SignIn
Kerala Kaumudi Online
Thursday, 25 April 2024 11.14 AM IST

ലുലു ഹൈപ്പർമാർക്കറ്റ് ബംഗളൂരുവിൽ

lulu

ബംഗളൂരു: ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഹൈപ്പർമാർക്കറ്റ് ബംഗളൂരു രാജാജി നഗറിലെ പുതിയ ഗ്ളോബൽ മാളിൽ തുറന്നു. കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ എസ്.എം. കൃഷ്‌ണ ഉദ്ഘാടനം ചെയ്‌തു. കർണാടക മുൻ മന്ത്രി ഡി. ശിവകുമാർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എം.എ. അഷ്‌റഫ് അലി, ലുലു ഇന്ത്യ ഡയറക്‌ടർ എ.വി. ആനന്ദ് തുടങ്ങിയവർ സംബന്ധിച്ചു.

ഇന്ത്യയുടെ 'ഗാർഡൻ സിറ്റി"യായ ബംഗളൂരുവിൽ ഹൈപ്പർമാർക്കറ്റ് ആരംഭിക്കാനായതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. രണ്ടുലക്ഷം ചതുരശ്ര അടിയിൽ ഒരുക്കിയ ഹൈപ്പർമാർക്കറ്റിൽ ഉന്നതനിലവാരമുള്ള വൈവിദ്ധ്യമാർന്ന ഉത്‌പന്നങ്ങളാണ് ആകർഷകവിലയിൽ അണിനിരത്തിയിട്ടുള്ളത്. നേരിട്ടും പരോക്ഷമായും 5,000ഓളം പേർക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിൽ 10

ഹൈപ്പർമാർക്കറ്റുകൾ

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ 10 ഹൈപ്പർമാർക്കറ്റുകൾ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. തിരുവനന്തപുരത്തെ ലുലുമാൾ ഈ വർഷാവസാനവും ലക്‌നൗ മാൾ അടുത്ത മാർച്ചിലും തുറക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, LULU, LULU BANGALORE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.