മലപ്പുറം: മലപ്പുറം പുളിക്കലിൽ ക്രഷർ യൂണിറ്റിന്റെ എം സാന്റ് ടാങ്കിൽ യുവാവ് മരിച്ച നിലയിൽ. പുളിക്കൽ ആന്തിയൂർ കുന്നിലെ ക്രഷർ യൂണിറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഡീഷ സ്വദേശിയായ ആനന്ദ് സബർ(29) ആണ് മരിച്ചത്.
രാവിലെ എം സാന്റ് നിറയ്ക്കാനായി വാഹനമെത്തിയപ്പോൾ ടാങ്കിൽ ഒരു കാൽ പുറത്തേയ്ക്ക് തൂങ്ങിക്കിടക്കുന്നതായി കണ്ടു. തുടർന്ന് വാഹനത്തിലുണ്ടായിരുന്നവർ കൊണ്ടോട്ടി പൊലീസിനെ വിവരമറിയിച്ചതോടെ അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ആനന്ദ് സബറിനെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാനുണ്ടായിരുന്നില്ല. ഇയാൾ ക്രഷർ യൂണിറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണോയെന്ന് പൊലീസ് സംശയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |