SignIn
Kerala Kaumudi Online
Thursday, 26 May 2022 5.00 AM IST

ഫൈനൽ ചാൻസ്

ipl-qualifier

ഷാർജ: ഐ.പി.എൽ പതിന്നാലാം സീസണിന്റെ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ എതിരാളി ആരെന്ന് ഇന്ന് രാത്രി അറിയാം. ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 ന് ഷാർജയിൽ തുടങ്ങുന്ന ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്ര് റൈഡേഴ്സും തമ്മിലുള്ള രണ്ടാം ക്വാളിഫയറിലെ വിജയികളായിരിക്കും വെള്ളിയാഴ്ച കിരീടപ്പോരിൽ ചെന്നൈയെ നേരിടാനിറങ്ങുക.

ആദ്യ ക്വാളി ഫയറിൽ ചെന്നൈയോട് 4 വിക്കറ്രിന് തോറ്രതിനാലാണ് ഡൽഹിക്ക് രണ്ടാം ക്വാളിഫയർ കളിക്കേണ്ടി വന്നത്. മറുവശത്ത് കൊൽക്കത്ത എലിനമനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 4 വിക്കറ്രിന് കീഴടക്കിയാണ് ഫൈനൽ ലക്ഷ്യമിട്ട് രണ്ടാം ക്വാളിഫ.യറിനിറങ്ങുന്നത്.

കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഡൽഹി ഇത്തവണയും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്താണ് ക്വാളഇഫയറിൽ എത്തിയത്. ലീഗ് തലത്തിൽ കളിച്ച 14 മത്സരങ്ങളിൽ പത്തിലും ജയിച്ച് 20 പോയിന്റുള്ള ഡൽഹിയാണ്

പോയിന്റ് പട്ടികയിൽ ഒന്നമതെത്തിയത്. മറുവശത്ത് കൊൽക്കത്ത സീസണിലെ ആദ്യ പകുതിയിൽ നിരാശപ്പെടുത്തിയെങ്കിലും യു.എ.ഇയിൽ പുനരാരംഭിച്ച രണ്ടാം പകുതിയിൽ

തകർപ്പന പ്രകടനം പുറത്തെടുത്താണ് ഫൈനലിനരികെ എത്തിനിൽക്കുന്നത്.

ലൈവ്: രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, IPL QUALIFIER
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.