SignIn
Kerala Kaumudi Online
Saturday, 20 April 2024 7.03 AM IST

മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പ് കേസ്; അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തും

monson

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. പ്രവാസി യുവതിയായ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിപ്പിക്കും. മോൻസണുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങൾ അനിത അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

മലയാളി ഫെഡറേഷൻ രക്ഷാധികാരിയെന്ന നിലയിൽ നിരവധി പ്രമുഖ പ്രവാസികളുമായി മോൻസണ് അടുപ്പമുണ്ടായിരുന്നു.മോൻസണുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും മോൻസൺ വമ്പൻ തട്ടിപ്പുകാരനാണെന്ന് മനസിലായപ്പോഴാണ് താൻ ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും അനിത മുൻപ് പറഞ്ഞിരുന്നു. മുൻ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മോൻസണെ പരിചയപ്പെടുത്തിയത് അനിതയായിരുന്നു.

തൃശൂർ മാള സ്വദേശിയായ അനിത ഇറ്റാലിയൻ സ്വദേശിയെയാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ 23 വർഷമായി ഇറ്റലിയിലാണ് താമസിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ഗ്ലോബൽ വനിത കോ–ഓർഡിനേറ്ററും, ലോക കേരള സഭാ അംഗവുമാണ് അനിത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MONSON MAVUNKAL, ANTIQUES CASE, CRIME BRANCH
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.