കാലടി: ഡി.വൈ.എഫ്.ഐ ചെങ്ങൽ അമ്പലനട യൂണിറ്റ് സി.പി.എം നേതാവായിരുന്ന സി.കെ.രവിയെ അനുസ്മരിച്ചു.കാലടി ഏരിയ സെക്രട്ടറി സി.കെ.സലിംകുമാർ അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി കെ.പി.ബിനോയ് പതാക ഉയർത്തി.പി.ജി.അംബുജാക്ഷൻ അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ പുനർനിർമ്മിച്ച ബസ് കാത്ത് നിൽപ്പ് കേന്ദ്രം തുറന്നു.എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ശ്രീഹരി സുരേഷിനെ വ്യവസായി വി.പി.തങ്കച്ചൻ അനുമോദിച്ചു. ശ്രീഹരിയുടെ പഠന ചെലവ് ഡി.വൈ.എഫ്.ഐ ഏറ്റെടുത്തതിന്റെ സാക്ഷ്യംപത്രം കൈമാറി. സി.പി.എം കാഞ്ഞൂർ ലോക്കൽ കമ്മിറ്റി ആരംഭിക്കുന്ന സാംസ്കാരിക പഠനകേന്ദ്രത്തിലേക്ക് അമ്പലനട ബ്രാഞ്ച് 100 പുസ്തകങ്ങൾ നൽകി. കിടക്കുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ.ശശി,പി.ആർ.വിജയൻ,എം.കെ.ലെനിൻ, പി. തമ്പാൻ, എം. ജി. ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ജിജോ,പഞ്ചായത്തംഗം എ.ജയശ്രീ,സജിതലാൽ തുടങ്ങിയവർ സംസാരിച്ചു.