SignIn
Kerala Kaumudi Online
Thursday, 25 April 2024 4.10 PM IST

നിങ്ങളുടെ കുട്ടികൾ ഇതൊക്കെ കഴിക്കാറുണ്ടോ? ബുദ്ധിവളർച്ചയെ സ്വാധീനിക്കുന്ന ഭക്ഷണങ്ങളെ അറിയാം

kids-food

മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കുക എന്നത്. ഇതിൽ പോഷകങ്ങൾ ഉൾപ്പെടുത്തുക എന്നത് അതിലും പ്രയാസകരമാണ്. എന്നാൽ കു‌ട്ടികൾ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന മിക്കവാറും ആഹാരങ്ങളിൽ ആരോഗ്യത്തിനാവശ്യമായവ ഇല്ല. ജങ്ക് ഫുഡ് , പാക്കറ്റ് ഫുഡ് , മിഠായികൾ, ചോക്ളേറ്റുകൾ ഇവയൊക്കെ അധികമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരവും ആണ്. അതുകൊണ്ട് തന്നെ കുട്ടികളുടെ ഭക്ഷണത്തിൽ ആരോഗ്യപ്രദമായ ഘടകങ്ങൾ ഉൾപ്പെടുത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും സമീകൃത ഭക്ഷണം കൂടിയേ തീരൂ. തലച്ചോറിന്റെ പ്രവർത്തനത്തെയും ഓർമ ശക്തിയെയും ഏകാഗ്രതയെയും മെച്ചപ്പെടുത്താൻ ശരിയായ ഭക്ഷണത്തിന് മാത്രമേ കഴിയൂ. കുട്ടികളുടെ ഓർമശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

മുട്ട
അയൺ, പ്രോട്ടീൻ, കൊഴുപ്പ്, വൈറ്റമിൻ എ, ഡി, ഇ, ബി12 എന്നിവയുടെ ഉറവിടമാണ് മുട്ട. മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുള്ള കോളിൻ ഓർമ ശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

കോര മീൻ

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ കോര അഥവാ സാൽമൺ കുട്ടികളിൽ ബുദ്ധി വളർച്ചയ്ക്കും തലച്ചോറിന്റെ മികച്ച പ്രവർത്തനത്തിനും സഹായിക്കും. നാഡീ സംബന്ധമായ രോഗം ബാധിച്ച കുട്ടികളിൽ ഏകാഗ്രതയെയും ശ്രദ്ധയും വർദ്ധിപ്പിക്കാൻ ഇവയ്ക്കാകും.

പീനട്ട് ബട്ട‌ർ

നാഡീസ്തരങ്ങളെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡൻ്റ് ആയ വൈറ്റമിൻ ഇ പീനട്ട് ബട്ട‌റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിട്ടുള്ള വൈറ്റമിൻ ബി1 തലച്ചോറിന്റെ വികാസത്തെ ത്വരിതപ്പെടുത്തുന്നു. ഊർജം നൽകുന്ന ഗ്ളൂക്കോസ് ഇതിന്റെ ഗുണങ്ങളിൽ ഒന്നാണ്.

ബെറിപ്പഴങ്ങൾ

വൈറ്റമിൻ സി, ആന്റി ഓക്സിഡൻ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ളവയാണ് ബെറിപ്പഴങ്ങൾ. കുട്ടികളുടെ ഓർമ ശക്തി വ‌ർദ്ധിപ്പിക്കുന്നതിൽ ഇവയുടെ പങ്ക് വളരെ വലുതാണ്. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന ഒമേഗ 2 ഫാറ്റുകൾ ഇതിന്റെ കുരുവിൽ ധാരാളമുണ്ട്. സ്ട്രോബെറി, ചെറി, ബ്ളുബെറി, ബ്ളാക്ക്ബെറി എന്നിങ്ങനെ വിവിധയിനം ബെറിപ്പഴങ്ങൾ വിപണിയിൽ ലഭ്യമാണ്.

മുഴുധാന്യങ്ങൾ

ഇവയിൽ ഗ്ളൂക്കോസും, വൈറ്റമിൻ ബിയും ധാരാളം അടങ്ങിയിട്ടുണ്ട്. നാഡീവ്യവസ്ഥയ്ക്ക് ആരോഗ്യം നൽകുന്ന ഇവ തീർച്ചയായും കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, KIDS, HEALTH, FOOD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.