കൊച്ചി: ജില്ലയിൽ ഇന്നലെ 931 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12054 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.16 ആണ്. 901 പേർക്ക് സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചു. ഇതിൽ 22 പേരുടെ ഉറവിടം വ്യക്തമല്ല. രണ്ടു പേർ വിദേശം, ഇതര സംസ്ഥാനത്ത് നിന്നെത്തിയരും ആറു പേർ ആരോഗ്യ പ്രവർത്തകരുമാണ്. ഇന്നലെ 2088 പേർ രോഗ മുക്തി നേടി. ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 15102 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 4458324 ഡോസ് വാക്‌സിൻ നൽകി.