അനുസിതാര നായികയാകുന്ന പുതിയ ചിത്രത്തിന് മോമോ ഇൻ ദുബായ് എന്നുപേരിട്ടു. നവാഗതനായ അമീൻ അസ്ലം സംവിധാനം ചെയ്യുന്ന ഇൗ ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ പുരോഗമിക്കുകയാണിപ്പോൾ.ഇമാജിൻ സിനിമാസിന്റെയും ക്രോസ് ബോർഡർ കാമറയുടെയും ബിയോണ്ട് സ്റ്റുഡിയോസിന്റെയും ബാനറിൽ സംവിധായകൻ സക്കറിയ, ഹാരിസ്ദേശം, പി.ബി. അനീഷ്, നഹല അൽഫഹദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മോമോ ഇൻ ദുബായിൽ അനീഷ് ജി മേനോനും ജോണി ആന്റണിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സക്കറിയയും ആഷിഫ് കക്കോടിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. കാമറ: സജിത് പുരുഷൻ, സംഗീതം: ജാസിഗിഫ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |