അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോളടിയിൽ ബ്രസീലിയൻ ഇതിഹാസം
പെലെയെ മറികടന്ന് ഇന്ത്യൻ ഫുട്ബാൾ നായകൻ സുനിൽ ഛെത്രി.
മാൽദീവ്സിനെതിരെ ഇരട്ടഗോൾ,ഛെത്രിയുടെ സമ്പാദ്യം 79 ഗോളുകൾ
മാൽദീവ്സിനെ 4-1ന് കീഴടക്കി ഇന്ത്യ സാഫ് കപ്പ് ഫൈനലിൽ
മാലെ : ഇന്നലെ സാഫ് കപ്പിൽ മാൽദീവ്സിനെതിരെ ഇരട്ടഗോളടിച്ചതോടെ ഇന്ത്യൻ ഫുട്ബാൾ നായകൻ സുനിൽ ഛെത്രി ബ്രസീലിയൻ ഇതിഹാസതാരം പെലെയുടെ 77 ഗോളുകൾ മറികടന്ന് തന്റെ നേട്ടം 79 ലെത്തിച്ചു. മത്സരത്തിൽ മാൽദീവ്സിനെ 3-1ന് തോൽപ്പിച്ച ഇന്ത്യ ഫൈനലിലെത്തുകയും ചെയ്തു. ഫൈനലിൽ നേപ്പാളാണ് ഇന്ത്യയുടെ എതിരാളികൾ.
33-ാം മിനിട്ടിൽ മൻവീർ സിംഗിലൂടെയാണ് ഇന്ത്യ ആദ്യ ഗോൾ നേടിയത്.ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് അഷ്ഫഖിലൂടെ ആതിഥേയർ സമനില പിടിച്ചു.രണ്ടാം പകുതിയിൽ 62,71 മിനിട്ടുകളിലായാണ് ഛെത്രി സ്കോർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |