SignIn
Kerala Kaumudi Online
Thursday, 25 April 2024 10.08 PM IST

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ വിജയദശമി ആഘോഷം

chakkulam

കുട്ടനാട്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നാളെ നടക്കുന്ന വിജയദശമി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സരസ്വതി മണ്ഡപത്തിൽ പുലർച്ചെ 6 മുതൽ ആരംഭിക്കുന്ന ആദ്യക്ഷരം കുറിക്കൽ ചടങ്ങിന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, ര‌‌ഞ്ജിത്ത്.ബി. നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. ക്ഷേത്ര മുഖ്യ കാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ നടന്നുവരുന്ന ചക്കുളത്തമ്മ സംഗീതോത്സവത്തിന്റെ സമർപ്പണവും സരസ്വതിപൂജയും പാരായണവും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.