സാരി കജോളിനെന്നും വീക്ക്നെസാണ്. ഇത്തവണ പിങ്ക് സാരിയിൽ അതീവ സുന്ദരിയായെത്തിയ കജോളിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മുംബയിൽ നടന്ന ദുർഗാപൂജയ്ക്കാണ് താരം ആരും കൊതിക്കുന്ന അഴകിൽ അണിഞ്ഞൊരുങ്ങിയെത്തിയത്. പ്രിന്റുകളുള്ള സ്ലീവ് ലെസ് ബ്ലൗസും പരമ്പരാഗത സ്റ്റൈലിലുള്ള ഗോൾഡ് ആൻഡ് വൈറ്റ് ചോക്കറുമാണ് ഹൈലൈറ്റ്.
ഡിസൈനർ പൂനിത് ബലാനയാണ് സാരി ഒരുക്കിയത്. ആഭരണമെന്ന് പറയാനുള്ളത് ചോക്കറും വലതുകൈയിലെ പച്ച കുപ്പിവളകളുമാണ്. കമ്മലും മാലയും പാടേ ഒഴിവാക്കി. കജോളിന് ഏറെ പ്രിയപ്പെട്ട ബൺ ഹെയർ സ്റ്റൈലിലാണ് ഇത്തവണയും എത്തിയത്. ആഘോഷത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളും ബന്ധുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |