SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.53 PM IST

നമ്മുടെ ശർക്കരയുടെ മാഹാത്മ്യം ഇനി തപാൽ കവറിലും

cover
മധ്യതിരുവിതാംകൂർ ശർക്കരയുടെ പേരിൽ പുറത്തിറക്കിയ തപാൽകവർ പത്തനംതിട്ട ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് എം.എസ് ബിന്ദുരാജ് പ്രകാശനം ചെയ്യുന്നു

തിരുവല്ല : ഭൗമസൂചിക പദവി ലഭിച്ചിട്ടുള്ള മധ്യതിരുവിതാംകൂറിന്റെ മാധുര്യമേറിയ ശർക്കരയുടെ പേരിലുള്ള തപാൽ കവർ പോസ്റ്റൽ വകുപ്പ് പുറത്തിറക്കി. ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായാണ് ജി.ഐ. കോഡഡ് ഉൽപന്നങ്ങളുടെ ഉൽപാദനവും വിൽപ്പനയും പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷത്തെ തപാൽ വാരാഘോഷത്തിൽ ഉൾപ്പെടുത്തി സ്‌പെഷ്യൽ കവർ പുറത്തിറക്കിയത്. പ്രത്യേക കവർ ആയിരം എണ്ണമാണ് പുറത്തിറക്കിയിരിക്കുന്നത്. മധ്യതിരുവിതാംകൂർ ശർക്കരയുടെ പ്രത്യേകതകളും ഗുണങ്ങളുമെല്ലാം കവറിന്റെ പുറത്ത് ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് 10 രൂപ നിരക്കിൽ അടുത്തയാഴ്ച മുതൽ പ്രത്യേക തപാൽ കവർ ലഭ്യമാണ്. കരിമ്പ് കൃഷിയുടെയും ശർക്കരയുടെയും ചിത്രവും കവറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവല്ല ഹെഡ് പോസ്റ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ പത്തനംതിട്ട ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് എം.എസ് ബിന്ദുരാജ് പ്രത്യേക കവറിന്റെ പ്രകാശനം നിർവ്വഹിച്ചു. തിരുവല്ല പോസ്റ്റൽ ഡിവിഷൻ അസിസ്റ്റന്റ് സൂപ്രണ്ട് റീന സൂസൻ മാത്യു മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റർ എസ്. കാമരാജ് അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.