SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.29 PM IST

മലപ്പുറത്ത് ഫൈബർ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി

jj

മലപ്പുറം: പൊന്നാനിയിൽ ഫൈബർ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി.

പൊന്നാനി സ്വദേശികളായ ബീരാൻ,​ ഇബ്രാഹിം.മുഹമ്മദലി എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പം അപകടത്തിൽപ്പെട്ട ഹംസക്കുട്ടിയെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു. അപകടത്തിൽ കാണാതായ ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.

ഇന്നലെ മത്സ്യ ബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ബോട്ട് മറിഞ്ഞതോടെ നീന്തി രക്ഷപ്പെടാൻ ശ്രമിച്ച ഹംസക്കുട്ടിയെ മറ്റൊരു മത്സ്യബന്ധന ബോട്ടിലുള്ളവരാണ് രക്ഷപ്പെടുത്തിയത്. അവശ നിലയിലായ ഇയാളെ വൈകിട്ട് മൂന്ന് മണിയോടെ കരയ്ക്ക് എത്തിച്ചു. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും നടത്തുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.