SignIn
Kerala Kaumudi Online
Friday, 20 May 2022 11.33 PM IST

കീം ഒന്നാം അലോട്ട്മെന്റായി : ഇപ്പോൾ പ്രവേശനത്തിനെത്തേണ്ട

keam

രണ്ടാം അലോട്ട്മെന്റ് 19ന്, ഓപ്ഷൻ 17വരെ

തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുളള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഇപ്പോൾ കോളേജുകളിലെത്തി പ്രവേശനം നേടേണ്ടതില്ല. ഭിന്നശേഷി സംവരണ , സ്‌പോർട്സ് ക്വോട്ടാ സീ​റ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹോം പേജിൽ നിന്ന് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കണം.

16ന് വൈകിട്ട് 5നകം

ഫീസടയ്ക്കണം

അലോട്ട്മെന്റ് ലഭിച്ചവർ 16ന് വൈകിട്ട് 5നകം ഓൺലൈൻ പേയ്‌മെന്റായോ വെബ്‌സൈ​റ്റിലുള്ള ഹെഡ് പോസ്​റ്റ് ഓഫീസുകൾ വഴിയോ ഫീസടയ്ക്കണം. നിശ്ചിത സമയത്തിനകം ഫീസടച്ചില്ലെങ്കിൽ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാകും. സർവകലാശാലാ അഫിലിയേഷൻ ലഭിക്കാത്ത കിളിമാനൂർ എം.ജി.എം, ചെറുവണ്ടൂർ, പുതുപ്പള്ളി ഡിപ്പാർട്ട്മെന്റ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസ്, എടപ്പാൾ ടാലന്റ് ആർക്കിടെക്ചർ അക്കാഡമി കോളേജുകളെ അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഗവ.എൻജിനിയറിംഗ് കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ച പട്ടികവിഭാഗം, ഒ.ഇ.സി ഒഴികെയുള്ള വിദ്യാർത്ഥികൾ ട്യൂഷൻ ഫീസിനൊപ്പം ആയിരം രൂപ കോഷൻ ഡിപ്പോസിറ്റ് അടയ്ക്കണം.

ആദ്യഅലോട്ട്മെന്റ് ലഭിക്കാത്തവർ ഓപ്ഷൻ കൺഫർമേഷൻ നടത്തിയാലേ രണ്ടാം അലോട്ട്മെന്റിലേക്ക് പരിഗണിക്കൂ. ഹയർഓപ്ഷൻ പുന:ക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളേജ്- കോഴ്സ് ഓപ്ഷൻ നൽകൽ എന്നിവയ്ക്ക് 17ന് ഉച്ചയ്ക്ക് രണ്ടുവരെ അവസരമുണ്ട്. രണ്ടാംഘട്ടത്തിലേക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരുടെ ഒന്നാംഘട്ടത്തിൽ ലഭിച്ച അലോട്ട്‌മെന്റ് നിലനിൽക്കും. രണ്ടാം അലോട്ട്മെന്റ് 19ന് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്ട്മെന്റ് ലഭിക്കുന്നവർ 20മുതൽ 25ന് വൈകിട്ട് 4 വരെ ഫീസടയ്ക്കണം. 25ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 2525300

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KIM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.