SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.08 PM IST

നുറുക്ക് ഗോതമ്പിൽ രുചിമേളം

dosa

വീട്ടിൽ നുറുക്ക് ഗോതമ്പുണ്ടോ,​
സൂപ്പർ വിഭവങ്ങൾ പരീക്ഷിക്കാം

നു​റു​ക്ക് ​ഗോ​ത​മ്പ് ​ദോശ
ചേ​രു​വ​കൾ
നു​റു​ക്ക് ​ഗോ​ത​മ്പ്.......​അ​ര​ക്ക​പ്പ്
ഉ​ഴു​ന്നു​പ​രി​പ്പ്.........​കാ​ൽ​ക​പ്പ്
തേ​ങ്ങ​ ​ചി​ര​കി​യ​ത്.....4​ ​ടേ.​സ്‌​പൂൺ
ഉ​പ്പ്.............​പാ​ക​ത്തി​ന്
എ​ണ്ണ........​ദോ​ശ​ചു​ടു​ന്ന​തി​നു​ ​ആ​വ​ശ്യ​ത്തി​ന്
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
നു​റു​ക്ക് ​ഗോ​ത​മ്പും​ ​ഉ​ഴു​ന്നും​ ​ന​ന്നാ​യി​ ​ക​ഴു​കി​ ​അ​ഞ്ച് ​മ​ണി​ക്കൂ​ർ​ ​കു​തി​ർ​ത്തു​വ​യ്‌​ക്കു​ക.​ ​അ​തി​നു​ശേ​ഷം​ ​ആ​വ​ശ്യ​ത്തി​ന് ​വെ​ള്ളം​ ​ചേ​ർ​ത്ത് ​തേ​ങ്ങ​ ​ഇ​ഷ്ട​മു​ള്ള​വ​ർ​ ​അ​തും​കൂ​ടി​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​ദോ​ശ​മാ​വി​ന്റെ​ ​പ​രു​വ​ത്തി​ൽ​ ​അ​ര​ച്ചെ​ടു​ക്കു​ക.​ ​ആ​വ​ശ്യ​ത്തി​ന് ​ഉ​പ്പും​ ​ചേ​ർ​ത്ത് ​അ​പ്പോ​ൾ​ ​ത​ന്നെ​ ​ചു​ട്ടെ​ടു​ക്കാം.​ ​ഉ​ള്ളി​യും​ ​മു​ള​കും​ ​ച​ത​ച്ച് ​വെ​ളി​ച്ചെ​ണ്ണ​ ​ചേ​ർ​ത്തി​ള​ക്കി​യ​ ​മു​ള​ക് ​ച​മ്മ​ന്തി​യു​മാ​യി​ ​ചൂ​ടോ​ടെ​ ​ക​ഴി​ക്കാം.​ ​വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​ ​കു​ട്ടി​ക​ൾ​ക്ക് ​ഉ​ണ്ടാ​ക്കി​കൊ​ടു​ക്കാ​വു​ന്ന​ ​ഒ​രു​ ​പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ​ ​വി​ഭ​വ​മാ​ണ്.

നു​റു​ക്ക് ​ഗോ​ത​മ്പ് ​പു​ട്ട്
ചേ​രു​വ​കൾ
നു​റു​ക്ക് ​ഗോ​ത​മ്പ്..........​ഒ​രു​ക​പ്പ്
തേ​ങ്ങ​ ​ചി​ര​കി​യ​ത്..........3​ ​ടീ​സ്‌​പൂൺ
വെ​ള്ളം,​ ​ഉ​പ്പ്..........​ആ​വ​ശ്യ​ത്തി​ന്
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
നു​റു​ക്ക് ​ഗോ​ത​മ്പ് ​ന​ന്നാ​യി​ ​വ​റു​ക്കു​ക.​ ​ക​ള​ർ​ ​മാ​റി​ത്തു​ട​ങ്ങു​മ്പോ​ൾ​ ​ ഇ​റ​ക്കു​ക.​ ക​രി​ഞ്ഞു​പോ​വാ​തി​രി​ക്കാ​നായി ​അ​തി​നു​ശേ​ഷം​ ​ഒ​രു​മി​നി​ട്ടു​കൂ​ടി​ ​ഇ​ള​ക്ക​ണം​ .​ ​ത​ണു​ക്കു​മ്പോ​ൾ​ ​ത​രി​യോ​ടെ​ ​പൊ​ടി​ച്ചെ​ടു​ക്കു​ക.​ ​ഈ​ ​പൊ​ടി​ ​പ​ത്ത് ​മി​നി​ട്ട് ​കു​തി​ർ​ത്ത് ​വ​യ്ക്കു​ക.​ ​ഉ​പ്പ് ​ചേ​ർ​ത്ത് ​കു​ഴ​ച്ച് ​പു​ട്ടു​ക​ണ​യി​ൽ​ ​ആ​ദ്യം​ ​കു​റ​ച്ച് ​തേ​ങ്ങ​ ​ഇ​ടു​ക.​ ​കു​ഴ​ച്ച​ ​പൊ​ടി​ ​ചേ​ർ​ക്കു​ക.​ ​വീ​ണ്ടും​ ​തേ​ങ്ങ​ ​ചേ​ർ​ക്കു​ക.​ ​അ​ങ്ങ​നെ​ ​അടുക്കായി ​ക​ണ​ ​നി​റ​ച്ച് ​പു​ട്ടു​കു​ട​ത്തി​ൽ​ ​വ​യ്‌​ക്കു​ക.​ ​ആ​വി​ ​ വ​രു​മ്പോ​ൾ​ ​കു​ത്തി​യി​ടു​ക.​ ​പു​ട്ടു​ക​ണ​ ​ത​ണു​ത്ത​തി​നു​ ​ശേ​ഷം​ ​കു​ത്തി​യി​ട്ടാ​ൽ​ ​പൊ​ടി​യാ​തെ​ ​കി​ട്ടും.​ ​പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്കും​ ​കൊ​ള​സ്ട്രോ​ളു​കാ​ർ​ക്കും​ ​വ​ള​രെ​ ​ന​ല്ല​താ​ണ്.

നുറുക്ക് ഗോതമ്പ് സ്നാക്സ്

ചേ​രു​വ​കൾ
നു​റു​ക്ക് ​ഗോ​ത​മ്പ്..............​ഒ​രു​ക​പ്പ്
മൈ​ദ​ ............​അ​ഞ്ച് ​സ്‌​പൂൺ
കോ​ഴി​മു​ട്ട............​നാ​ലെ​ണ്ണം
ബ്രെ​ഡ്/​ ​റെ​സ്‌​‌​ക്ക് .............​അ​ഞ്ചെ​ണ്ണം​
​(​മി​ക്‌​സി​യി​ൽ​ ​പൊ​ടി​ച്ച​ത്)
എ​ണ്ണ.............200​ ​എം.​എൽ
ഉ​പ്പ്...............​പാ​ക​ത്തി​ന്
ക​ടു​ക്........​കാ​ൽ​ ​ടീ​സ്പൂൺ
തേ​ങ്ങ............​കാ​ൽ​ക്ക​പ്പ്
മ​സാ​ല ​ത​യ്യാ​റാ​ക്കാൻ
കാ​ര​റ്റ്...........2
ബീ​ൻ​സ്.......5
ത​ക്കാ​ളി,​ ​സ​വാ​ള...........​അ​ര​ക​ഷ​ണം​ ​വീ​തം
മ​ഞ്ഞ​ൾ​പ്പൊ​ടി........2​നു​ള്ള്
ഇ​ഞ്ചി​ ​ച​ത​ച്ച​ത്........​ഒ​രു​ ​ചെ​റി​യ​ ​ക​ഷ​ണം
പ​ച്ച​മു​ള​ക്..............2
മ​ല്ലി​യി​ല.............2​ ​ത​ണ്ട്
ന​ട്സ്...........3​ ​(​പൊ​ടി​ച്ച​ത്)
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
ഗോ​ത​മ്പ് ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​കു​തി​ർ​ക്കു​ക.​ ​അ​തി​ൽ​ ​നി​ന്ന് ​കാ​ൽ​ഭാ​ഗം​ ​ന​ന്നാ​യി​ ​അ​ര​ച്ചെ​ടു​ക്കു​ക.​ ​അ​തി​നു​ശേ​ഷം​ ​മ​സാ​ല​ ​ത​യ്യാ​റാ​ക്കാം.​ ​കാ​ര​റ്റ്,​ ​ബീ​ൻ​സ്,​ത​ക്കാ​ളി,​ ​സ​വാ​ള​ ​ഇ​വ​ ​പൊ​ടി​യാ​യി​ ​വെ​വ്വേ​റെ​ ​അ​രി​ഞ്ഞു​വ​യ്ക്കു​ക.​ ​ഒ​രു​ ​പാ​നി​ൽ​ 2​ ​സ്പൂ​ൺ​ ​എ​ണ്ണ​യൊ​ഴി​ച്ച് ​ചൂ​ടാ​കു​മ്പോ​ൾ​ ​ക​ടു​ക് ​പൊ​ട്ടി​ക്കു​ക.​ ​സ​വാ​ള​ ​ചേ​‌​ർ​ത്തി​ള​ക്കു​ക.​ ​ശേ​ഷം​ ​ച​ത​ച്ച​ ​ഇ​ഞ്ചി,​ ​പ​ച്ച​മു​ള​ക് ​ചേ​ർ​ക്കു​ക.​ ​ഇ​ള​ക്കി​യ​തി​നു​ ​ശേ​ഷം​ ​അ​രി​ഞ്ഞു​വ​ച്ച​ ​പ​ച്ച​ക്ക​റി​ക​ൾ​ ​ഓ​രോ​ന്നാ​യി​ ​ചേ​ർ​ത്തി​ള​ക്കു​ക.​ ​ത​ക്കാ​ളി​ ​ചേ​ർ​ത്തി​ള​ക്കി​യ​തി​നു​ശേ​ഷം​ ​കാ​ൽ​ ​ടീ​സ്‌​പൂ​ൺ​ ​ഉ​പ്പ് ​ചേ​ർ​ക്കു​ക.​ ​വെ​ന്ത് ​ക​ഴി​ഞ്ഞ് ​തേ​ങ്ങ​യും​ ​മ​ല്ലി​യി​ല​യും​ ​ചേ​ർ​ത്തി​ള​ക്കു​ക.​ ​അ​തി​നു​ശേ​ഷം​ ​അ​ര​യ്ക്കാ​തെ​ ​മാ​റ്റി​വ​ച്ച നു​റു​ക്ക് ​ഗോ​ത​മ്പ് ​ചേ​ർ​ത്തി​ള​ക്കു​ക.​ ​അ​തി​നു​ശേ​ഷം​ ​അ​ര​ച്ച​ ​ഗോ​ത​മ്പ് ​ചേ​ർ​ത്തി​ള​ക്കു​ക.​ ​ഉ​പ്പ് ​പോ​രെ​ങ്കി​ൽ​ ​ചേ​ർ​ക്ക​ണം.​ ​ന​ട്സ് ​ പൊ​ടി​ച്ച് ​ചേ​ർ​ക്കു​ക.​ ​കൈ​കൊ​ണ്ട് ​വെ​ള്ളം​ ​ത​ളി​ച്ച് ​അ​ഞ്ച് ​മി​നി​ട്ട് ​അ​ട​ച്ച് ​വ​ച്ച് ​വേ​വി​ക്കു​ക.​ ​തീ​ ​അണച്ച് ത​ണു​ത്ത​തി​നു​ശേ​ഷം​ ​ക​ട്ല​റ്റ് ​ആ​കൃ​തി​യി​ലാ​ക്കി​ ​മൈ​ദ​ ​മാ​വി​ലോ​ ​മു​ട്ട​യി​ലോ​ ​മു​ക്കി​യ​ശേ​ഷം​ ​ബ്രെ​ഡ് ​പൊ​ടി​യി​ൽ​ ​മു​ക്കി​ ​എ​ണ്ണ​യി​ൽ​ ​പൊ​രി​ച്ചെ​ടു​ക്കു​ക.

കി​ണ്ണ​ത്ത​പ്പം
ചേ​രു​വ​കൾ
നു​റു​ക്ക് ​ഗോ​ത​മ്പ്..............​ഒ​രു​ക​പ്പ്
തേ​ങ്ങ​ ​ചി​ര​കി​യ​ത്..........​അ​ര​ക്ക​പ്പ്
പ​ഞ്ച​സാ​ര..............​അ​ര​ക്ക​പ്പ്
ഏ​ല​യ്‌​ക്ക.............​അ​ഞ്ചെ​ണ്ണം
നെ​യ്യ്.........2​ ​ടേ.​സ്‌​പൂൺ
ന​ട്സ്............​ആ​റേ​ഴ് ​എ​ണ്ണം
വെ​ള്ളം..........​ഒ​രു​ ​ക​പ്പ്
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
നു​റു​ക്ക് ​ഗോ​ത​മ്പ് ​ന​ന്നാ​യി​ ​ക​ഴു​കി​ ​വെ​ള്ളം​ ​വാ​ർ​ന്ന​തി​നു​ശേ​ഷം​ ​ഒ​രു​ ​പാ​ൻ​ ​ചൂ​ടാ​ക്കി​ ​അ​തി​ലി​ട്ട് ​വ​റു​ത്തെ​ടു​ക്കു​ക.​ ​അ​തി​ന്റെ​ ​കൂ​ടെ​ ​തേ​ങ്ങ​യും​ ​ഏ​ല​ക്ക​യും​ ​കൂ​ടെ​ ​ചേ​ർ​ക്കു​ക.​ ​ത​ണു​ത്ത​തി​ന് ​ശേ​ഷം​ ​ഇ​ത് ​മി​ക്‌​സി​യി​ൽ​ ​ത​രു​ത​രു​പ്പാ​യി​ ​പൊ​ടി​ച്ചെ​ടു​ക്കു​ക.​ ​ഒ​രു​ ​പാ​നി​ൽ​ ​ഒ​രു​ക​പ്പ് ​വെ​ള്ളം​ ​തി​ള​പ്പി​ച്ച് ​ഈ​ ​പൊ​ടി​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​ഇ​ള​ക്കു​ക.​ ​അ​തി​ലേ​ക്ക് ​നെ​യ്യ് ​കൂ​ടി​ ​ചേ​ർ​ത്തി​ള​ക്കു​ക.​ ​അ​തോ​ടൊ​പ്പം​ ​പ​ഞ്ച​സാ​ര​യും​ ​ചേ​ർ​ത്തി​ള​ക്കു​ക.​ ​വെ​ള്ളം​ ​പോ​രെ​ങ്കി​ൽ​ ​തി​ള​പ്പി​ച്ച​ ​വെ​ള്ളം​ ​ത​ന്നെ​ ​ചേ​ർ​ക്കു​ക.​ ​പാ​നി​ൽ​ ​നി​ന്ന് ​വി​ട്ടു​വ​രു​ന്ന​ ​സ​മ​യം​ ​ഇ​റ​ക്കി​വ​യ്‌​ക്കു​ക.​ ​നെ​യ്യ് ​ത​ട​വി​യ​ ​ഒ​രു​ ​പാ​ത്ര​ത്തി​ലേ​ക്ക് ​മാ​റ്റു​ക.​ ​മു​ക​ൾ​ ​ഭാ​ഗം​ ​സ്‌​പൂ​ൺ​ ​കൊ​ണ്ട് ​ലെ​വ​ൽ​ ​ചെ​യ്യ​ണം.​ ​മു​ക​ളി​ൽ​ ​ന​ട്സ് ​കൊ​ണ്ട് ​അ​ല​ങ്ക​രി​ക്കാം.​ ​ത​ണു​ത്ത​തി​നു​ശേ​ഷം​ ​ഉ​പ​യോ​ഗി​ക്കാം.​ ​(​പ​ഞ്ച​സാ​ര​യ്‌​ക്ക് ​പ​ക​രം​ ​ശ​ർ​ക്ക​ര​യും​ ​ചേ​ർ​ക്കാം.)

നുറുക്ക് ഗോതമ്പ് ഉപ്പുമാവ്

ചേ​രു​വ​കൾ
നു​റു​ക്ക് ​ഗോ​ത​മ്പ്............​ഒ​ന്ന​ര​ക്ക​പ്പ്
വെ​ളി​ച്ചെ​ണ്ണ..............3​ ​ടീ​സ്പൂൺ
വ​ലി​യ​ ഉ​ള്ളി​ ​ചെ​റു​താ​യി​ ​അ​രി​ഞ്ഞ​ത്...........5
പ​ച്ച​മു​ള​ക് ​വ​ട്ട​ത്തി​ല​രി​ഞ്ഞ​ത്.......3
ചെ​റി​യ​ക​ഷ​ണം​ ​ഇ​ഞ്ച് ........​ഒ​ന്ന് ​(​ചെ​റു​താ​യി​ ​അ​രി​ഞ്ഞ​ത്)
ക​റി​വേ​പ്പി​ല........​ഒ​രു​ത​ണ്ട്
ക​ടു​ക്.........​ഒ​രു​ ​ചെ​റി​യ​ ​സ്പൂൺ
ഉ​പ്പ്..............​ആ​വ​ശ്യ​ത്തി​ന്
വ​റ്റ​ൽ​മു​ള​ക്..............3
ത​യ്യാ​റാ​ക്കു​വി​ധം
ഗോ​ത​മ്പ് ​ന​ന്നാ​യി​ ​ക​ഴു​കി​ രണ്ടു ​ ​മ​ണി​ക്കൂ​ർ​ ​കു​തി​ർ​ത്തു​വ​യ്ക്കു​ക.​ ​കു​തി​ർ​ത്ത​ ​ഗോ​ത​മ്പും ഉ​പ്പും​ ​സ​മം​ ​അ​ള​വി​ൽ​ ​വെ​ള്ള​വും​ ​ചേ​ർ​ത്ത് ​കു​ക്ക​റി​ൽ​ ​ഒ​രു​ ​വി​സി​ലി​ൽ​ ​വേ​വി​ക്കു​ക.​ ​വെ​ള്ളം​ ​കൂ​ട​രു​ത്.​ ​ഒ​രു​ ​പാ​ൻ​ ​ചൂ​ടാ​കു​മ്പോ​ൾ​ ​എ​ണ്ണ​യൊ​ഴി​ച്ച് ​ക​ടു​ക് ​പൊ​ട്ടി​ക്കു​ക.​ ​വ​റ്റ​ൽ​ ​മു​ള​ക് ​മു​റി​ച്ചി​ട്ട് ​ശേ​ഷം​ ​ചെ​റു​താ​യ​രി​ഞ്ഞ​ ​ഇ​ഞ്ചി​യും​ ​വ​ഴ​റ്റി​യ​ശേ​ഷം ​ ​ഉ​ള്ളി​ ​ചേ​ർ​ത്തി​ള​ക്കു​ക.​ ​പി​ന്നീ​ട് ​പ​ച്ച​മു​ള​ക്,​ ​ക​റി​വേ​പ്പി​ല​ ​ഇ​വ​ ​ചേ​ർ​ക്കു​ക.​ ​വേ​വി​ച്ച​ ​ഗോ​ത​മ്പും​ ​കൂ​ടി​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​ഇ​ള​ക്കി​ ​യോ​ജി​പ്പി​ച്ച് ​ചൂ​ടോ​ടെ​ ​ഉ​പ​യോ​ഗി​ക്കാം.​ ​(ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ​തേ​ങ്ങ​യും​ ​ശ​ർ​ക്ക​ര​യും​ ​കൂ​ടി​ ​ചേ​ർ​ത്ത് ​ഉ​പ​യോ​ഗി​ക്കാം.)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.