കൊടുങ്ങല്ലൂർ : ബ്രഹ്മശ്രീ കോരു ആശാൻ സ്മാരക വൈദിക സംഘത്തിന്റെ സഹആചാര്യനായി സി.ബി പ്രകാശൻ ശാന്തിയെ നിയമിച്ചു. പുതുതായി ആരംഭിക്കാൻ പോകുന്ന പൂജാപഠന കോഴ്സിന് നേതൃത്വം വഹിക്കാൻ സംഘം ആചാര്യൻ തന്ത്രി നാരായണൻ കുട്ടി ശാന്തിക്ക് ശാരീരിക പ്രയാസമുള്ളതിനാൽ വിശേഷാൽ പൊതുയോഗത്തിലായിരുന്നു ഈ തീരുമാനം. നവമ ശ്രാദ്ധ സപര്യ ചടങ്ങിൽ അഷ്ടമതാന്ത്രിക തിലക പുരസ്കാരം ഏറ്റുവാങ്ങാൻ സാധിക്കാതെ വന്ന ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദിന് യോഗത്തിൽ സി.ബി. പ്രകാശൻ ശാന്തി പൊന്നാട അണിയിച്ച് പുരസ്കാര സമർപ്പണം നടത്തി. ജനുവരി ആദ്യവാരം പഠന ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചു. സഹാചാര്യനായി തെരഞ്ഞെടുത്ത പ്രകാശൻ ശാന്തിയെ വൈസ് പ്രസിഡന്റ് എൻ.എ സദാനന്ദൻ ശാന്തി പൊന്നാട അണിയിച്ചു.
സെക്രട്ടറി ഇ.കെ ലാലപ്പൻ ശാന്തി വിഷയാവതരണം നടത്തി. ജോയിന്റ് സെക്രട്ടറി പി.കെ ഉണ്ണിക്കൃഷ്ണൻ ശാന്തി, ഭരണകക്ഷി അംഗങ്ങളായ എം.എൻ നന്ദകുമാർ ശാന്തി, പി.ആർ മനോജ് ശാന്തി, ഒ.വി സന്തോഷ് ശാന്തി, പി.എ. സംജ്ഞയൻ ശാന്തി, സി.എസ് സരിൻശാന്തി, കെ.എ. ശ്രാവൺ ശാന്തി, എ.വി സന്തേഷ് ശാന്തി, കെ.കെ. വിഷ്ണു ശാന്തി, അക്കാഡമിക്ക് കമ്മിറ്റി അംഗങ്ങളായ കെ.ആർ റെജി ശാന്തി, പി.സി കണ്ണൻ ശാന്തി എന്നിവർ നേതൃത്വം നൽകി. ഖജാൻജി എ.ബി വിശ്വംഭരൻ ശാന്തി നന്ദി പ്രകാശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |