SignIn
Kerala Kaumudi Online
Saturday, 20 April 2024 2.00 AM IST

രുചിയുടെ കാര്യത്തിൽ മാത്രമല്ല ആരോഗ്യ ഗുണത്തിലും മുന്നിലാണ് സീതപ്പഴം

custard

നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് കസ്റ്റാർ‌ഡ് ആപ്പിൾ അഥവാ സീതപ്പഴം. രുചിയുടെ കാര്യത്തിൽ മാത്രമല്ല ആരോഗ്യ ഗുണത്തിലും മുന്നിലാണ് ഈ ഫലം.

ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും മെച്ചപ്പെട്ട ഹൃദയാരോഗ്യം ഉറപ്പാക്കാനും സീതപ്പഴം ഉത്തമം. കൂടാതെ ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിൻ സി യും ഇതിൽ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നതോടൊപ്പം, കണ്ണുകൾക്കും ആന്തരിക സംവിധാനങ്ങൾക്കും തണുപ്പ് നൽകുന്നു. മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ വീക്കം തടയുന്നു. നാരുകളാൽ സമ്പന്നമായതിനാൽ ദഹനക്കേട്, മറ്റ് ഉദര സംബന്ധമായ പ്രശ്നങ്ങൾ എന്നിവ സുഖപ്പെടുത്താൻ സഹായിക്കുന്നു. ഇതിലെ കാത്സ്യം, മഗ്നീഷ്യം എന്നിവ എല്ലുകളെ ആരോഗ്യമുള്ളതും ശക്തവുമാക്കുന്നു. ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ് സീതപ്പഴത്തിൽ, അതിനാൽ പ്രമേഹ രോഗികൾക്ക് സുരക്ഷിതം. മാംഗനീസ്, പൊട്ടാസ്യം, വിറ്റാമിൻ സി തുടങ്ങിയ ധാതുക്കൾ കൂടുതലാണ്, ഇത് ഹൃദയത്തിലും രക്തചംക്രമണവ്യൂഹത്തിലും തടസ്സങ്ങൾ ഉണ്ടാവുന്നതിനെ പ്രതിരോധിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.