SignIn
Kerala Kaumudi Online
Thursday, 25 April 2024 11.27 AM IST

ഇത്ര വർഷം കഴിഞ്ഞിട്ടും രാജ്യത്ത് പട്ടിണി മാറിയില്ല, ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പാകിസ്ഥാനും പിന്നിൽ അഫ്ഗാനിസ്ഥാന് തൊട്ടടുത്ത്

poverty-

ന്യൂഡൽഹി : രാജ്യത്ത് എന്തൊക്കെ വികസനങ്ങൾ വന്നിട്ടും പട്ടിണി മാത്രം ഇനിയും ബാക്കി. വർഷങ്ങൾ കഴിയുന്തോറും പട്ടിണി കുറയുന്നതിന് പകരം രാജ്യത്ത് കൂടുന്നതായി ആഗോള പട്ടിണി സൂചിക വെളിപ്പെടുത്തുന്നു. ഐറിഷ് ഏജൻസിയായ കൺസർൺ വേൾഡ് വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹംഗർ ഹിൽഫെയും ചേർന്ന് തയ്യാറാക്കിയ 2021 ലെ റിപ്പോർട്ടിൽ ഇന്ത്യ ആഗോള സൂചികയിൽ നൂറ്റിയൊന്നാമത്തെ സ്ഥാനത്താണ് ഉള്ളത്. കഴിഞ്ഞ വർഷം ഇന്ത്യയുടെ സ്ഥാനം 94 ആയിരുന്നു എന്നത് പ്രത്യേകം ഓർക്കണം. നൂറ്റിപതിനാറ് രാജ്യങ്ങളുടെ പട്ടികയാണ് ഇക്കുറി തയ്യാറാക്കിയത്.

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ അയൽ രാജ്യങ്ങളായ നേപ്പാൾ (76), ബംഗ്ലാദേശ് (76), മ്യാൻമർ (71), പാകിസ്ഥാൻ (92) എന്നിവ ഭേദപ്പെട്ട നിലയിലാണ്. അതേസമയം താലിബാൻ അധികാരം കൈയടക്കിയ അഫ്ഗാനിസ്ഥാൻെറ റാങ്ക് നൂറ്റിമൂന്നാണ്. പോഷകാഹാരക്കുറവ്, കുട്ടികളുടെ വളർച്ച, ശിശുമരണം തുടങ്ങിയ അടിസ്ഥാനമാക്കിയാണ് സൂചികയിൽ സ്ഥാനം നിർണയിക്കുക. ചൈന, ബ്രസീൽ, കുവൈറ്റ് ഉൾപ്പടെയുള്ള രാജ്യങ്ങളാണ് പട്ടികയിൽ മുന്നിലുള്ളത്. കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധി തുടങ്ങിയവായി ലോകമെമ്പാടുമുള്ള ഭക്ഷ്യസുരക്ഷാ സ്ഥിതിയെ ഇക്കുറി ബാധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, POVERTY, INDIA, GLOBAL POVERTY INDEX, POVERTY INDEX, GLOBAL HUNGER INDEX, INDIAL, PAKISTAN, NEPAL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.