കൊല്ലം: മാപ്പുസാക്ഷി ചാവരുകാവ് സുരേഷിനെ ജയിൽമോചിതനാക്കാൻ കോടതി ഉത്തരവിട്ടു. പാമ്പുകളെ വില്പന നടത്തിയതുമായി ബന്ധപ്പെട്ട് ചാവരുകാവ് സുരേഷിന്റെ പേരിൽ വനം വകുപ്പ് പ്രത്യേകം കേസെടുത്തിട്ടുണ്ട്. ഈ കേസിലെ അന്വേഷണം ഏതാണ്ട് പൂർത്തിയായതിനാൽ വരുംദിവസങ്ങളിൽ സുരേഷ് ജയിൽ മോചിതനാകും. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് മുതൽ സുരേഷ് ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. സാക്ഷികളില്ലാത്ത കേസിൽ ചാവരുകാവ് സുരേഷിന്റെ കുറ്റസമ്മതമാണ് അന്വേഷണ സംഘത്തിന് കരുത്തായത്. ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെയും പിന്നീട് കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖനെയും താനാണ് കൈമാറിയതെന്ന് സുരേഷ് കുറ്റസമ്മതം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |