അരുവിപ്പുറം വെള്ളച്ചാട്ടം, പേര് കേട്ടാൽ വെള്ളച്ചാട്ടമാണെന്ന് നമ്മൾ കരുതുമെങ്കിലും നെയ്യാർ നദിയുടെ ഭാഗമായ ഒരു ഒഴുക്കാണിത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ് അരുവിപ്പുറം ശിവ ക്ഷേത്രവും മഠവും അരുവിപ്പുറം വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്.
തിരക്കേറിയ തിരുവനന്തപുരം നഗരത്തിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. അതുകൊണ്ട് ഈ ഇടം ജനശ്രദ്ധ നേടുകയാണ്. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളുമായോ കുടുംബവുമായോ ചെന്നിരിക്കാൻ പറ്റിയൊരിടമാണിത്. മഴക്കാലത്ത് ഇവിടെ ഒഴുക്ക് കൂടുതലായിരിക്കും. അതിനാൽ മഴക്കാലത്ത് ഇവിടെ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. ആഴം ഇല്ലെന്ന് ഉറപ്പുള്ള സ്ഥലത്ത് മാത്രം ഇറങ്ങുന്നതാകും ഉത്തമം. ഈ നദീ ഭാഗത്തിലെ ആഴമുള്ള പ്രദേശമായ ശങ്കരൻ കുഴിയിൽ നിന്നാണ് അരുവിപ്പുറം ക്ഷേത്രത്തിലെ പ്രതിഷ്ഠ മുങ്ങിയെടുത്തത്. അത് പോലെ ശ്രീ നാരായണഗുരു അരുവിപ്പുറത്ത് ധ്യാനത്തിനിരുന്ന രണ്ട് ഗുഹകളിൽ ഒന്ന് വെള്ളച്ചാട്ടത്തിനടുത്താണ്.
തൊട്ടടുത്തുള്ള കൊടിതൂക്കി മലയിലാണ് മറ്റൊന്നുള്ളത്. ക്ഷേത്രത്തേപ്പോലെ തന്നെ ഈ പ്രദേശവും പുണ്യസ്ഥലമെന്നോണമാണ് പരിപാലിച്ചു വരുന്നത്. ശാന്തമായ നല്ലൊരു ദിവസം ചെലവഴിക്കാൻ അരുവിപ്പുറം വെള്ളച്ചാട്ടത്തിലേയ്ക്ക് പോകാം.
എത്തിച്ചേരാൻ
തമ്പാനൂരിൽ നിന്നും 21 കിലോമീറ്റർ അകലെ ബാലരാമപുരം- പെരുംപഴുതൂർ- അരുവിപ്പുറം റോഡിലൂടെ സഞ്ചരിച്ചാൽ എത്തിച്ചേരാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |