SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.57 AM IST

വനവഴികളുടെ കൊക്കാത്തോട്

kattathippara-
കൊക്കാത്തോട്ടിലെ കാട്ടാത്തിപ്പാറ

കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് വികസനം തേടുന്ന വനാന്തര ഗ്രാമമാണ്. നീരമക്കുളം, അപ്പൂപ്പൻതോട് , കോട്ടാംപാറ, നെല്ലിക്കപ്പാറ, മുണ്ടപ്ലാവ്, കുറിച്ചി, മേടപ്പാറ, കാഞ്ഞിരപ്പാറ, കൊച്ചപ്പൂപ്പൻതോട്, ഒരേക്കർ, കാട്ടാത്തി എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് കൊക്കാത്തോട്. കോന്നിയിൽ നിന്ന് കല്ലേലി വഴി കൊക്കാത്തോടിന് പോകുമ്പോൾ വനമദ്ധ്യത്തിൽ തലയുയർത്തി നിൽക്കുന്ന കാട്ടാത്തിപ്പാറ വനാന്തരഗ്രാമത്തിന്റെ സൗന്ദര്യമാണ്. വാർത്താവിനിമയ ഗതാഗത സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒരുകാലം കൊക്കാത്തോടിനുണ്ടായിരുന്നു. വയക്കര മൂഴിയിൽ പാലം വരുന്നതിന് മുൻപ് , കോന്നിയിൽ നിന്നുള്ള ട്രിപ്പ് ജീപ്പുകൾ അച്ചൻകോവിലാറ്റിൽ ഇറങ്ങി കയറിയാണ് മറുകര കടന്നിരുന്നത്. ആറ്റിൽ ജലനിരപ്പുയർന്നാൽ കൊക്കാത്തോട് പുറംലോകവുമായി ഒറ്റപ്പെടുമായിരുന്നു. വർഷകാലത്തു കൊക്കാത്തോട്ടിലേക്ക് ഹെലികോപ്റ്ററിൽ ഭക്ഷണ സാധങ്ങൾ എത്തിച്ചിട്ടുണ്ട് . രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് കൊക്കാത്തോട്ടിലെ ഒരു വീട്ടിലും വൈദ്യുതിയില്ലായിരുന്നു. ഇന്ത്യ - ബർമ്മ യുദ്ധത്തിൽ പങ്കെടുത്ത് പരിക്കേറ്റു അംഗഭംഗം വന്ന ഇന്ത്യൻ സൈനികർക്ക് സർക്കാർ കൃഷി ചെയ്യാൻ നൽകിയ സ്ഥലങ്ങളാണ് ഇവിടുത്തെ ജനവാസമേഖലകൾ. ഭൂമി കിട്ടിയ സൈനികർ പുറമെ നിന്നുള്ള ആളുകൾക്ക് ഭൂമി വിറ്റു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയേറി വന്നവരാണിവിടെയുള്ളത്. കൊക്കാത്തോട്ടിലെ കാട്ടാത്തി, കോട്ടാംപാറ തുടങ്ങിയ സ്ഥലങ്ങളിൽ ആദിവാസി കോളനികളുണ്ട്.

സർക്കാർ സ്കൂൾ, പ്രൈമറി ഹെൽത്ത് സെന്റർ, അരുവാപ്പുലം സഹകരണ ബാങ്കിന്റെ ശാഖ, റേഷൻകട, പോസ്റ്റ് ഓഫീസ് എന്നിവ കൊക്കാത്തോട്ടിലുണ്ടെങ്കിലും ജങ്ങൾക്കു ഒട്ടുമിക്ക ആവശ്യങ്ങൾക്കും 20 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചു കോന്നിയിലെത്തണം. വിദ്യാർത്ഥികളുടെ പഠന സൗകര്യാർത്ഥം പലരും കൊക്കാത്തോട്ടിൽ നിന്ന് അടുത്തകാലത്ത് കോന്നി ഭാഗങ്ങളിലേക്കു താമസം മാറിയിട്ടുണ്ട്. ഒരേക്കർ മുതൽ കൊക്കാത്തോട് എസ്. എൻ. ഡി.പി ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലെ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. കോന്നി പൊലീസ് സ്റ്റേഷന്റെ ഒരു ഔട്ട് പോസ്റ്റ് മുൻപ് കൊക്കാത്തോട്ടിൽ പ്രവർത്തിച്ചിരുന്നു. പിൽക്കാലത്ത് ഇതിന്റെ പ്രവർത്തനം നിലച്ചു. നൂറോളം ക്ഷീരകർഷകർ താമസിക്കുന്ന ഇവിടെ ഒരു മൃഗാശുപത്രി വേണമെന്നുള്ളത് നാട്ടുകാരുടെ ആവശ്യമാണ്. മൃഗങ്ങളെ ചികിത്സിക്കണമെങ്കിൽ കോന്നി, ഐരവൺ മൃഗാശുപത്രികളിലെത്തണം. പ്രദേശത്തു എ.ടി.എം കൗണ്ടറുകൾ ഇല്ലാ. എ.ടി.എമ്മിൽ നിന്ന് പണം ലഭ്യമാക്കാൻ കിലോമീറ്ററുകൾ സഞ്ചരിച്ചു അരുവാപ്പുലത്തും കോന്നിയിലുമെത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.