SignIn
Kerala Kaumudi Online
Thursday, 25 April 2024 6.13 AM IST

മൂലൂർ സ്മാരക ഫുട്‌ബാൾ, കിക്കോഫ് നാളെ മെഴുവേലിയിൽ

football

ചെങ്ങന്നൂർ : എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ യൂത്ത്മൂവ്‌മെന്റ് നടത്തുന്ന സരസകവി മൂലൂർ സ്മാരക എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് നാളെ 3 മണിക്ക് മെഴുവേലി പത്മനാഭോദയം സ്‌കൂൾ ഗ്രൗണ്ടിൽ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ യോഗം ലീഗൽ അഡ്വവൈസർ അഡ്വ.രാജൻ ബാബു മുഖ്യാഥിതിയായിരിക്കും. യൂത്ത്മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട് സംഘടനാ സന്ദേശം നൽകും. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധരൻ എവറോളിംഗ് ട്രോഫികൾ ഏറ്റുവാങ്ങും. യൂണിയൻ അഡ്. കമ്മിറ്റി അംഗങ്ങളായ അനിൽ അമ്പാടി, കെ.ആർ. മോഹനൻ, എസ്. ദേവരാജൻ, ബി. ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, എം.പി.സുരേഷ് എന്നിവർ സംസാരിക്കും. യൂത്ത്മൂവ്‌മെന്റ് ജോ.സെക്രട്ടറി സതീഷ് കുട്ടനാട്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, സെക്രട്ടറി റീന അനിൽ, മെഴുവേലി ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി ടോണി, 65ാം നമ്പർ മെഴുവേലി ശാഖാ വൈസ്‌ ചെയർമാൻ സുരേഷ് കുമാർ, കൺവീനർ പ്രവീൺകുമാർ, ജോ.കൺവീനർമാരായ രാഹുൽരാജ്, മഹേഷ് എസ്, സൈബർസേന യൂണിയൻ കൺവീനർ ശരണ്യരാജ്, അനന്തസോമൻ എന്നിവർ പങ്കെടുക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ അരുൺ തമ്പി കൃതഞ്ജതയും പറയും.
4 ന് നടക്കുന്ന ആദ്യമത്സരത്തിൽ മെഴുവേലി ശാഖാ യൂത്ത്മൂവ്‌മെന്റ് ടീമും പെരിങ്ങാല നോർത്ത് ശാഖാ ടീമും ഏറ്റുമുട്ടും. 17 ന് വൈകിട്ട് 6 ന് മുൻ എം.എൽ.എ കെ.സി. രാജഗോപാൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും. സിനിമാ താരം ജോബി പാല മുഖ്യാതിഥി ആയിരിക്കും. മെഴുവേലി ശാഖാ വൈസ് ചെയർമാൻ സുരേഷ്‌കുമാർ അദ്ധ്യക്ഷനായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.