തിരുവനന്തപുരം: സംസ്ഥാനത്ത് പ്രണയത്തിന്റെ പേരിൽ കൊലപാതകങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പാഠ്യപദ്ധതിയിൽ ജെൻഡർ എഡ്യുക്കേഷൻ ഉൾപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ച് വരുന്നതായി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉന്നത-പൊതു വിദ്യാഭ്യാസ വകുപ്പുകൾക്കും കരിക്കുലം കമ്മിറ്റിക്കും ശുപാർശ നൽകുന്നതിന് യുവജന കമ്മിഷൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ യുവജന കമ്മിഷൻ ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ബോധവത്കരണവും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി നിയമ സഹായ സമിതി, കൗൺസലിംഗ് സെന്റർ, സ്വയം പരിശീലന സൗകര്യങ്ങൾ എന്നിവയും ഒരുക്കും. വിവാഹിതരാകുന്ന യുവതീ- യുവാക്കൾക്ക് കൗൺസലിംഗ് നൽകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |