SignIn
Kerala Kaumudi Online
Friday, 19 April 2024 3.31 AM IST

ഡ്രൈവിംഗ് ടെസ്റ്റ് റിവേഴ്സ് ഗിയറിൽ

c

ലേണേഴ്സ് എടുത്തവർക്ക് ടെസ്റ്റിന് സ്ലോട്ട് വൈകുന്നു

കൊല്ലം: ഡ്രൈവിംഗ് ടെസ്റ്റ് പുനരാംഭിച്ച് ഒരുമാസം പിന്നിട്ടിട്ടും ലേണേഴ്സ് ലൈസൻസ് ലഭിച്ചവർക്ക് ടെസ്റ്റിൽ പങ്കെടുക്കാനുള്ള സ്ലോട്ട് ലഭിക്കുന്നില്ല. എന്നാൽ ചില ഡ്രൈവിംഗ് സ്‌കൂളുകൾ മുഖേന അപേക്ഷിച്ചവർക്ക് ലഭിക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ 'പരിവാഹൻ സാരഥി' സൈറ്റിലൂടെ മാത്രമേ ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാനാവൂ. അപേക്ഷകന്റെ മൊബൈലിൽ വരുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ചാണ് സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഓൺലൈനിൽ തിരക്ക് കുറവുള്ള പുലർച്ചെയും മറ്റും അപേക്ഷ നൽകിയ ഡ്രൈവിംഗ് സ്കൂളുകൾക്കാണ് കൂടുതൽ സ്ളോട്ട് ലഭിച്ചത്. ഇതിൽ അനധികൃതമായി ഒന്നുമില്ലെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ പറയുന്നു. ലേണേഴ്സ് ലൈസൻസിന്റെ കാലാവധി അവസാനിച്ചിട്ടും ടെസ്റ്റിൽ പങ്കെടുക്കാനാവാത്ത നിരവധി പേരുണ്ട്. കാലാവധി അവസാനിക്കുന്നവർക്ക് മുൻഗണന നൽകാനുള്ള ശ്രമം കൂടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് അപേക്ഷകരുടെ ആവശ്യം. ആറുമാസമാണ് ലേണേഴ്സ് കാലാവധി.

പ്രതിദിനം 60 ടെസ്റ്റുകൾ

ഓരോ ആർ.ടി ഓഫീസ് പരിധിയിലും പ്രതിദിനം മൂന്നും സബ് ആർ.ടി ഓഫീസുകളിൽ രണ്ടും ഇൻസ്പെക്ടർമാരെയാണ് ഡ്രൈവിംഗ് ടെസ്റ്റിന് നിയോഗിക്കുന്നത്. ഓരോ ഇൻസ്പെക്ടറും ദിവസം 60 വീതം ടെസ്റ്റുകൾ നടത്തണം. മുൻ ടെസ്റ്റുകളിൽ പരാജയപ്പെട്ടവരുണ്ടെങ്കിൽ പരമാവധി 20 പേരെ അധികമായി ഓരോരുത്തരും ടെസ്റ്റ് ചെയ്യണമെന്നാണ് നിർദ്ദേശം. ഇത് പാലിക്കപ്പെടുന്നുണ്ടെങ്കിലും തൃപ്തികരമായ സംവിധാനമല്ലെന്ന് അധികൃതർതന്നെ പറയുന്നു. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാൽ മാത്രമേ ഒന്നരവർഷമായി കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ തീർപ്പുണ്ടാക്കാനാവൂ.

ടെസ്റ്റ് പ്രതിദിനമാക്കണം

ലഭ്യമായ ഉദ്യോഗസ്ഥരുടെ എണ്ണത്തിന് ആനുപാതികമായിട്ടായിരിക്കും സ്ലോട്ടുകൾ നിശ്ചയിക്കുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിയ ടെസ്റ്റുകൾ പൂർണതോതിൽ നടത്തണമെങ്കിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ എണ്ണം കൂട്ടുകയോ ടെസ്റ്റ് എല്ലാദിവസവും നടത്തുകയോ വേണം. നിലവിൽ സേഫ് കേരള പദ്ധതിയിൽ ഇൻസ്‌പെക്ടർമാർ ഉണ്ടെങ്കിലും അവരെ ഇത്തരം ജോലികൾക്ക് നിയോഗിക്കാൻ കഴിയില്ല. ടെസ്റ്റുകൾക്കായി അവധി ദിവസങ്ങളിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തുകയോ മറ്റോ വേണ്ടിവരും. ഓരോ ഇൻസ്പെക്ടർക്കും നിശ്ചയിച്ചിരിക്കുന്ന എണ്ണത്തിൽ കൂടുതൽ ടെസ്റ്റുകൾ നടത്തിയാൽ ഓഫീസുകളുടെ താളം തെറ്റാനും സാദ്ധ്യതയുണ്ട്.

ഡ്രൈവിംഗ് ടെസ്റ്റ് (പ്രതിദിനം)

 കൊല്ലം ആർ.ടി ഓഫീസ്: 180 (3 എം.വി.ഐ മാർ)

 കരുനാഗപ്പള്ളി, കൊട്ടാരക്കര, കുന്നത്തൂർ, പുനലൂർ സബ് ആർ.ടി ഓഫീസുകൾ : 120 (2 എം.വി.ഐമാർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.