ആലപ്പുഴ: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ചേർന്ന് വർഷങ്ങളായി കുടിശിക വരുത്തിയിട്ടുള്ള തൊഴിലാളികൾക്ക് അംഗത്വം പുതുക്കുന്നതിനും നിലവിലെ വിഹിതം അടയ്ക്കുന്നതിനും മാരാരിക്കുളം തെക്ക്, ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളുടെ സഹകരണത്തോടെ പഞ്ചായത്ത് തലത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
രാവിലെ 10 മുതൽ വൈകിട്ട് 3 വരെ സംഘടിപ്പിക്കുന്ന ക്യാമ്പുകൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. 21ന് മാരാരിക്കുളം തെക്ക് പഞ്ചാത്തിലെ ക്യാമ്പ് പ്രീതികുളങ്ങര സ്കൂളിലും 22, 23, 24, 30 തീയതികളിൽ മാരാരിക്കുളം തെക്ക് പഞ്ചാത്തിലെ ക്യാമ്പ് പൊള്ളേത്തൈ സ്കൂൾ, പാട്ടുകളം സ്കൂൾ, സർവോദയപുരം സൊസൈറ്റി, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നടക്കും. ആര്യാട് പഞ്ചായത്തിൽ 25ന് നടക്കുന്ന ക്യാമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും 29ന് പ്ലാശുകുളം എ.കെ.ജി വായനശാലയിലും മണ്ണഞ്ചേരി പഞ്ചായത്തിൽ 26, 28 തീയതികളിലും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |