SignIn
Kerala Kaumudi Online
Saturday, 20 April 2024 5.01 AM IST

കേരള കോൺഗ്രസ് എം ജില്ലാ നേതൃത്വ ക്യാമ്പ്

kkc

പത്തനംതിട്ട : കേരള കോൺഗ്രസ് എം ജില്ലാ നേതൃത്വ ക്യാമ്പ് നാളെയും മറ്റെന്നാളും അടൂർ മാർത്തോമ യൂത്ത് സെന്ററിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് എൻ.എം.രാജു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച രാവിലെ 10ന് ചെയർമാൻ ജോസ് കെ. മാണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എൻ. എം.രാജു അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, അലക്‌സ്‌ കോഴിമല , ചെറിയാൻ പോളച്ചിറയ്ക്കൽ, എലിസബത്ത് മാമ്മൻ മത്തായി , ജേക്കബ് തോമസ് അരികുപുറം എന്നിവർ പങ്കെടുക്കും. പാർട്ടിയുടെ പഠനശിബിരം എന്ന നിലയ്ക്കാണ് ക്യാമ്പ്. മൂന്ന് പഠനവിഭാഗങ്ങളിലായാണ് ക്യാമ്പ്. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠന ക്ലാസുകൾക്ക് ജനറൽ സെക്രട്ടറിമാരായ പ്രമോദ് നാരായണൻ എം.എൽ.എ, പ്രൊഫ. ലോപ്പസ് മാത്യു, ജോർജുകുട്ടി അഗസ്തി എന്നിവർ നേതൃത്വം നൽകും. വൈകിട്ട് 4 ന് സമാപന സമ്മേളനം തോമസ് ചാഴിക്കാടൻ എം.പി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ഡോ. വർഗീസ് പേരയിൽ , സജു മിഖായേൽ ,ജോർജ് എബ്രഹാം എന്നിവരും പങ്കെടുത്തു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.