SignIn
Kerala Kaumudi Online
Friday, 19 April 2024 12.36 PM IST

മദർ റിഹാബ് പദ്ധതി പ്രഖ്യാപനം

1
മദർ റിഹാബ് ഫിസിയോതെറാപ്പി ഹോസ്പിറ്റൽ ലോഗോ പ്രകാശനം ചെയ്തപ്പോൾ

കോഴിക്കോട്: മദർ റിഹാബ് ഫിസിയോതെറാപ്പി ഹോസ്പിറ്റലിന്റെ പദ്ധതി പ്രഖ്യാപനം വെളിമുക്ക് സി. പി. കൺവെൻഷൻ സെന്ററിൽ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ നിർവഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ. എ ലോഗോ പ്രകാശനം ചെയ്തു. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യൂപ്പേഷണൽ തെറാപ്പി, ഫിറ്റ്‌നസ് ക്ലബ്, സ്‌പോർട്സ് ഇഞ്ചുറി റിഹാബ് തുടങ്ങിയ സേവനങ്ങളുമായി രാമനാട്ടുകര ഇടിമുഴിക്കലിലാണ് കേന്ദ്രം ആരംഭിക്കുന്നത്. പത്ത് കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഹോം കെയർ സംവിധാനവും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. ഡോ.ആവേലത്ത് സബൂർ തങ്ങൾ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, അൻവർ നഹ, കമ്പനി ഡയറക്ടർമാരായ ഫായിസ് പരേക്കാട്ട്, മുർഷിദ് കുട്ടീരി, മുഹമ്മദ് അസ്രത്ത്, ജിംഷിൽ കോഴിക്കാടൻ, ഉബൈസ്, ഷാമിൽ, ഇഹ്സാൻ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.