തിരുവനന്തപുരം: കൃഷി വകുപ്പ് സംസ്ഥാന തലത്തിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന പച്ചക്കറിവിൽപ്പന വാൻ സജ്ജമാക്കാൻ ധനസഹായം നൽകും . 48 ലക്ഷം രൂപയാണ് ധനസഹായം നൽകുന്നത്. പ്രാദേശികമായി ലഭ്യമാകുന്ന പഴം പച്ചക്കറികളും മൂല്യവർദ്ധിത ഉല്പന്നങ്ങളും വിൽപ്പന നടത്തുന്നത് പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. പ്രാദേശിക സഹകരണ സംഘങ്ങൾ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ, കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ എന്നിവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഓഫീസുമായി ബന്ധപ്പെടണം.