് ജോൺപോൾ, സംവിധായകൻ ലാൽജോസ്, ആർട്ടിസ്റ്റ് ടി. കലാധരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് ചാവറയിൽ ഇന്നും 15, 16 തീയതികളിലായി വിടപറയും മുൻപേ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, കള്ളൻ പവിത്രൻ എന്നീ സിനിമകൾ പ്രദർശിപ്പിക്കുമെന്ന് ഡയറക്ടർ ഫാ. തോമസ് പുതുശേരി അറിയിച്ചു. ടി.ഡി.എം ഹാളിൽ 16 ന് അഞ്ചു മണിക്ക് സ്മൃതിയാദരമർപ്പിക്കും.ഓർമ്മവന്ദനം കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രന്റെ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |