SignIn
Kerala Kaumudi Online
Thursday, 25 April 2024 2.42 PM IST

മഴക്കെടുതി; അടിയന്തര യോഗം വിളിച്ച് മന്ത്രി കെ. രാജൻ

k-rajan
കെ.രാജൻ

തൃശൂർ: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വലയിരുത്തി ദുരിതാശ്വാസ നടപടികൾ ഉറപ്പുവരുത്താൻ റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഹരിത വി. കുമാർ ചാലക്കുടി മേഖലയിലെ നിലവിലെ സാഹചര്യം വിശദീകരിച്ചു. ചാലക്കുടി പുഴയുടെ തീരങ്ങളിലെ വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും മന്ത്രി നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് റവന്യൂ, ഫയർ ആൻഡ് റെസ്‌ക്യൂ, പൊലീസ്, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങളുടെ തയ്യാറെടുപ്പും മന്ത്രി വിലയിരുത്തി. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നല്ല രീതിയിലുള്ള ഇടപെടലുകളാണ് നടന്നുവരുന്നതെന്ന് മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.