SignIn
Kerala Kaumudi Online
Wednesday, 08 December 2021 3.39 PM IST

മനസ് പറഞ്ഞ വഴിയാണ് മുന്നോട്ട് പോയത്, കെ.എ.എസ് ഒന്നാം റാങ്ക് ജേതാവ് മാലി​നി പറ​യുന്നു

malini
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് സ്ട്രീം ഒന്നിൽ ഒന്നാം റാങ്ക് നേടിയ മാലിനി

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ന​ട​ത്തി​യ​ ​കെ.​എ.​എ​സ് ​പ​രീ​ക്ഷ​യി​ൽ​ ​പൊ​തു​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​ന്നാം​ ​റാ​ങ്ക് ​ നേ​ടി​യ​ ​മാ​ലി​നി.​ ​എ​സ് ​ സം​സാ​രി​ക്കു​ന്നു...
'​'​ചു​റ്റി​ലു​മു​ള്ള​ ​ഒ​രു​പാ​ട് ​ പ്ര​ശ്‌​ന​ങ്ങ​ൾ​ ​കാ​ണു​മ്പോ​ൾ​ ​നൂതനമായ ​എ​ന്തെ​ങ്കി​ലും​ ​ആ​ശ​യം​ ​തോ​ന്നും.​ ​ആ​ ​ആ​ശ​യ​ത്തെ​ക്കു​റി​ച്ച് ​​ ​ചി​ന്തി​ക്കാ​നും​ ​സ്വ​പ്‌​നം​ ​കാ​ണാ​നും​ ​ഫേ​സ്‌​ബു​ക്കി​ൽ​ ​എ​ഴു​താ​നു​മല്ലേ നമുക്ക്​ ​ക​ഴി​യൂ.​ ​ഒ​രു​ ​സി​സ്റ്റ​ത്തി​ന്റെ​ ​അ​ക​ത്താ​ണെ​ങ്കി​ൽ​ ​ന​മു​ക്ക് ​ആ​ ​ആ​ശ​യ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കാ​നും​ ​അ​തി​നെ​ക്കു​റി​ച്ച് ​പ​ഠി​ക്കാ​നും​ ​ന​ട​പ്പി​ലാ​ക്കാ​നും​ ​ക​ഴി​യും.​ ​ലോ​ക​ത്ത് ​ന​ട​ക്കു​ന്ന​ ​പ​ല​ ​പ്ര​ശ്‌​ന​ങ്ങ​ളേയും ​ഉ​ദാ​ഹ​ര​ണ​മാ​യി​ ​സ്ത്രീ​ശാ​ക്‌​തീ​ക​ര​ണം,​ ​കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം​ ​​ ​പോ​ലെ​യു​ള്ളവ...​ ​അവയെ​ ​സി​സ്റ്റ​ത്തി​ന​ക​ത്തു​ ​നി​ന്നു​കൊ​ണ്ട് ​ഒ​രു​ ​അ​ന്ത​ർ​ദേ​ശീ​യ​ ​കാ​ഴ്‌​ച​പ്പാ​ടോ​ടെ​ ​സ​മീ​പി​ക്ക​ണ​മെ​ന്നാ​ണ് ​എന്റെ ആ​ഗ്ര​ഹം."" ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ന​ട​ന്ന​ ​കെ.​എ.​എ​സ് ​(​കേ​ര​ള​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​സ​ർ​വീ​സ്)​ ​പ​രീ​ക്ഷ​യി​ൽ​ ​പൊ​തു​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​ന്നാം​റാ​ങ്ക് ​ നേ​ടി​യ​ ​മാ​ലി​നി​ ​ വ്യ​ക്ത​മാ​യ​ ​ദി​ശാ​ബോ​ധ​ത്തോടെ ​സം​സാ​രി​ച്ചു​ ​തു​ട​ങ്ങി.​ ​ഇ​ത്ത​വ​ണ​ത്തെ​ ​സി​വി​ൽ​ ​സ​ർ​വീ​സ് 135-ാം​ ​റാ​ങ്കു​കാ​രി​ ​കൂ​ടി​യാ​യ​ ​മാ​ലി​നി​ ​മ​ന​സ് ​പ​റ​ഞ്ഞ​ ​വ​ഴി​യി​ൽ​ ​പ​ഠി​ച്ച് ​ ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​ ​ഒ​രാ​ളാ​ണ്.​ ​പു​തു​ത​ല​മു​റ​യി​ലെ​ ​കു​ട്ടി​ക​ൾ​ക്ക് ​തീ​ർ​ച്ച​യാ​യും​ ​ഒ​രു​പാ​ട് ​പാ​ഠ​ങ്ങ​ൾ​ ​മാ​ലി​നി​ ​പ​റ​ഞ്ഞു​ ​ത​രും.
അ​ത്യാ​വ​ശ്യം​ ​പ​ഠി​ക്കു​ന്ന​ ​കു​ട്ടി
എ​ന്റെ​ ​പ​ഠ​ന​ത്തെ​ക്കു​റി​ച്ച് ​ചോ​ദി​ച്ചാ​ൽ​ ​അ​ത്യാ​വ​ശ്യം​ ​പ​ഠി​ക്കു​ന്ന​ ​കു​ട്ടി​ ​എ​ന്നേ​ ​പ​റ​യാ​ൻ​ ​ക​ഴി​യൂ.​ ​പ​ത്താം​ക്ളാ​സ് ​വ​രെ​ ​പ​ഠി​ച്ച​ത് ​മാ​വേ​ലി​ക്ക​ര​ ​വി​ദ്യാ​ധി​രാ​ജ​ ​വി​ദ്യാ​പീ​ഠം​ ​സെ​ൻ​ട്ര​ൽ​ ​സ്‌​കൂ​ളി​ലാ​ണ്.​ ​പ്ള​സ്ടു​ ​കാ​യം​കു​ളം​ ​എ​സ്.​എ​ൻ​ ​സെ​ൻ​ട്ര​ൽ​ ​സ്‌​കൂ​ളി​ലാ​യി​രു​ന്നു.​ ​പ​ത്താം​ ​ക്ളാ​സി​ൽ​ 89​ ​ശ​ത​മാ​നം​ ​മാ​ർ​ക്കു​ണ്ടാ​യി​രു​ന്നു.​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​ഇം​ഗ്ളീ​ഷ് ​ആ​ൻ​ഡ് ​ഫോ​റി​ൻ​ ​ലാം​ഗ്വേ​ജ്സ് ​(​ഇ.​എ​ഫ്.​എ​ൽ.​യു​)​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലാ​യി​രു​ന്നു​ ​ബി.​എ​ ​ഇം​ഗ്ളീ​ഷ് ​ലി​റ്റ​റേ​ച്ച​റും​ ​എം.​എ​ ​ലിം​ഗ്വി​സ്റ്റി​ക്കും (ഭാഷാശാസ്ത്രം)​ ​ ​പ​ഠി​ച്ച​ത്.​ ​ഒ​രു​പാ​ട് ​അ​ദ്ധ്യാ​പ​ക​രും​ ​ഡി​പ്പാ​ർ​ട്ടു​മെ​ന്റു​ക​ളു​മു​ള്ള​ ​സെ​ൻ​ട്ര​ൽ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ​ ​പ​ഠി​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹം​ ​നേ​ര​ത്തെ​ ​മ​ന​സി​ലു​ള്ള​തു​കൊ​ണ്ട് ​അ​തൊ​ക്കെ​ ​നേ​ര​ത്തെ​ ​അ​ന്വേ​ഷി​ച്ചു​ ​വ​ച്ചി​രു​ന്നു.​ ​ഡ​ൽ​ഹി​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​അ​ല്ലെ​ങ്കി​ൽ​ ​ഇ.​എ​ഫ്.​എ​ൽ.​യു​ ​എ​ന്നാ​യി​രു​ന്നു​ ​മ​ന​സി​ൽ.​ ​നേ​ര​ത്തെ​ ​ത​ന്നെ​ ​സെ​ൻ​ട്ര​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളെ​ ​കു​റി​ച്ച് ​സെ​ർ​ച്ച് ​ചെ​യ്‌​ത് ​മ​ന​സി​ലാ​ക്കി​യി​രു​ന്നു.​ 2009​ ​ലാ​ണ് ​കോ​ഴ്സി​ന് ​ചേ​ർ​ന്ന​ത്.​ ​എ​ഴു​ന്നൂ​റ് ​രൂ​പ​യാ​യി​രു​ന്നു​ ​അ​ന്ന​ത്തെ​ ​ഫീ​സ്.​ ​ഇ​ന്നും​ ​അ​ത് ​കൂ​ടി​യി​ട്ടി​ല്ല.​ ​അ​ച​‌്‌​ഛ​നും​ ​അ​മ്മ​യും​ ​വ​ലി​യ​ ​പി​ന്തു​ണ​യാ​യി​രു​ന്നു​ ​ന​ൽ​കി​യ​ത്.​ ​നി​ർ​ദ്ദേ​ശ​ങ്ങ​ള​ല്ലാ​തെ​ ​പ​ഠ​ന​ത്തി​ൽ​ ​യാ​തൊ​രു​ ​നി​യ​ന്ത്ര​ണ​ങ്ങ​ളു​മി​ല്ല.​ ​അ​ഡ്വ​ക്കേ​റ്റ് ​ആ​യ​ ​അ​ച​‌്‌​ഛ​ൻ​ ​പി.​ ​കൃ​ഷ്‌​ണ​കു​മാ​ർ​ എവിടെ പോയാലും കുറേ പുസ്തകങ്ങൾ വാ​ങ്ങി​ ​കൊ​ണ്ടു​വ​രു​മാ​യി​രു​ന്നു.​ ​അ​തു​പോ​ലെ,​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ​പ​ത്ര​ങ്ങ​ളി​ലും​ ​മ​റ്റും​ ​വ​ന്ന​ ​ലേ​ഖ​ന​ങ്ങ​ളും​ ​സം​ഘ​ടി​പ്പി​ച്ചു​ ​ത​രു​മാ​യി​രു​ന്നു. അ​മ്മ​ ​ശ്രീ​ല​ത​ ​അ​ദ്ധ്യാ​പി​ക​യാ​യി​രു​ന്നു.​ ​പ്രി​വി​ലേ​ജി​ന്റെ​ ​ഭാ​ഗ​മാ​ണെ​ങ്കി​ലും​ ​ഇ​ഷ്‌​ട​മു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​നും​ ​ഇ​ഷ്‌​ട​മു​ള്ള​ത് ​പോ​യി​ ​പ​ഠി​ക്കാ​നു​മു​ള്ള​ ​സ്വാ​ത​ന്ത്ര്യം​ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.​ ​അ​യ​ൽ​വീ​ടു​ക​ളെ​ ​ക​ണ്ടു​ള്ള​ ​സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​ട്ടി​ല്ല.​ ​അ​തു​കൊ​ണ്ട് ​കൂ​ടി​യാ​ണ് ​അ​നി​യ​ത്തി​ ​ന​ന്ദി​നി​ ​ഹി​സ്റ്റ​റി​യാ​ണ് ​പ​ഠി​ക്കാ​ൻ​ ​ഇ​ഷ്‌​ട​മെ​ന്ന് ​ഏ​ഴാം​ ​ക്ളാ​സി​ലേ​ ​വീ​ട്ടി​ൽ​ ​പ​റ​ഞ്ഞ​ത്.​ ​അ​വ​ളി​പ്പോ​ൾ​ ​ഹി​സ്റ്റ​റി​യി​ൽ​ ​പി​എ​ച്ച്.​ ​ഡി​ ​ചെ​യ്യു​ക​യാ​ണ്.

family

എ​ന്നെ​ ​രൂ​പ​പ്പെ​ടു​ത്തി​യ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി

എ​ന്നെ​ ​ഞാ​നാ​ക്കി​യ​ത് ​എ​ന്റെ​ ​യൂ​ണി​വേ​ഴ്സി​റ്റി​യാ​ണ്.​ ​പ്രി​വി​ലേ​ജ്ഡ് ​ആ​യ​ ​ചുറ്റുപാടിനകത്തു ​നി​ന്ന് ​വ​ള​ർ​ന്ന​ ​ആ​ളാ​ണ് ​ഞാ​ൻ.​ ​ഹൈ​ദ​ര​ബാ​ദി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ​സ​മൂ​ഹ​ത്തി​ൽ​ ​ന​മു​ക്ക​റി​യാ​ത്ത​ ​കു​റേ​ ​കാ​ര്യ​ങ്ങ​ളു​ണ്ടെ​ന്ന​ ​സ​ത്യം​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​എ​ന്റെ​ ​ക​ണ്ണു​ ​തു​റ​പ്പി​ച്ച​ത് ​യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ്.​ ​ഒ​രു​പാ​ട് ​വാ​യി​ക്കാ​നും​ ​മ​ന​സി​ലാ​ക്കാ​നും​ ​ഒ​രേ​ ​വി​ഷ​യ​ത്തി​ലു​ള്ള​ ​വി​വി​ധ​ ​കാ​ഴ്‌​ച​പ്പാ​ടു​ക​ൾ​ ​മ​ന​സി​ലാ​ക്കാ​നു​മു​ള്ള​ ​അ​വ​സ​രം​ ​അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.​ ​എ​ല്ലാ​ ​ക്ളാ​സി​ലും​ ​വി​ദേ​ശ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കു​റേ​ ​പേ​രു​ണ്ടാ​യി​രു​ന്നു.​ ​സാ​ധാ​ര​ണ​ ​ഒ​രു​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പോ​ലെ​യ​ല്ല,​ ​അ​വി​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​അ​ദ്ധ്യാ​പ​ക​ർ​ ​എ​ന്ന​ ​വേ​ർ​തി​രി​വു​ക​ളി​ല്ല.​ ​എ​ല്ലാ​വ​ർ​ക്കും​ ​തു​ല്യ​പ​രി​ഗ​ണ​ന​യാ​ണ്.​ ​പാ​ർ​ട്ടി​സി​പ്പ​ന്റ്സ് ​എ​ന്നാ​ണ് ​പ​ര​സ്‌​പ​രം​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​അ​ദ്ധ്യാ​പ​ക​ർ​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​പോ​ലെ​യാ​ണ്.​ ​എം.​എ​യ്‌​ക്ക് ​നേ​ര​ത്തെ​ ​നി​ശ്‌​ച​യി​ച്ച​ ​ഒ​രു​ ​സി​ല​ബ​സ​ല്ല​ ​ത​രു​ന്ന​ത്.​ ​കാ​ഫ​റ്റേ​രി​യ​ ​സി​സ്റ്റ​മാ​ണ്.​ ​ന​മു​ക്ക് ​ഇ​ഷ്‌​ട​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ത്ത് ​ന​മു​ക്ക് ​ത​ന്നെ​ ​ടൈം​ടേ​ബി​ൾ​ ​ഉ​ണ്ടാ​ക്കി​ ​പ​ഠി​ക്കാം​ ​എ​ന്ന​ ​രീ​തി.​ ​പ​ത്തു​നൂ​റ് ​കോ​ഴ്സു​ണ്ട്.​ ​ഓ​രോ​ ​ആ​ഴ്‌​ച​ ​ഓ​രോ​ ​ക്ളാ​സി​ൽ​ ​പോ​യി​ ​ഇ​രു​ന്ന് ​ഇ​ഷ്‌​ട​മു​ണ്ടെ​ങ്കി​ൽ​ ​ആ​ ​വി​ഷ​യം​ ​എ​ടു​ത്ത് ​പ​ഠി​ക്കാം​ ​എ​ന്ന​ ​രീ​തി​യു​മു​ണ്ട്.​ ​ബി​രു​ദ​ത്തി​ൽ​ ​എ​ന്തു​ ​പ​ഠി​ക്ക​ണ​മെ​ന്ന് ​തീ​രു​മാ​നി​ക്കു​ന്ന​ത് ​ന​മ്മ​ളാ​ണ്.​ ​അ​തോ​ടൊ​പ്പം​ ​വ്യ​ക്തി​ത്വം​ ​കൂ​ടി​ ​രൂ​പ​പ്പെ​ടു​ന്നു.​ ​പ​തി​നേ​ഴാം​ ​വ​യ​സി​ൽ​ ​അ​വി​ടെ​ ​എ​ത്തി​യ​പ്പോ​ൾ​ ​പൈ​സ​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​പോ​ലും​ ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​പി​ന്നെ​ ​എ​ല്ലാം​ ​പ​ഠി​ച്ചു.​ ​ന​മ്മ​ൾ​ ​കം​ഫ​ർ​ട്ട് ​സോ​ണി​ന് ​പു​റ​ത്താ​കു​മ്പോ​ഴാ​ണ​ല്ലോ​ ​ന​മ്മു​ടെ​ ​ശ​ക്തി​ക​ൾ​ ​പു​റ​ത്തേ​ക്ക് ​വ​രു​ന്ന​ത്,​ ​സ്വാ​ശ്ര​യ​ശീ​ല​വും.
എം.​എ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​ല​ക്ച​ർ​ ​ആ​യി​ ​ജോ​ലി​ ​ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു​ ​മ​ന​സി​ൽ.​ ​ലോ​കം​ ​മു​ഴു​വ​ൻ​ ​സ​ഞ്ച​രി​ച്ച് ​പ​ഠി​പ്പി​ക്ക​ണം.​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ​ ​സ്‌​പാ​നി​ഷ് ​ഡി​പ്പാ​ർ​ട്ടു​മെ​ന്റി​ൽ,​​ ​ര​ണ്ടു​വ​ർ​ഷം​ ​ഇ​വി​ടെ​യും​ ​അ​ടു​ത്ത​ ​ര​ണ്ടു​വ​ർ​ഷം​ ​ദ​ക്ഷി​ണാ​ഫ്രി​ക്കയിലെ​ ​ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലും​ ​പ​ഠി​പ്പി​ക്കു​ന്ന​ ​അ​ദ്ധ്യാ​പ​ക​രു​ണ്ടാ​യി​രു​ന്നു.​ ​അ​തി​നി​ടെ​ ​സെ​ൽ​ട്ട​ ​(​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഇ​ൻ​ ​ഇം​ഗ്ളീ​ഷ് ​ ലാം​ഗ്വേ​ജ് ​ടീ​ച്ചിം​ഗ് ​ഫോ​ർ​ ​അ​ഡ​ൽ​ട്ട്)​ ​എ​ന്ന​ ​കേം​ബ്രി​ഡ്‌​ജ് ​ന​ട​ത്തു​ന്ന​ ​ഒ​രു​ ​മാ​സ​ത്തെ​ ​കോ​ഴ്‌​സ് ​ചെ​യ്‌​തു.​ ​ഡ​ൽ​ഹി​യി​ലെ​ ​ബ്രി​ട്ടീ​ഷ് ​കൗ​ൺ​സി​ലി​ലാ​ണ് ​ആ​ ​കോ​ഴ്സ് ​ചെ​യ്‌​ത​ത്.​ ​അ​തി​നു​ശേ​ഷം​ ​ഡ​ൽ​ഹി​യി​ൽ​ ​ത​ന്നെ​യു​ള്ള​ ​ഒ​രു​ ​പ്രൈ​വ​റ്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ജോ​ലി​ ​ചെ​യ്‌​തു.​ ​അ​വി​ടെ​ ​മൂ​ന്നു​വ​ർ​ഷ​ ​ക​രാ​റു​ണ്ടാ​യി​രു​ന്നു.​ ​ഇ​ന്ത്യ​ൻ​ ​ഫോ​റി​ൻ​ ​സ​ർ​വീ​സ് ​എ​ന്ന​ ​പ​ദ​വി​ ​എ​ന്റെ​ ​ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ​ചേ​ർ​ന്ന​താ​ണെ​ന്ന് ​മ​ന​സി​ലാ​യ​പ്പോ​ൾ​ 2017​ ​ൽ​ ​ജോ​ലി​ ​രാ​ജി​വ​ച്ച് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രി​ശീ​ല​ന​ത്തി​ന് ​ചേ​ർ​ന്നു.​ ​ഓ​രോ​ ​ദി​വ​സ​വും​ ​ഇ​ത്ര​ ​പ​ഠി​ക്കും,​ ​ഇ​ത്ര​ ​സ​ബ്‌​ജ​ക്‌​ട് ​ക​വ​ർ​ ​ചെ​യ്യു​മെ​ന്ന് ​ഉ​റ​പ്പി​ച്ചി​രു​ന്നു.​ ​ടൈം​ടേ​ബി​ൾ​ ​ഇ​ല്ലെ​ങ്കി​ൽ​ ​പ​ഠ​നം​ ​എ​വി​ടെ​യും​ ​എ​ത്തി​ല്ല.​ ​എ​ല്ലാം​ ​പ​ഠി​ച്ച് ​യു.​പി.​എ​സ്.​സി​ ​പ​രീ​ക്ഷ​യ്‌​ക്ക് ​ഒ​രു​ങ്ങു​ന്ന​ത് ​ ലോ​ജി​ക്ക​ല്ല.​ ​ഒ​രു​ ​വി​ഷ​യ​ത്തി​ന് ​ഒ​രു​ ​പു​സ്‌​ത​കം​ ​മാ​ത്ര​മേ​ ​ഞാ​ൻ​ ​നോ​ക്കി​യു​ള്ളൂ.​ ​അ​ല്ലെ​ങ്കി​ൽ​ ​വാ​യി​ച്ചു​ ​തീ​ര​ി​ല്ല.​ ​നേ​ട​ണ​മെ​ന്ന് ​അ​തി​യാ​യ​ ​ആ​ഗ്ര​ഹ​മു​ള്ള​തി​നാ​ലാ​ണ് ​ആ​ദ്യ​ ​പ​രി​ശ്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷ​വും​ ​മു​ന്നോ​ട്ട് ​പോ​യ​ത്.​ ​രാ​ജ്യ​ത്തെ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ക​ ​എ​ന്ന​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​എ​നി​ക്ക് ​വേ​ണ​മാ​യി​രു​ന്നു.​ ​മ​റ്റേ​തു​ ​പ്രൊ​ഫ​ഷ​നി​ൽ​ ​പോ​യാ​ലും​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​കി​ട്ടി​യി​ല്ല​ല്ലോ​ ​എ​ന്ന​ ​കു​റ്റ​ബോ​ധം​ ​ഉ​ണ്ടാ​കാ​നും​ ​ഞാ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​ല്ല.

malini

അ​റി​യി​ല്ലെ​ങ്കി​ൽ​ ​പ​റ​യാം
യു.​പി.​എ​സ്.​സി​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​ആ​ഗോ​ള​താ​പ​ന​ത്തി​ന്റെ​ ​ഡാ​റ്റ​ ​താ​ര​ത​മ്യം​ ​ചെ​യ്യാ​നു​ള്ള​ ​ചോ​ദ്യ​മു​ണ്ടാ​യി​രു​ന്നു.​ ​അ​റി​യി​ല്ല​ ​എ​ന്ന് ​ത​ന്നെ​ ​പ​റ​ഞ്ഞു.​ ​അ​ഭി​മു​ഖ​ത്തി​ന് ​മു​മ്പ് ​ഉ​ത്ത​രം​ ​അ​റി​യി​ല്ലെ​ങ്കി​ൽ​ ​അ​ങ്ങ​നെ​ ​ത​ന്നെ​ ​പ​റ​യു​ക​ ​എ​ന്ന് ​ബോ​ർ​ഡ് ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​അ​റി​വ് ​പ്രി​ലിം​സി​ലും​ ​മെ​യി​ൻ​ ​പ​രീ​ക്ഷ​യി​ലും​ ​പ​രി​ശോ​ധി​ച്ചു​ ​ക​ഴി​ഞ്ഞ​താ​ണ്,​ ​വ്യ​ക്തി​ത്വം​ ​അ​ള​ക്കു​ന്ന​തി​നാ​ണ് ​അ​ഭി​മു​ഖം.​ ​ന​മ്മ​ൾ​ ​ആ​രാ​ണ്,​ ​ന​മ്മു​ടെ​ ​ക​ഴി​വ് ​എ​ന്താ​ണെ​ന്ന് ​തെ​ളി​യി​ച്ചു​ ​ക​ഴി​ഞ്ഞാ​ൽ​ ​മു​ന്നോ​ട്ട് ​പോ​കാം.​ ​യു.​പി.​എ​സ്.​സി​യ്‌​ക്ക് ​പ​ഠി​ച്ച​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​ചോ​ദി​ച്ച​ത് ​കെ.​എ.​എ​സി​നാ​ണ്.​ ​കേ​ര​ള​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ചോ​ദ്യ​ങ്ങ​ളാ​ണ് ​കെ.​എ.​എ​സി​ൽ​ ​കൂ​ടു​ത​ലും​ ​പ്ര​തീ​ക്ഷി​ച്ച​തെ​ങ്കി​ലും​ ​ഇ​ന്ത്യ,​ ​അ​ന്ത​ർ​ദേ​ശീ​യം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്നാ​യി​രു​ന്നു​ ​ധാ​രാ​ളം​ ​ചോ​ദ്യ​ങ്ങ​ൾ.​ ​എ​ന്നാ​ൽ​ ​യു.​പി.​എ​സ്.​സി​യി​ൽ​ ​തി​രി​ച്ച് ​കു​റേ​ ​കൂ​ടി​ ​കേ​ര​ളം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യ​ ​ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു.​ ​ജു​ഡീ​ഷ്യ​റി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ര​ണ്ടി​ട​ത്തും​ ​ചോ​ദ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​തു​കൊ​ണ്ടാ​വ​ണം​ ​ജു​ഡീ​ഷ്യ​റി​യു​ടെ​ ​കൊ​ളി​ജി​യം​ ​സി​സ്റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​അ​ഭി​പ്രാ​യ​വും​ ​അ​തെ​ങ്ങ​നെ​ ​കൂ​ടു​ത​ൽ​ ​ഫ​ല​പ്ര​ദ​മാ​ക്കാം​ ​എ​ന്നും​ ​യു.​പി.​എ​സ്.​സി​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​ചോ​ദി​ച്ചു.​ ​പ​ഠ​ന​ത്തി​ന്റെ​ ​തി​ര​ക്കി​നി​ട​യി​ലും​ ​ഹൈ​ക്കോ​ട​തി​ ​അ​സി.​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ജൂ​ലാ​യി​ൽ​ ​നി​യ​മ​ന​ ​ഉ​ത്ത​ര​വും​ ​കി​ട്ടി.​ ​അ​വി​ടെ​ ​നി​ന്നും​ ​ഒ​രു​വ​ർ​ഷ​ത്തെ​ ​ലീ​വ് ​കി​ട്ടി​യ​ത് ​ഏ​റെ​ ​പ്ര​യോ​ജ​ന​പ്പെ​ട്ടു.

ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ന​ട​ന്ന​ ​പ​രീ​ക്ഷ​യു​ടെ​ ​ഭാ​ഗ​മാ​കു​ന്ന​ത് ​അ​ഭി​മാ​ന​മാ​ണ​ല്ലോ.​ ​മാ​ത്ര​മ​ല്ല,​ ​യു.​പി.​എ​സ്.​സി​യു​ടെ​ ​സി​ല​ബ​സു​മാ​യും​ ​കെ.​എ.​എ​സ് ​സി​ല​ബ​സി​ന് ​സാ​മ്യ​മു​ണ്ടാ​യി​രു​ന്നു.​ ​കേ​ര​ള​ച​രി​ത്രം,​ ​ഭൂ​മി​ശാ​സ്ത്രം,​ ​സ​മ്പ​ദ് ​ഘ​ട​ന,​ ​സാ​ഹി​ത്യം​ ​എ​ന്നി​വ​യാ​ണ് ​കൂ​ടു​ത​ൽ​ ​പ​ഠി​ക്കേ​ണ്ട​വ.​ ​കെ.​എ.​എ​സ് ​പ​രീ​ക്ഷ​യും​ ​ഇ​ന്റ​ർ​വ്യൂ​വും​ ​ബു​ദ്ധി​മു​ട്ടാ​യി​രു​ന്നി​ല്ല.​ ​അ​ഭി​മു​ഖ​ത്തി​ന്റെ​ ​അ​വ​സാ​നം​ ​എ​ന്നോ​ട് ​ഒ​രു​ ​ക​വി​ത​ ​ചൊ​ല്ലാ​ൻ​ ​പ​റ​ഞ്ഞ​ത് ​അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. യു.​പി.​എ​സ്.​സി​യു​ടെ​ ​സ​ർ​വീ​സ് ​അ​ലോ​ക്കേ​ഷ​ൻ​ ​അ​ടു​ത്ത​മാ​സം​ ​വ​രും.​ ​ഇ​ന്ത്യ​ൻ​ ​ഫോ​റി​ൻ​ ​സ​ർ​വീ​സ് ​കി​ട്ടു​മോ​ ​എ​ന്ന് ​നോ​ക്ക​ണം.​ ​അ​തു​ക​ഴി​ഞ്ഞ് ​ഭാ​വി​പ​രി​പാ​ടി​ക​ൾ​ ​തീ​രു​മാ​നി​ക്കും.​ ​കെ.​എ.​എ​സി​നെ​ക്കു​റി​ച്ച് ​ഇ​പ്പോ​ൾ​ ​ഒ​ന്നും​ ​ആ​ലോ​ചി​ച്ചി​ട്ടി​ല്ല.
പ്ര​ചോ​ദി​പ്പി​ച്ച​വർ
പു​സ്‌​ത​ക​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​വ​ള​ർ​ന്ന​ ​ഒ​രാ​ളാ​ണ് ​ഞാ​ൻ.​ ​അ​പ്പൂ​പ്പ​ൻ​ ​എ​രു​മേ​ലി​ ​പ​ര​മേ​ശ്വ​ര​ൻ​ ​പി​ള്ള ​സാ​ഹി​ത്യ​കാ​ര​നാ​യി​രു​ന്നു.​ ​വീ​ട്ടി​ൽ​ ​ലൈ​ബ്ര​റി​യു​ണ്ടാ​യി​രു​ന്നു.​ ​എ​ല്ലാ​വ​രും​ ​ന​ന്നാ​യി​ ​വാ​യി​ക്കു​ന്ന​ത് ​ക​ണ്ടാ​ണ് ​ഞാ​നും​ ​വാ​യ​ന​യി​ലേ​ക്ക് ​ ക​ട​ന്ന​ത്.​ ​അ​ദ്ധ്യാ​പ​ന​രം​ഗ​ത്തു​ള്ള​ ​കു​റേ​പേ​ർ​ ​വീ​ട്ടി​ലും​ ​ത​റ​വാ​ട്ടി​ലു​മു​ണ്ട്.​ ​വാ​യ​ന​യി​ൽ​ ​കൂ​ടി​ ​ആ​ണ് ​അ​ക്ഷ​ര​ങ്ങ​ളോ​ടും​ ​ഇ​ഷ്‌​ടം​ ​വ​ന്ന​ത്.​ ​മാ​തൃ​ക​ ​ആ​രെ​ന്ന് ​ചോ​ദി​ക്കു​മ്പോ​ൾ​ ​ആ​രും​ ​പ​രി​പൂ​ർ​ണ​ര​ല്ല​ല്ലോ.​ ​​എ​ന്നെ​ ​പ്ര​ചോ​ദി​പ്പി​ച്ച​വ​ർ​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​അ​ദ്ധ്യാ​പി​ക​ ​എ​ന്ന് ​വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​സാ​മൂ​ഹ്യ​ ​പ്ര​വ​ർ​ത്ത​ക​ ​സാ​വി​ത്രി​ ​ഭാ​യ് ​ഫൂ​ലേ,​ ​അ​മേ​രി​ക്ക​യി​ലെ​ ​ജ​ഡ്‌​ജ് ​റൂ​ത്ത് ​ബെ​യ്ഡ​ർ​ ​ജി​ൻ​സ് ​ബ​ർ​ഗ്,​ ​പി​ന്നെ​ ​ന​മ്മു​ടെ​ ​ചു​റ്റി​നു​മു​ള്ള​ ​എ​ല്ലാ​ ​സ്ത്രീ​ക​ൾ​ ​പ്ര​ത്യേ​കി​ച്ച് ​ന​മ്മു​ടെ​ ​കു​ടും​ബ​ശ്രീ​ ​പോ​ലെ​യു​ള്ള​ ​സം​രം​ഭ​ങ്ങ​ളി​ലെ​ ​സ്‌​ത്രീ​ക​ൾ​ ​എ​ന്നി​വ​രാ​ണ്.​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ എ​ല്ലാ സ്ത്രീ​ക​ളും​ ​എ​ന്നെ​ ​പ്ര​ചോ​ദി​പ്പി​ക്കു​ന്നു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SPECIAL, MALINI. S, KERALA ADMINISTRTIVE SERVICE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.