SignIn
Kerala Kaumudi Online
Friday, 19 April 2024 4.48 AM IST

സ്മാർട്ട്ഫോണുകൾക്ക് 25000 രൂപ വരെ വിലക്കിഴിവ്, വമ്പൻ ഓഫറുകളുമായി ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ

mobile-phones

ഒരു മൊബൈൽ വാങ്ങുമ്പോൾ ഏറ്റവും മികച്ചത് വാങ്ങണം എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. എന്നാൽ മികച്ച ഓഫറുകൾ കണ്ടെത്തുക എളുപ്പമല്ല. നിങ്ങൾ ഒരു പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ അവിശ്വസനീയമായ ഓഫറുകളോടെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എത്തിയിരിക്കുകയാണ്. ആപ്പിൾ, സാംസംഗ് എന്നിവയ്ക്ക് കൂടുതൽ ഇളവുകൾ നൽകുന്നു. മികച്ച വിൽപ്പനയുള്ള, അതിശയകരമായ സ്മാർട്ട്‌ഫോണുകളുടെ വൻശേഖരമാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്.

1.സാംസംഗ് ഗാലക്സി എസ് 21 അൾട്രാ 5 ജി

സാംസംഗ് ഗാലക്സി സീരീസിൽ 108 മെഗാപിക്സലുള്ള ക്യാമറയും, മികച്ച ബാറ്ററി ലൈഫും നൽകുന്നു. ഈ സീരീസ് ഗെയിമർമാർക്ക് വളരെ അനുയോജ്യമാണ്. കോളുകളും നോട്ടിഫിക്കേഷനുകളും തടഞ്ഞുകൊണ്ട് ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ഒരു മുൻഗണന മോഡ് ഇതിന് ഉണ്ട്. 128,999 രൂപയാണ് യഥാർത്ഥ വില, 105,999 രൂപയാണ് ഓഫർ വില.

2.വൺ പ്ലസ് നോർഡ് 2 5 ജി

90 ഹെർട്സ് ഫ്ളൂയിഡ് അമോലെഡ് ഡിസ്‌പ്ലേയുള്ള ട്രിപ്പിൾ ക്യാമറ ഗിയറുമായാണ് പുതിയ വൺപ്ലസ് നോർഡ് 5 ജി വരുന്നത്. 4500 എം എ എച്ച് ബാറ്ററി, 128 ജിബി ഇന്റേണൽ മെമ്മറി, 8 ജി ബി റാം എന്നിവ ഉപയോഗിച്ച് മികച്ച അനുഭവം ഇതിലൂടെ ലഭിക്കും. വെറും 15 മിനിറ്റ് ചാർജിൽ നിങ്ങൾക്ക് ഒരു ദിവസമ മുഴുവൻ ഈ ഫോൺ ഉപയോഗിക്കാൻ സാധിക്കും. 29,999 രൂപയാണ് ഓഫർ വില.

3.റെഡ്മി 9

മികച്ച ബഡ്ജറ്റ് സൗഹ്യദ ഫോണാണ് റെഡ്മി 9. എ എൽ പോർട്രെയിറ്റ് സവിശേഷതയുള്ള 13+2 എം പി റിയർ ക്യാമറയിലൂടെ മികച്ച ഫോട്ടോകൾ എടുക്കാൻ സാധിക്കും. മികച്ച ബാറ്ററി ലൈഫും നൽകുന്നു. 10,999 രൂപയാണ് യഥാർത്ഥ വില, 8,799 രൂപയാണ് ഓഫർ വില.

4.ഓപ്പോ എ74 5ജി

ഓപ്പോ ഫോണുകൾ ക്യാമറയുടെ ഗുണനിലവാരത്തിന് പേരുകേട്ടവയാണ്. ഇതിൽ 48 മെഗാപിക്സൽ റിയർ ക്യാമറയും 2 എം പി ഡെപ്ത് ലെൻസും 8 എം പി ഫ്രണ്ട് ക്യാമറയും ഉണ്ട്. 128 ജിബി ഇന്റേണൽ മെമ്മറി 256 ജിബി വരെ വികസിപ്പിക്കാൻ സാധിക്കും. എ 74 5 ജി യിൽ 18വാൾട്ട് ഫാസ്റ്റ് ചാർജുള്ള 5000 എം എ എച്ച് മെഗാ ബാറ്ററിയുണ്ട്. 20,990 രൂപയാണ് യഥാർത്ഥ വില,15,990 രൂപയാണ് ഓഫർ വില.

5. ഐക്യൂ ഇസെഡ്3

ഏറ്റവും പുതിയ ബ്രാൻഡ് ആണ് ഐക്യൂ. 64 എം പി ഓട്ടോഫോക്കസ് പ്രധാന ക്യാമറയുമായാണ് ഇതിൽ വരുന്നത്. 4400 എം എ എച്ച് മെഗാ ബാറ്ററിയിൽ വരുന്ന ഈ ഫോണുകൾ ചുവപ്പ്, നീല എന്നീ നിറങ്ങളിൽ ലഭ്യമാണ്. 24,000 രൂപയാണ് യഥാർത്ഥ വില,18,990 രൂപയാണ് ഓഫർ വില.

6.എം ഐ 11എക്സ് 5ജി

4520 എം എ എച്ച് ബാറ്ററി അടങ്ങിയ ഈ സ്മാർട്ട്‌ഫോണിൽ 8 എം പി ഫ്രണ്ട് ക്യാമറയും 48 എം പി ട്രിപ്പിൾ ലെൻസ് റിയർ ക്യാമറയുമുണ്ട്. 33,999 രൂപയാണ് യഥാർത്ഥ വില, 27,999 രൂപയാണ് ഓഫർ വില.


7.വിവോ വൈ 21

വളരെ സ്ലിമും സുഖപ്രദമായി കൊണ്ട് നടക്കാൻ കഴിയുന്നതാണ് വിവോ വൈ 21. 6.55 സെന്റീമീറ്റർ എച്ച് ഡി, ഹാലോ ഫുൾവ്യൂ ഡിസപ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ടി ബി വരെ വികസിപ്പിക്കാൻ കവിയുന്ന 128 ജിബി റാമാണ് ഇതിന്റെ പ്രത്യേകത. നീല വെളിച്ചം ഫിൽട്ടർ ചെയ്ത് മാറ്റുന്ന എ എൽ പ്രൊട്ടക്ഷൻ മോഡ് കണ്ണിന് ഒരു പരിധിവരെ സംരക്ഷണം നൽകുന്നുണ്ട്. ഈ സീരീസ് ഗെയിമർമാർക്ക് വളരെ അനുയോജ്യമാണ്. 17,990 രൂപയാണ് യഥാർത്ഥ വില, 13,990 രൂപയാണ് ഓഫർ വില.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOBILE PHONES, SMART PHONES, NEW OFFERS, VIVO, OPPOSE, SAMSUNG, GALAXY, AMAZON
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.