SignIn
Kerala Kaumudi Online
Sunday, 24 October 2021 9.06 PM IST

വീരമൃത്യു വരിച്ച സൈനികൻ വൈശാഖിന്റെ ഭൗതിക ശരീരം തലസ്ഥാനത്തെത്തിച്ചു,​ അന്തിമോപചാരമർപ്പിച്ച് പ്രമുഖർ

kk

തിരുവനന്തപുരം: പൂഞ്ചിൽ കഴിഞ്ഞ ദിവസം ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വൈശാഖിന്റെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ എൻ ബാലഗോപാൽ അന്തിമോപചാരം അർപ്പിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ,​ കൊടിക്കുന്നിൽ സുരേഷ് എംപി , സേനാ അംഗങ്ങൾ അടക്കം പ്രമുഖർ വിമാനത്താവളത്തിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.നാളെ പുലർച്ചെയോട് ഭൗതിക ശരീരം ജന്മ നാടായ കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്തേക്ക് കൊണ്ടുപോകും. പൊതു ദർശനത്തിന് ശേഷം ഉച്ചയോടെയാകും സംസ്കാരച്ചടങ്ങുകൾ നടക്കുക.

കഴിഞ്ഞ ദിവസമാണ് പൂഞ്ചിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. വൈശാഖിനെ കൂടാതെ ജൂനിയർ കമ്മിഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിംഗ്,​ നായിക് മൻദ്ദീപ് സിംഗ്,​ ശിപോയി ഗജ്ജൻ സിംഗ്, ശിപോയി സരാജ് സിംഗ് ന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VAISHAKH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.