വൈക്കം : അവകാശ സംരക്ഷണത്തിനായി ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെയും ദേവസ്വം എംപ്ലോയീസ് യൂണിയന്റെയും നേതൃത്വത്തിൽ സംസ്ഥാന ഗ്രൂപ്പ് നേതാക്കൾ സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തുന്നതിന്റെ ഭാഗമായി വൈക്കം ഗ്രൂപ്പിലെ ജീവനക്കാർ ഐക്യദാർഢ്യ പ്രഖ്യാപന സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, പെൻഷണേഴ്‌സ് യൂണിയൻ ഗ്രൂപ്പ് പ്രസിഡന്റ് രാജഗോപാലൻനായർ, എ.സനീഷ്‌കുമാർ, അബ്ദുൾ സലാം റാവുത്തർ, എം.ടി.അനിൽകുമാർ, ജില്ല പ്രസിഡന്റ് അഖിൽകുമാർ, ഗ്രൂപ്പ് പ്രസിഡന്റ് കെ.ആർ വിജയകുമാർ, സെക്രട്ടറി ആർ ഹരിഹര അയ്യർ എന്നിവർ പ്രസംഗിച്ചു