SignIn
Kerala Kaumudi Online
Friday, 29 March 2024 4.07 PM IST

എ.കെ.പി.എ മേഖലാ സമ്മേളനം

samelanam
ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പട്ടാമ്പി മേഖല സമ്മേളനം എ.കെ.പി.എ ജില്ലാ പ്രസിഡന്റ് റഫീഖ് മണ്ണാർക്കാട് ഉദ്‌ഘാടനം ചെയ്യുന്നു.

പട്ടാമ്പി: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പട്ടാമ്പി മേഖലാ സമ്മേളനം എ.കെ.പി.എ ജില്ലാ പ്രസിഡന്റ് റഫീഖ് മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു. മേലെ പട്ടാമ്പി വെൽക്കം ടൂറിസ്റ്റ് ഹോമിൽ നടന്ന സമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് ഷംസു കൊപ്പം അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മുദ്ര ഗോപി മുഖ്യപ്രഭാഷണം നടത്തി. ഗിരീഷ് പട്ടാമ്പി, ജയറാം വാഴകുന്നം, രാജേഷ് കല, തനേഷ് എടത്തറ എന്നിവർ പങ്കെടുത്തു. മുതിർന്ന അംഗങ്ങളായ മുരളി പെരുമുടിയൂർ, സോമൻ പട്ടാമ്പി, പമ്പാവാസൻ, രേവതി വേണു, സുരേന്ദ്രൻ രചന എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ ശ്രീരാഗ്, അന്തരാഷ്ട്ര മാജിക് മത്സര വിജയി സാധിക മാധവി, കാൻസർ രോഗികൾക്ക് മുടിമുറിച്ചു നൽകി ജീവകാരുണ്യ പ്രവർത്തനം നടത്തിയ അനക് കൃഷ്ണ, അലോക് കൃഷ്ണ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.